എത്ര സമയം വരെ സ്ക്രീനിന് മുന്നിലിരിക്കും? കണ്ണിനും വേണം വ്യായാമം(digital eye strain prevention)

digital eye strain prevention

നിങ്ങൾ സ്ഥിരമായി സ്ക്രീൻ ഉപയോ​ഗിക്കുന്നവരാണോ? എങ്കിൽ കണ്ണുകളുടെ ആരോ​ഗ്യം വളരെ കാര്യമായി തന്നെ ശ്രദ്ധിക്കണം. സ്ക്രീൻ ഉപയോ​​ഗിക്കുന്നവരിൽ കണ്ണുകൾ ഡ്രൈ ആവാനുള്ള സാധ്യത കൂടുതലാണ്. ‍digital eye strain prevention ഡ്രൈ ഐയുമായി ബന്ധപ്പെട്ട് തലവേദന, കാഴ്ച തകരാറുകൾ, കണ്ണിൽ നിന്ന് വെള്ളം വരിക, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഡ്രൈ ഐ ലക്ഷണങ്ങൾ ഒഴിവാക്കാൻ കണ്ണുകൾക്ക് വ്യായാമം പ്രധാനമാണ്.

കണ്ണിനുണ്ടാകുന്ന ആയാസവും തളർച്ചയും മാറ്റി കണ്ണിന്റെ പേശികളുടെ ശക്തി വ്യായാമങ്ങൾ സഹായിക്കും

digital eye strain prevention
  • കൃഷ്ണമണികൾ ചലപ്പിച്ചു കൊണ്ടുള്ള വ്യായാമം നല്ലതാണ്. ഇതിനായി, കൃഷ്ണമണികൾ മുകളിലേയ്ക്കും താഴേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കാം. ഇരുവശങ്ങളിലേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കണം.
  • പേന കൈ അകലത്തിൽ നീട്ടിപ്പിടിച്ച് അതിന്റെ മുകൾ ഭാഗത്തു ദൃഷ്ടി ഉറപ്പിച്ചു മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും ചലപ്പിച്ചു കൊണ്ടു മേൽപറഞ്ഞ വ്യായാമം ചെയ്യാം. 10 പ്രാവശ്യം ചെയ്യണം.
  • അകലെയുള്ള ഒരു വസ്തുവിനെ നോക്കുക. തുടർന്നു മൂക്കിന്റെ അഗ്രഭാഗത്തു നോക്കുക. ഇതു 10 പ്രാവശ്യം ആവർത്തിക്കാം.
  • കസേരയിൽ ഇരിക്കുക. ആയാസപ്പെടാതെ, കണ്ണിനു നേരെ കൈ കൊണ്ടുവരാൻ പാകത്തിനു കസേര കയ്യിൽ കുഷ്യൻ വയ്ക്കുക. രണ്ടു കൈ കൊണ്ടും കണ്ണ് മൂടിപ്പിടിക്കുക. അമർത്തരുത്. കട്ടപിടിച്ച ഇരുട്ടു സങ്കൽപിച്ചു കൊണ്ടു സാവകാശം ശ്വാസോച്ഛ്വാസം ചെയ്യുക.
  • ജനാലയിലൂടെ പുറത്തേയ്ക്കു നോക്കുക. ചുറ്റുമുള്ള ഓരോ വസ്തുവിനെയും പ്രത്യേകം ശ്രദ്ധിക്കുക. രണ്ടു മിനിട്ട് ഇങ്ങനെ ചെയ്യുന്നതു കണ്ണിലെ പേശികളുടെ വഴക്കം കൂട്ടും.digital eye strain prevention
  • കണ്ണിനു വരൾച്ച അനുഭവപ്പെടുന്നവർ ഇടയ്ക്കിടയ്ക്കു കണ്ണു ചിമ്മുക.

20-20-20 റൂൾ

digital eye strain prevention സ്ക്രീൻ തുടർച്ചയായി ഉപയോഗിക്കുന്നവർ കണ്ണിൽ നിന്നും 20 ഇഞ്ച് അകലത്തിൽ സ്ക്രീൻ വയ്ക്കുക. സ്ക്രീനിൽ നോക്കുമ്പോൾ 20 മിനിറ്റ് ഇടവേളയിൽ 20 20 അടി അകലെയുള്ള വസ്തുവിലേയ്ക്കു 20 സെക്കന്റ് നോക്കുക. ഇത് കണ്ണിന് മികച്ചൊരു വ്യായാമമാണ്