dengue fever

എന്താണ് ഡെങ്കിപ്പനി (Dengue fever)?

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്‌ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം

തുരത്താം, കൊതുകിനെ

  • കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
  • ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത
  • മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ
  • അലക്ഷ്യമായിക്കിടക്കുന്ന വസ്‌തുക്കൾ ആഴ്‌ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്ക‌രിക്കുക.
  • ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
  • കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
  • ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • ആഴ്ചയിലൊരിക്കൽ കൊതുകിൻ്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.

Symptoms and Treatment:

ഫ്രിഡ്‌ജ് ഒന്നു നോക്കണേ…

വീട്ടിലെ ഫ്രിഡ്ജ് ആഴ്‌ചയിലൊരു തവണയെങ്കിലും പരിശോധിക്കണം. വെള്ളം ശേഖരിക്കുന്ന ട്രേയിൽ ഇവ മുട്ടയിടും. ഒരാഴ്‌ചയാണ് വിരിഞ്ഞുവരാനുള്ള സമയം. അതിനുള്ളിൽ നശിപ്പിക്കാൻ കഴിയണം. വീടിനുള്ളിൽ വളർത്തുന്ന ചെടികൾക്കിടയിൽ വെള്ളംകെട്ടിനിൽക്കാം. സാധാരണ പകൽമാത്രമാണ് ഈ കൊതുകുകൾ കടിക്കുന്നതെങ്കിലും രാത്രി പകൽവെളിച്ചത്തിന് സമാനമായ അന്തരീക്ഷമുണ്ടെങ്കിലും ഇവ കടിക്കാം.

ഡെങ്കിപ്പനി(Dengue fever) തീവ്രമാകുമ്പോൾ മയോകാർഡിയൽ ഡിസ്ഫങ്ഷൻ, വൃക്ക നാശം, കരൾ തകരാർ പോലുള്ള രോഗസങ്കീർണതകളും ഉണ്ടാകാം. ഒന്നിലധികം അവയവങ്ങളും ഇതു മൂലം തകാരാറിലായെന്ന് വരാം. കൊതുകു കടിയേൽക്കാതെ സുക്ഷിക്കുക എന്നതാണ് ഡെങ്കിപ്പനി നിയന്ത്രണത്തിലെ സുപ്രധാന കാര്യം. കുട്ടികൾ രാവിലെയോ വൈകുന്നേരങ്ങളിലോ പുറത്തിറങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മോസ്കിറ്റോ റിപ്പല്ലൻ്റ് ക്രീമുകളും സഹായകമാണ്. ഉറങ്ങുമ്പോൾ നെറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. വീടിനും സ്‌കുളിനും ചുറ്റും കൊതുക് മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ ഇല്ലാതാക്കുക. കൊതുക് നാശിനികളും ആവശ്യമായ ഇടങ്ങളിൽ പ്രയോഗിക്കേണ്ടതാണ്.

ആന്റിബയോട്ടിക്ക് ഉപയോഗം മനുഷ്യകുലം നശിപ്പിക്കുമോ: