Malaria

ഇന്ന് ഏപ്രിൽ 25. ലോക മലേറിയ ദിനം(Malaria Day). മലേറിയയെ(മലമ്പനി) ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെൽത്ത് അസംബ്ലിയുടെ അറുപതാം സമ്മേളനത്തിൻ്റെ തീരുമാനപ്രകാരമാണ് 2007 മേയിൽ ലോക മലേറിയ ദിനാചരണത്തിന് (Malaria Day)തുടക്കമിട്ടത്. മലമ്പനിയെക്കുറിച്ച് അവബോധം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ദിനാചരണം ആരംഭിച്ചത്. ‘മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാർഗങ്ങൾ പ്രയോജനപ്പെടുത്താം’ എന്നതാണ് ഈ വർഷത്തെ മലേറിയ ദിനത്തിലെ (Malaria Day)ആപ്തവാക്യം.

രോഗം പകരുന്നത് എങ്ങിനെ ?

അനോഫിലിസ് ഇനത്തിൽപെട്ട പെണ്‍കൊതുകിലൂടെയാണ് പ്ലാസ്മോഡിയം എന്ന ഏകകോശജീവി മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നത്. പ്ലാസ്മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങള്‍ കരളിെൻറ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിെൻറ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവപ്പു രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു. അപൂര്‍വം അവസരങ്ങളില്‍ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.

പ്ലാസ്മോഡിയം

പരാദങ്ങള്‍ അഞ്ചുതരം മലേറിയ രോഗം പരത്തുന്ന പരാദങ്ങളെ അഞ്ചായി വേര്‍തിരിച്ചിട്ടുണ്ട്.

  • പ്ലാസ്മോഡിയം ഫാല്‍സിപ്പാരം (Plasmodium falciparum) എന്ന പരാദം തലച്ചോറിനെ ബാധിക്കുന്ന ഏറ്റവും മാരകമായ മലമ്പനി (Cerebral malaria) ഉണ്ടാക്കുന്നു.
  • പ്ലാസ്മോഡിയം നോവേല്‍സി (Plasmodium knowlesi ) എന്ന പരാദം കുരങ്ങുകളിലാണ് രോഗം കൂടുതലായി പരത്തുന്നതെങ്കിലും ഇവ മനുഷ്യരിലും മലമ്പനി ഉണ്ടാക്കാം.
  • പ്ലാസ്മോഡിയം വിവാക്സ് (Plasmodium vivax ),
  • പ്ലാസ്മോഡിയം ഒവൈല്‍ (Plasmodium ovale ),
  • പ്ലാസ്മോഡിയം മലേറിയ (Plasmodium malaria) എന്നിവയും രോഗവാഹകരായ പരാദങ്ങളാണ്.

ചികിത്സ

മലമ്പനി(Malaria) ചികിത്സിക്കാതിരുന്നാല്‍ ഗുരുതരമായ വിളര്‍ച്ചക്ക് കാരണമാകും. അത് പിന്നീട് ജീവനുതന്നെയും ഭീഷണിയായേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനു മുമ്പ്, എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കണം. പ്രത്യേകിച്ച് ഗര്‍ഭിണികളിലും കുട്ടികളിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയെ സമീപിക്കേണ്ടതാണ്. പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ക്ലോറോക്വിന്‍ (Chloroquine) എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല്‍ രോഗിക്ക് തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ (Radical treatment) നല്‍കുന്നു. നിലവില്‍ മലമ്പനിക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ വിപണിയിലുണ്ട്. പരാദങ്ങളുടെ സ്വഭാവമനുസരിച്ചാണ് മരുന്നുകള്‍ നിര്‍ണയിക്കുക. ഈ രോഗത്തിനെതിരെ ഫലപ്രദമായ വാക്സിന്‍ നിലവിലില്ല. ചില വാക്സിനുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായ ഫലപ്രാപ്തി തെളിയിക്കാനായിട്ടില്ല. മലേറിയ ബാധിത പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക്, താല്‍ക്കാലിക പ്രതിരോധത്തിനായി മലമ്പനിക്കെതിരായ മരുന്നുകള്‍ നല്‍കുകയാണ് പതിവ്.

എന്താണ് മലമ്പനി(Malaria Day) ?

ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു രോഗമാണ് മലമ്പനി അഥവാ മലേറിയ. പ്ലാസ്മോഡിയം പാരസൈറ്റുകളാണ് ഈ രോഗം പരത്തുന്നത്. മനുഷ്യരിൽ മലേറിയ ബാധിക്കാൻ ഇടയാക്കുന്ന അഞ്ച് തരം പാരസൈറ്റുകളിൽ പി.ഫാൽസിപാറം, പി.വിവാക്സ് (P. falciparum), (P. vivax) എന്നീ രണ്ടിനമാണ് പ്രധാനമായും ഭീഷണിയുയർത്തുന്നത്. രോഗാണുവിന്റെ സാന്നിധ്യമുള്ള അനോഫെലസ് പെൺകൊതുകിൻ്റെ കടിയേൽക്കുന്നതു വഴിയാണ് രോഗം പരക്കുന്നത്. ഈ കൊതുകുകളാണ് മലേറിയ വെക്ട‌റുകൾ എന്നറിയപ്പെടുന്നത്. ശുദ്ധജലത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്.

Also Read :https://www.who.int/campaigns/world-malaria-day/2024

രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതൽ 30 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഇതാണ് ഇൻക്യുബേഷൻ കാലം എന്നറിയപ്പെടുന്നത്. തലവേദന, ഇടവിട്ടുള്ള കടുത്ത പനി, വിറയലോടു കൂടിയ പനി, പേശീവേദന, ക്ഷീണം, ഛർദി എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഇടവിട്ടുള്ള വിറയലോടു കൂടിയ പനി മലേറിയയുടെ പ്രത്യേകതയാണ്. രോഗം മൂർച്ഛിച്ചാൽ മഞ്ഞപ്പിത്തം, മസ്തിഷ്കജ്വരം, വൃക്കകൾക്ക് തകരാറ് എന്നിവയുണ്ടാകാം.

നിലവിൽ കേരളത്തിൽ മലമ്പനി ഭീഷണി താരതമ്യേന കുറവാണ്. എങ്കിലും നിരവധി കേസുകൾ ഉണ്ടാകാറുണ്ട്. ഇന്ത്യയിൽ ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ മലമ്പനി കണ്ടുവരുന്ന മേഖലകളാണ്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും രോഗഭീഷണിയുണ്ട്. അതിനാൽ തന്നെ മലമ്പനി ബാധയുള്ള മേഖലകളിൽ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗലക്ഷണങ്ങൾ

Malaria Fever
  • പനി
  • തണുപ്പ്
  • തലവേദന
  • ഓക്കാനം, ഛർദ്ദി
  • വയറുവേദന
  •  സന്ധി വേദന
  • ക്ഷീണം
  • ദ്രുത ശ്വസനം
  • ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്
  • ചുമ
Symptoms of malaria

രോഗനിർണയം

മലമ്പനി ബാധിക്കാനിടയായ സാഹചര്യമെന്തെന്ന് ആദ്യം കണ്ടെത്തും. യാത്രകൾ ചെയ്‌തിട്ടുണ്ടോയെന്ന് ആദ്യം നോക്കും. മലമ്പനി ബാധിത മേഖലകളിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ രോഗബാധയ്ക്കുളള സാധ്യത വളരെ കൂടുതലാണ്. രക്തപരിശോധന വഴിയാണ് രോഗം തിരിച്ചറിയുക. ഇതിനായി പെരിഫെറൽ സ്മിയർ ഫോർ മലേറിയൽ പാരസൈറ്റ്സ് എന്നറിയപ്പെടുന്ന രക്തത്തിൻ്റെ പെരിഫെറൽ സ്മിയർ പരിശോധന നടത്തും. ഈ ടെസ്റ്റിന്റെ ഫലം വരാൻ രണ്ട് ദിവസമെടുത്തേക്കും. അതിനാൽ പെട്ടെന്ന് രോഗം നിർണയിക്കാൻ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കും. റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൻ്റെ പരിശോധനാഫലം രണ്ടു മണിക്കൂറിനകം ലഭിക്കും. മലേറിയ പ്രതിരോധ ആന്റിജൻ സാന്നിധ്യം രക്തത്തിൽ ഉണ്ടോയെന്ന് അറിയാനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ആന്റിജൻ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ ആരംഭിക്കാം. പക്ഷേ, ഒപ്പം പെരിഫെറൽ സ്‌മിയർ ടെസ്റ്റ് കൂടി ചെയ്ത് രോഗം ഉറപ്പിക്കണം.

