രാത്രി ഭക്ഷണം വെറും ഭക്ഷണം കഴിക്കലിനു ഉപരി പലപ്പോഴും വൈകാരികമായ ഒരു ആവശ്യമായി മാറുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പിരിമുറുക്കം, ക്ഷീണം, ഏകാന്തത, ക്രമം തെറ്റിയ ഭക്ഷണശീലം ,വിശപ്പ് എന്നിവയിലൂടെ എല്ലാം ആകെ തുകയാണ് രാത്രിയിലെ ഭക്ഷണം ആഘോഷം. ഒരു ദിവസത്തിൻറെ അവസാനത്തിൽ ഭക്ഷണം ആവോളം മതിവരുവോളം കഴിച്ചാണ് തൃപ്തി കണ്ടെത്തുന്നത്.

 രാത്രി ഭക്ഷണം അപകടത്തിൽ ആക്കുന്നത് നാലു പ്രധാന ഘടകങ്ങളാണ്.

ഒന്ന് ഭക്ഷണത്തിന്റെ അളവ് അമിതമാകുന്നതാണ്

രണ്ട് വളരെ വൈകിയുള്ള ഭക്ഷണരീതി

മൂന്ന് അമിതമായ കുഴപ്പവും ഊർജ്ജവും, മധുരവും.

 നാലു മാംസ വിഭവങ്ങളുടെ അമിത ഉപയോഗം.

 വെറൈറ്റി ഭക്ഷണവിഭവങ്ങൾ പരീക്ഷിക്കാൻ വെജിറ്റേറിയൻസും

രാത്രി ഭക്ഷണം പുറത്തു പോയി കഴിക്കുന്നത് ആസ്വദിക്കുന്നുണ്ട് .

അമിതഭാരവും പ്രമേഹവും ഉണ്ടാക്കാൻ ഇത് കാരണമാണ്. മാംസ വിഭവങ്ങൾ കൂടി എന്നു മാത്രമല്ല പുതിയ രീതിയിലുള്ള വിഭവങ്ങൾക്ക് പ്രത്യേകിച്ച് ധാരാളം കൊഴുപ്പും ചേർത്തുണ്ടാകുന്ന വിഭവങ്ങൾക്ക് പ്രിയം ഏറുകയും ചെയ്തു. ചുട്ടെടുത്തതും ഗ്രിൽ ചെയ്തതും കലോറി അളവ് വെച്ച് നോക്കിയാൽ ഗുണം ചെയ്യുന്നതാണെങ്കിലും തീയിൽ ചുട്ടെടുക്കുന്ന ഭക്ഷണം പതിവാക്കുന്നത് ആമാശയത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മത്സ്യം ചുട്ടെടുക്കുന്നത് അപകടകാരിയാണ്.

 രാത്രി ഭക്ഷണത്തിൽ വന്ന മാറ്റം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട് .രാത്രി കഴിക്കുന്ന ഊർജ്ജവും കൊഴുപ്പും അധികമാകുമ്പോൾ അവ Abdomen Obesity യ്ക്ക് കാരണമാകുന്നു. വയറിലെ കൊഴുപ്പ് ഇൻസുലിൻ പ്രതിരോധത്തിനും ഇത് വഴി പ്രമേഹത്തിനും ഇടയാകുന്നു. ദിവസേന കഴിക്കാവുന്ന ഉപ്പിന്റെ അളവ് 5 ഗ്രാം ആണ് .രാത്രി ഭക്ഷണത്തിലൂടെ മാത്രം ഈ അളവ് ശരീരത്തിൽ എത്തുന്നുണ്ട് .രാത്രി ഭക്ഷണം വൈകി കഴിക്കുമ്പോൾ ശരീരം അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇത് ബ്ലഡ് പ്രഷർ വർദ്ധിപ്പിക്കുന്നതിന് ഇടയാകുന്നു.

