heart disease

ഹൃദ്രോഗം(heart disease) മുൻകൂട്ടി അറിയാൻ പ്രയാസമാണ്. യാതൊരു മുന്നറിപ്പും ഇല്ലാതെയായിരിക്കും ഹൃദ്രോഗ ലക്ഷണങ്ങൾ പ്രകടമാവുക. അത് ചിലപ്പോൾ അപകടങ്ങളിലേക്കും നയിച്ചേക്കും.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് (heart disease)പ്രധാന കാരണം തെറ്റായ ഭക്ഷണ രീതികൾ, പഞ്ചസാര, ഉപ്പ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണെന്ന് ഇന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരിലും ഹൃദ്രോഗലക്ഷണങ്ങൾ കണ്ടുവരുന്നു. ഹൃദയത്തിലേക്കുള്ള സുഗമമായ രക്തയോട്ടം നിയന്ത്രിക്കുന്ന ധമനികളിൽ കൊളസ്ട്രോൾ വർധിക്കുന്നതിന്‍റെ ഫലമായാണ് ഹൃദ്രോഗം(heart disease) ഉണ്ടാകുന്നത്. തൻമൂലം ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. പുരുഷൻമാരിൽ കടുത്ത നെഞ്ചുവേദനയാണ് ഹൃദ്രോഗലക്ഷണമായി കാണപ്പെടുന്നത്. എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗലക്ഷണം ആകണമെന്നുമില്ല. ചില വേദനകൾ അസിഡിറ്റി മൂലവും ഉണ്ടാകാം. എന്നാൽ സ്വയം ചികിത്സ കൊണ്ട് നെഞ്ചു വേദന എന്തിനാലാണ് വന്നതെന്ന് തിരിച്ചറിയാതെ പോകരുത്

സ്ത്രീകളിൽ ഹൃദ്രോഗ (heart disease)ലക്ഷണങ്ങൾ സാധാരണ കണ്ടുവരുന്ന തരത്തിൽ പ്രകടമാവാറില്ല. അതേസമയം ഏത് ലിംഗത്തിൽപെട്ടവരായാലും തങ്ങളുടെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയെ കുറിച്ച് ആളുകൾ എല്ലായിപ്പോഴും ബോധവാന്മാരായിരിക്കണമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് തരുന്നു.

heart disease

ചില ഹൃദ്രോഗ ലക്ഷണങ്ങളാണ് താഴെ പറയുന്നത്.

ഹൃദ്രോഗത്തിന്‍റെ സൂചനയായി കാണപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, ഹൃദയാരോഗ്യം നിലനിർത്താനുള്ള ഏതാനും മാർഗങ്ങൾ, ഹൃദയ സംരക്ഷണത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ എന്നിവ താഴെ പറയുന്നു.

ഹൃദയാരോഗ്യം(heart disease) മോശമായാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ:

  • തലചുറ്റൽ
  • കൈകളിലേക്കും ചുമലിലേക്കും വരുന്ന വേദന
  • അമിതമായി വിയർക്കുക
  • നെഞ്ചിൽ സമ്മർദം അനുഭവപ്പെടുക

നെഞ്ച് വേദന

heart disease

സിനിമയിലൊക്കെ കാണുന്ന പോലുള്ള ഹൃദയാഘാത രംഗമായിരിക്കില്ല പലപ്പോഴും സംഭവിക്കുക. അൽപ്പം ആലങ്കാരികമായി പറഞ്ഞാൽ നിങ്ങളുടെ നെഞ്ചിൽ ‘ഒരു ആന കയറിനിൽക്കുന്ന പോലെ’, നെഞ്ചിലെ പേശികൾ ശക്തമായി വലിയുന്നപോലെ അനുഭവപ്പെട്ടാൽ അത് നിങ്ങളിലെ ഹൃദ്രോഗ ലക്ഷണമാണ്. അത് ചിലപ്പോൾ കൃത്യമായി വേദനയായിരിക്കില്ല. അതുകൊണ്ടുതന്നെ തിരിച്ചറിയാനായെന്നും വരില്ല.

എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ മാനസിക സമ്മർദ്ദത്തിലായിരിക്കുമ്പോഴോ ആയിരിക്കും പലപ്പോഴും നെഞ്ച് വേദന അനുഭവപ്പെടുക. അത് രക്തചംക്രമണത്തിലുള്ള പ്രശ്നങ്ങളുടെ ലക്ഷണമാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ഒരു ആരോഗ്യവിദഗ്ദനെ സമീപിക്കുക.

ത്വരിതഗതിയിലുള്ള ശ്വാസോച്ഛ്വാസം

അധ്വാനമില്ലാത്ത ചെറിയ ജോലികൾ ചെയ്യുമ്പോഴും നിങ്ങൾക്ക് കിതപ്പുണ്ടാവുകയാണെങ്കിൽ, പടികൾ കയറുമ്പോൾ അമിതമായ കിതപ്പുണ്ടാവുകയാണെങ്കിൽ തീർച്ചയായും അതൊരു പ്രശ്നമാണ്. അത് തിരിച്ചറിയണമെങ്കിൽ മുമ്പ് നിങ്ങൾ ചെയ്തിരുന്ന ഒരു ജോലി ഇപ്പോൾ നിങ്ങൾ ചെയ്യുമ്പോൾ എന്ത് മാറ്റമാണുണ്ടായിട്ടുള്ളതെന്ന് ഒന്ന് താരതമ്യപ്പെടുത്തിയാൽ മതി.വലിയ മാറ്റം നിങ്ങളുടെ ശ്വാസഗതിയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ശ്രദ്ധാലുവാകേണ്ടുതുണ്ട്. ഉടൻ ഒരു ആരോഗ്യ വിദഗ്ദനെ കാണുക.

പനിയുടേതിന് സമാനമായ ലക്ഷണങ്ങൾ

തണുപ്പ്, വിയർക്കൽ, തുടങ്ങി പനിയ്ക്ക് സമാനമായ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടാൽ അത് ചിലപ്പോൾ രക്തയോട്ടക്കുറവിന്റെ ലക്ഷണങ്ങളായിരിക്കും. ഇത് പലർക്കും ഉണ്ടാവാറുണ്ടെങ്കിലും എന്തെങ്കിലും ജോലി ചെയ്തു കഴിയുമ്പോളാണ് ഇത് അനുഭവപ്പെടുന്നതെങ്കിൽ തീർച്ചയായും ഒരു ആരോഗ്യ വിദഗ്ദനെ സമീപിക്കുക.

വയറിലുണ്ടാകുന്ന അസ്വസ്ഥതയും അപകടസൂചനയാണ്. ചില സ്ത്രീകളിൽ ഹൃദയാഘാതത്തിന് മുമ്പ് ദഹനക്കേട് അനുഭവപ്പെട്ടിരുന്നുവെന്ന് പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ രണ്ടും ഒരുമിച്ച് ഉണ്ടാകാറില്ല. എന്തെങ്കിലും സംശയങ്ങൾ തോന്നുകയാണെങ്കിൽ ഒരു ആരോഗ്യ വിദഗ്ദനെ സമീപിക്കുക.

തലചുറ്റൽ

വാൽവിൽ തടസങ്ങളുണ്ടാവുന്നതിന്റെ ലക്ഷണമാണ് പലപ്പോഴും തലചുറ്റൽ. പ്രത്യേകിച്ചും അതിനൊപ്പം അമിതമായ ഹൃദയമിടിപ്പും അനുഭവപ്പെടുകയാണെങ്കിൽ. പെട്ടെന്നെണീക്കുമ്പോൾ തലചുറ്റൽ അനുഭവപ്പെടുന്നുവെങ്കിൽ അത് ഹൃദയാരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാണ്.

ക്ഷീണം, ഉറക്കംതൂങ്ങൽ

ഹൃദയാഘാതമുണ്ടായ സ്ത്രീകൾക്ക് അതിന് മുമ്പുള്ള ആഴ്ച്ചയിൽ കാര്യമായ ക്ഷീണം അനുഭവപ്പെട്ടുണ്ടെന്നും അവരിൽ പലർക്കും ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്നും പഠനങ്ങൾ പറയുന്നു.

ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും ആളുകൾക്ക് രോഗം വരാനുള്ള പ്രധാന കാരണം. ഈ അടുത്ത കാലത്തായി പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ഹൃദ്രോഗം(heart disease). ഹൃദയം ഒരു ജീവിതകാലത്ത് 2.5 ബില്യൺ തവണ ആണ് സ്പന്ദിക്കുന്നത്. ശരാശരി ദശലക്ഷക്കണക്കിന് അളവിലാണ് രക്തം ശരീരത്തിലുടനീളം പമ്പ് ചെയ്യുന്നത്. സുപ്രധാന കോശങ്ങളുടെ ഒരു വലിയ സംഖ്യ, ഓക്സിജൻ, ഇന്ധനം, ഹോർമോണുകൾ, മറ്റ് പദാർത്ഥങ്ങൾ എന്നിവയെല്ലാം ഈ നിരന്തരമായ പ്രവാഹത്താൽ വഹിക്കുന്നുണ്ട്.

ശരീരത്തിൻ്റെ സുപ്രധാന പ്രവർത്തനത്തിന് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ള ഹൃദയം ഉണ്ടാകുന്നതിനുള്ള നിർണായകമായ ആദ്യപടിയാണ് സജീവമായിരിക്കുക എന്നത്. ഹൃദയാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്ന ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ പഞ്ചസാര, അമിതമായ കൊളസ്ട്രോൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ധമനികളെ സംരക്ഷിക്കാൻ പ്രവർത്തനക്ഷമതയോടെ ഇരിക്കേണ്ടത് വളരെ പ്രധാനമാണ്.

ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.

ദിവസവും നടക്കുക

ദിവസവും ഒരു 30 മിനിറ്റെങ്കിലും നടക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ജോലിക്ക് പോകുമ്പോൾ അല്ലെങ്കിൽ കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ അല്ലെങ്കിൽ രാവിലെ എഴുന്നേറ്റ ശേഷം അങ്ങനെ എപ്പോഴെങ്കിലും ഒരു 30 മിനിറ്റ് നടക്കാൻ ശ്രമിക്കുക. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നത് 40 ശതമാനം തടയാൻ ഇത് സഹായിക്കും. ഇത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. നടക്കുന്നത് എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. ചിട്ടയോടെ ഇത് ദിവസവും ശീലക്കാൻ ശ്രമിക്കുക.

ഭക്ഷണം തിര‍ഞ്ഞെടുക്കുമ്പോൾ

heart disease

കഴിക്കുന്ന ഭക്ഷണമാണ് മറ്റൊരു പ്രധാന ഘടകം. ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ വെജിറ്റബൾ ഓയിൽ, സീഡ്സ് ഓയിൽ, കനോല, സൺ ഫ്ലവർ ഓയിൽ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. ഇവ വളരെ പ്രോസസ്സ് ചെയ്തതും അസ്ഥിരവുമായ എണ്ണകളാണ്, വീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോൾ ഒലീവ് ഓയിൽ, നെയ്യ്, എള്ളെണ്ണ തുടങ്ങിയ ആരോഗ്യകരമായ എണ്ണകൾ ഉപയോഗിക്കാൻ ശ്രമിക്കുക.

വീഡിയോ കാണാം:മലപ്പുറം ജില്ലയിൽ വരാൻ പോകുന്ന വലിയൊരു ആപത്തിനെ കുറിച്ച് മലപ്പുറം ജില്ലാ കളക്ടറുടെ വാക്കുകൾ സത്യമോ: https://www.youtube.com/watch?v=HeirviZ7YHY

പുളി, എരിവ്, ഉപ്പ്

പുളിച്ച ഭക്ഷണങ്ങൾ ഹൃദയ സംരക്ഷണ സ്വഭാവമുള്ളതായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് ആൻറി ഓക്സിഡൻറ് ധാരാളമായ ഭക്ഷണങ്ങളായ നെല്ലിക്ക, ചെറി എന്നിവ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വെളുത്തുള്ളി, മല്ലിയില, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയുടെ ഉപയോഗവും ആയുർവേദം ശുപാർശ ചെയ്യുന്നുണ്ട്. ഓരോ സീസണിലും അവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

നമ്മുടെ ഹൃദയത്തിന് ഏറ്റവും നല്ല ലവണങ്ങളിൽ ഒന്നാണ് കല്ല് ഉപ്പ് . അധികമായി സംസ്കരിച്ച ഉപ്പിട്ട ഭക്ഷണങ്ങൾ ഒഴിവാക്കുക.

