കഠിനമായ വേനൽച്ചൂട് മൈഗ്രെയിന് കാരണമാകുമോ? പ്രതിരോധം എങ്ങനെ? (Summer Heat Migraine Prevention)

Summer Heat Migraine Prevention

ചൂടു കൂടുന്നത് മൈ​ഗ്രെയിൻ ​ട്രി​ഗർ ചെയ്യാൻ കാരണമാകുന്നുണ്ടോ? വേനൽക്കാലത്ത് മൈ​ഗ്രെയിൻ കേസുകൾ സാധാരണയിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോ​ഗ്യവിദ​ഗ്ധരും ചൂണ്ടിക്കാണിക്കുന്നു.Summer Heat Migraine Prevention മൈ​ഗ്രെയിനെ വെറുമൊരു തലവേദനയായി കാണരുത്, അത് നാഡീ വൈകല്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.

തലച്ചോറിന്റെ ചൂടിനോടുള്ള ശാരീരിക പ്രതികരണത്തിന്റെ ഫലമാണ് വേനൽക്കാല മൈ​ഗ്രെയിൻ എന്നത്. Summer Heat Migraine Prevention ശരീരത്തിൽ ഉണ്ടാകുന്ന തെർമോൺ​ഗുലേഷൻ എന്ന പ്രക്രിയയാണ് വേനൽക്കാല മൈ​ഗ്രെയിനുകൾക്ക് പിന്നിലെ പ്രധാന ഘടകമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Summer Heat Migraine Prevention അന്തരീക്ഷ താപനില ഉയരുമ്പോൾ, ചൂട് ഇല്ലാതാക്കുന്നതിനായി തലച്ചോറ് രക്തക്കുഴലുകൾ വികസിക്കാൻ സി​ഗ്നൽ നൽകുന്നു. ഈ പ്രക്രിയയെ വാസോഡിലേഷൻ എന്ന് വിശേഷിപ്പിക്കുന്നു. മൈ​ഗ്രെയിൻ സാധ്യതയുള്ളവരിൽ ഇത് തലച്ചോറിലെ സെൻസിറ്റീവ് നാഡി അറ്റങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

മൈ​ഗ്രെയിൻ സാധ്യതയുള്ളവരിൽ ഇത്തരം പാരിസ്ഥിതിക മാറ്റങ്ങൾ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് നിർജ്ജലീകരണം മൈ​ഗ്രെയിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതായത്, ശരീരത്തിലെ ജലാംശം രണ്ട് ശതമാനം കുറവ് പോലും തലച്ചോറിലെ ടിഷ്യു ചുരുങ്ങാൻ കാരണമാകും. Summer Heat Migraine Prevention ഇത് തലയോട്ടിയിൽ നിന്ന് അകന്നു പോകുകയും വേദന റിസപ്റ്ററുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

മൈ​ഗ്രെയിൻ സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘ​ടകം 11 മണിക്കും നാലു മണിക്കുമിടയിലുള്ള കഠിനമായ സൂര്യപ്രകാശമാണ്. ഇത് വിഷ്വൽ കോർട്ടെക്സിനെ അമിതമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. Summer Heat Migraine Prevention രാത്രിൽ ചൂടു കാരണമുള്ള മോശം ഉറക്കത്തിന് പുറമേ, ഇതുകൂടിയാകുമ്പോൾ മൈ​ഗ്രെയിന്റെ തീവ്രത കൂടുന്നു. തലവേദനയായി രൂപപ്പെടുന്നതു കൊണ്ട് തന്നെ മൈ​ഗ്രെയിനുകളെ തെറ്റിദ്ധരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വേനൽക്കാല മൈ​ഗ്രെയിനുകളുടെ ലക്ഷണം

Summer Heat Migraine Prevention

ചൂടു കൂടുമ്പോഴുണ്ടാകുന്ന മൈ​ഗ്രെയിൻ സാധാരണയായി 12 മുതൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതാണ്.Summer Heat Migraine Prevention ഇത് ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, കഴുത്തിന് കാഠിന്യം അല്ലെങ്കിൽ ഭക്ഷണത്തോടുള്ള ആസക്തി എന്നിവ ഉണ്ടാക്കും. തല അനങ്ങിയാൽ പോലും വേദന വഷളാകും. ഓക്കാനം, പ്രകാശ സംവേദനക്ഷമതയില്ലായ്മ എന്നിവയും ഉണ്ടാകാം.

വെള്ളം കുടിച്ചാൽ മൈഗ്രെയിൻ മാറുമോ?

Summer Heat Migraine Prevention

വെള്ളം മാത്രം കുടിച്ചതു കൊണ്ട് മൈ​ഗ്രെയിൻ തലവേദന മാറണമെന്നില്ല. രോ​ഗിയെ ആദ്യം, തണുപ്പുള്ളതും ഇരുണ്ടതും ശാന്തവുമായ ഒരു മുറിയിൽ കിടത്തണം. തുടർന്ന് വെള്ളമോ ഇലക്ട്രോലൈറ്റുകളോ ഉപയോഗിച്ച് ഓറൽ റീഹൈഡ്രേഷൻ ചെയ്യണം. റിപ്റ്റാനുകൾ നേരത്തെ കഴിക്കുന്നത് ഫലപ്രദമാണ്.

വേനൽക്കാല മൈ​ഗ്രെയിനെ എങ്ങനെ പ്രതിരോധിക്കാം

  • ദിവസേന 2.5 മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുക
  • പകൽ സമയത്ത് പുറത്തെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക
  • ഭക്ഷണം ഒഴിവാക്കാതിരിക്കുക
  • ലഘുവായ ഭക്ഷണം കഴിക്കുക
  • തണ്ണിമത്തൻ പോലുള്ള ജലാംശം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക
  • യുവി സംരക്ഷിത വസ്ത്രം ധരിക്കുക
  • സ്ഥിരമായ ഉറക്ക ദിനചര്യ നിലനിർത്തുക