വളാഞ്ചേരി: നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരിയിൽ പുതുതായി സ്ഥാപിച്ച അഡ്വാൻസ്ഡ് എക്‌സ്-റേ സ്കാനോഗ്രാം (500mA DR) സംവിധാനത്തിന്റെ ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ഹസീന വട്ടോളി നിർവഹിച്ചു.

ആധുനിക ഡിജിറ്റൽ റേഡിയോളജി സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗനിർണയ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും രോഗികൾക്ക് മികച്ച പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ നടക്കാവിൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അലി, ജനറൽ മാനേജർ അബ്ദുറഹിമാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ആശുപത്രിയിലെ ജീവനക്കാരും മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആധുനിക ചികിത്സാ-രോഗനിർണയ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ മികച്ച ആരോഗ്യസേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടക്കാവിൽ ഹോസ്പിറ്റൽ പുതിയ സംവിധാനം പ്രവർത്തനസജ്ജമാക്കിയത്.