ദന്താരോഗ്യം

ഹൃദയാരോഗ്യവും ദന്താരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് പറയുമ്പോൾ പലർക്കും സംശയമാണ്. വായുടെ ആരോഗ്യം ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. മോണയുടെ വീക്കം ഹൃദയത്തിനുള്ളിലെ അടഞ്ഞുപോയ ധമനികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. ഓയിൽ പുള്ളിംഗും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് വാ കഴുകുന്നതും ദൈനംദിന ദന്ത ദിനചര്യയിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. ഇത് നിങ്ങളുടെ വായുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.

ഏറെ ശ്രദ്ധ നൽകേണ്ടതാണ് ഹൃദയാരോഗ്യം. ഹൃദ്രോഗങ്ങൾ ജീവന് തന്നെ ഭീഷണിയാണ്. സമയബന്ധിതമായ മാനേജ്മെന്റ് ഉറപ്പാക്കാൻ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് പതിവായി നിരീക്ഷിക്കുക.

കേരളത്തിൽ ഹൃദയാഘാതത്തിന് പ്രായം കുറഞ്ഞുവരികയാണ്. മുൻപ് 60 പിന്നിട്ടവരിലെ അസുഖമായിരുന്നു ഇത്. ഇന്ന് 25-45 പ്രായത്തിൽ ഹാർട്ട് അറ്റാക്ക് വരുന്നവരുടെ എണ്ണം വളരെക്കൂടി. ചെറുപ്പക്കാരിൽ അറ്റാക്ക് വരുന്നവരിൽ 25 ശതമാനം 30 വയസ്സിൽ കുറവുള്ളവരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കൂടുതലാണ് കേരളത്തിൽ. 20 ശതമാനമാളുകൾക്ക് ഏതെങ്കിലും വിധത്തിലുള്ള ഹൃദ്രോഗമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 1993ൽ ഇത് 1.4 ശതമാനം മാത്രമായിരുന്നു. 30 വർഷംകൊണ്ട് ഹൃദ്രോഗ സാധ്യത കുതിച്ചുയർന്നു. 2000ത്തിന് ശേഷം ഹൃദയാഘാത നിരക്ക് വർഷം രണ്ടുശതമാനം കൂടുകയാണ്.

63,000 തീവ്ര ഹൃദയാഘാതങ്ങളാണ് ഒരുവർഷം കേരളത്തിൽ ഉണ്ടാകുന്നത്. ഇതിൽ ചെറുപ്പക്കാർ ധാരാളം. ഓരോവർഷവും ചെയ്യുന്ന ആൻജിയോപ്ലാസ്റ്റികളുടെ എണ്ണവും കൂടുന്നു. ഏതാണ്ട് 45,000 ആൻജിയോപ്ലാസ്റ്റിയാണ് കഴിഞ്ഞവർഷം ചെയ്തത്. ഇതിൽ തന്നെ 12,000 ജീവൻ രക്ഷിക്കാൻ അടിയന്തരമായി ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റിയാണ്. ഈ ചെറിയ സംസ്ഥാനത്ത് 120 കാത്ത് ലാബുകളുണ്ട്. ആധുനിക ചികിത്സ ലഭ്യമാവുന്നതുകൊണ്ടാണ് ഹാർട്ട് അറ്റാക്ക് മരണങ്ങൾ നമുക്ക് കുറക്കാനാവുന്നത്.

Also Read:https://www.cdc.gov/heartdisease/about.htm#:~:text=What%20is%20heart%20disease%3F,can%20cause%20a%20heart%20attack.