ചികിത്സ

ക്ലോറോക്വിൻ ഉപയോഗിച്ചാണ് പ്രധാന ചികിത്സ. ക്ലോറോക്വിൻ, പ്രിമാക്വിൻ, ക്വിനൈൻ, അർട്ടെസുനേറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള കോമ്പിനേഷൻ ചികിത്സയും ചെയ്യുന്നു. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രം, നഗരാരോഗ്യകേന്ദ്രം, താലുക്കാശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മലമ്പനി ചികിത്സയ്ക്കുള്ള സൗകര്യമുണ്ട്. സമൂഹത്തിൽ നിന്നും രോഗമുള്ളവരെ അതിവേഗം കണ്ടെത്തി, ശരിയായ ചികിത്സ കാലതാമസം കൂടാതെ നൽകുന്നതിലൂടെ രോഗ വ്യാപനം തടയാൻ സാധിക്കും. ഒരു ഡോക്‌ടറുടെ നിർദേശ പ്രകാരം മാത്രം ചികിത്സ സ്വീകരിക്കുക. മലമ്പനിക്ക് പ്രതിരോധ വാക്സിൻ പരീക്ഷിച്ചുനോക്കിയെങ്കിലും കാര്യമായി ഫലം കണ്ടിട്ടില്ല. അതിനാൽ രോഗം ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് നല്ലത്.

യാത്ര ചെയ്യുന്നവർ ചെയ്യേണ്ടത്

രോഗബാധിതമായ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ യാത്ര തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ് ആഴ്ച‌യിൽ ഒരു തവണയും യാത്രയ്ക്ക് ശേഷം തുടർച്ചയായി നാലാഴ്‌ ആഴ്ചയിൽ ഒന്ന് എന്ന തോതിലും ക്ലോറോക്വിൻ ഗുളിക കഴിക്കണം.

ശ്രദ്ധിക്കേണ്ടത്

  • കൊതുകു നശീകരണം തന്നെയാണ് പ്രധാന പ്രതിരോധം.
  • മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.
  • വീടിന്റെ ടെസിലും സൺഷെയ്‌ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം.
  • വെള്ളത്തിൽ വളരുന്ന കൂത്താടികളെ നശിപ്പിക്കണം. ഇതിനായി മണ്ണെണ്ണയോ ജൈവകീടനാശിനികളോ ഒഴിക്കാം. ഗപ്പി പോലുള്ള മത്സങ്ങളെ വെള്ളത്തിലേക്ക് നിക്ഷേപിക്കുന്നതും നല്ലതാണ്.
  • വീടിനകത്ത് കൊതുകിനെ അകറ്റാൻ കുന്തിരിക്കം പുകയ്ക്കാം.
  • കൊതുകുവല, കൊതുകുതിരി, കൊതുകിനെ അകറ്റാനുള്ള സ്പ്രേ, ക്രീം എന്നിവ ഉപയോഗിക്കാം.
  • വീടിന്റെ ജനലുകളും വാതിലുകളും എയർഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.
  • കുറ്റിക്കാടുകളില്‍ ഫോഗിങ് എന്നുവിളിക്കുന്ന പുകപ്രയോഗം,
  • കിണറുകളില്‍ ഗപ്പി എന്ന മത്സ്യത്തെ വളര്‍ത്തുക എന്നിവയാണ് ജനവാസമുള്ള പരിസരങ്ങളില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍.
  • വീടിനകം ശുചിയായി സൂക്ഷിക്കുക, ജനവാതിലുകളിലും വാതിലുകളിലും വീടിനകത്തേക്ക് കൊതുകുകള്‍ പ്രവേശിക്കാതിരിക്കാന്‍ നെറ്റ് പിടിപ്പിക്കുക. കൊതുകുവല ഉപയോഗിക്കുക
  • മറ്റ് സംസ്ഥാനങ്ങളിൽ താമസിച്ച് കേരളത്തിലേക്ക് തിരിച്ചു വരുന്നവരിലും അതിഥി തൊഴിലാളികളിലും പനിയുണ്ടാകുമ്പോൾ രക്ത പരിശോധന നടത്തി മലമ്പനിയല്ല എന്ന് ഉറപ്പു വരുത്തണം.

എന്നിവയാണ് വ്യക്തികള്‍ പാലിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍.

മേൽപ്പറഞ്ഞ നടപടികളുടെ ഉയർന്ന കവറേജ് ഉപയോഗിച്ച്, മലേറിയ പിടിപെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. എന്നിരുന്നാലും, ഒരു പ്രതിരോധ നടപടിയും 100% സംരക്ഷണമല്ല, മലേറിയ ഇപ്പോഴും ഉണ്ടാകാം.

വീഡിയോ കാണാം: മുടി കൊഴിച്ചിലിന് PRP യോ GFC യോ കൂടുതൽ നല്ലത് ?|Healthy Tv