indian dinner

 ഇന്നത്തെ യുവതലമുറ നേരിടുന്ന വലിയ പ്രശ്നമാണ് യൂറിക് ആസിഡ് കൂടുന്നത് .മാംസ വിഭവങ്ങളുടെ പ്യൂരിൻ എന്ന ഘടകം യൂറിക് ആസിഡ് കൂടുന്നതിന് കാരണമാണ്. ഗൗട്ട് പോലുള്ള സന്ധി രോഗങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും അമിതമായി മാംസ ഭക്ഷണം കഴിക്കുന്നതാണ്. കൊളസ്ട്രോൾ ഘടകം ആയ ടൈഗ്ലിസറൈഡിന്റെ അളവ് കൂടുന്നതും മറ്റൊരു പ്രധാന പ്രശ്നമാണ്. രാത്രി അമിത അളവിൽ മസാലയും കൊഴുപ്പും ഭക്ഷണം കഴിക്കുന്നവരെ കാണുന്ന സാധാരണ പ്രശ്നമാണ് കാസ്ട്രോ ഈസോ ഫാഗൽ റിഫ്ലക്സ് .നെഞ്ചരിച്ചിലും, പുളിച്ച് തികട്ടലും ,അസ്വസ്ഥകളുമാണ് സാധാരണ ലക്ഷണങ്ങൾ. കരളിൽ കൊഴുപ്പ് അടിയുന്നത് ഇന്ന് മദ്യപാനികളുടെ രോഗം എന്നതും മാറി അമിത ഭക്ഷണം കഴിക്കുന്ന ആർക്കും വരാവുന്ന പ്രശ്നമായി മാറി.

അമിതമായി അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും അപകടമാണ് .പ്രത്യേകിച്ച് രാത്രിയിൽ അമിതമായി ചോറ് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ് .

എത്ര ശ്രമിച്ചിട്ടും രാത്രിയിലെ ഭക്ഷണം കഴിക്കൽ നിയന്ത്രണത്തിൽ അല്ല എന്ന് തോന്നുന്നു എങ്കിൽ (Night Eating Disorder) ആണോ എന്ന് ശ്രദ്ധിക്കണം. ചെറിയ അളവിൽ രാത്രി മുഴുവൻ കൊറിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിത് വയറു നിറച്ച് കഴിച്ചാലും, രാത്രി ഉറക്കം ഉണർന്ന ഭക്ഷണം കഴിക്കുക ഇവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

കൊളസ്ട്രോൾ ഘടകങ്ങളായ ഡൈ ഗ്ലിസറൈഡിന്റെ അളവ് കൂടുന്നത് ഇന്ന് ഒരു പ്രധാന പ്രശ്നമാണ് സമയം തെറ്റിയുള്ള കഴിക്കലും അമിതമായി ഉള്ളിലെത്തുന്ന കൊഴുപ്പും കൊളസ്ട്രോൾ ഘടകങ്ങളിൽ സ്വാധീനിക്കുന്നു യുവാക്കളിൽ പോലും കൊളസ്ട്രോൾ വർദ്ധിക്കുന്നത് ഇന്ന് വ്യാപകമാണ് മെറ്റബോളിക് സിൻഡ്രോവും അല്ലെങ്കിൽ 5 ഗൗരവകരമായ രോഗങ്ങളുടെ സമുച്ചയത്തിന് പ്രധാന കാരണം വൈകിയുള്ള വിശാലമായ ഭക്ഷണം കഴിക്കൽ ആണെന്ന് നമുക്ക് നിസ്സംശയം പറയാം

രാത്രി ഭക്ഷണം കൂടുതൽ കഴിക്കുന്നതിന് കാരണം പലപ്പോഴും മറ്റുസമയങ്ങളിലെ ഭക്ഷണം തീരെ കഴിക്കാത്തതാവാം. രാത്രിയിലെ മാംസ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക ഏകാന്തത വരുമ്പോഴോ സങ്കടം വരുമ്പോഴോ ഭക്ഷണം കഴിക്കുന്ന പരിപാടി ഒഴിവാക്കുക. രാത്രി ഭക്ഷണത്തിൽ എണ്ണയും കൊഴുപ്പും മധുരവും കഴിവതും കുറയ്ക്കുക രാത്രി ഭക്ഷണത്തെക്കുറിച്ച് ഒരു പുനർചിന്തനം അനിവാര്യമാണ്.