പലര്‍ക്കും HIVയും അതുപോലെ തന്നെ AIDSഉം തമ്മിലുള്ള വ്യത്യാസം അറിയാറില്ല. എല്ലാവരും ഇത് രണ്ടും ഒന്ന് തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍, ഇവ രണ്ടും രണ്ടാണ്. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും വന്നാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്നും നോക്കാം.

എന്താണ് HIV അതുപോലെ AIDS?

HIV എന്നാല്‍ അത് ഒരുതരം വൈറസ് ആണ്. അത് നമ്മളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. എന്നാല്‍, HIV ബാധിച്ച് നിങ്ങളുടെ രോഗപ്രതിരോധശേഷി വളരെയധികം ക്ഷയിച്ച് പോകുന്ന അവസ്ഥവരുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് AIDS.

HIV എങ്ങിനെയാണ് പകരുന്നത്?

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയും അതുപോലെ തന്നെ ഒരാളില്‍ ഉപയോഗിച്ച സിറിഞ്ച് മറ്റൊരാള്‍ ഉപയോഗിക്കുമ്പോഴും HIV പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കിളകള്‍ ഉള്ളവര്‍ക്കും അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേയ്ക്കും എച്ച് ഐവി പകരാം. അതുപോലെ തന്നെ യോനിയിലെ ലിക്വിഡ് വഴിയും വായയിലൂടെ, അതുപോലെ തന്നെ മലദ്വാരത്തിലൂടെ പുരുഷ ലിംഗത്തിലൂടെ, ശരീരത്തിലെ മുറിവിലൂടെയെല്ലാം എച്ച് ഐവി പകരാം

How is HIV transmitted?

HIVയുടെ ലക്ഷണങ്ങള്‍

എച്ച് ഐവി ബാധച്ചാല്‍ അത് ആക്രമിക്കുന്നത് നമ്മളുടെ വൈറ്റ് ബ്ലഡ് സെല്‍സിനെയാണ്. അഥായത്, നമ്മളുടെ രോഗപ്രതിരോധശേഷിയെ തന്നെ. ശരീരത്തില്‍ വൈറ്റ് ബ്ലഡ് സെല്‍സ് കുറയുമ്പോള്‍ പലവിധത്തിലുള്ള അസുഖങ്ങള്‍ നമ്മള്‍ക്ക് പിടിപെടുന്നു. സാധാ വൈറല്‍ ഇന്‍ഫക്ഷന്‍ വന്നാലുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നെയാണ് തുടക്കത്തില്‍ ഈ വൈറസ് ബാധിച്ചാലും നിങ്ങള്‍ക്ക് ഉണ്ടാവുക. പ്രത്യേകിച്ച്, പനി, കുളിര് കയറുക, ക്ഷീണം, തൊണ്ട വേദന, പേശികള്‍ക്ക് വേദന, രാത്രി നല്ലപോലെ വിയര്‍ക്കുക, ചര്‍മ്മത്തില്‍ തടിപ്പും ചൊറിച്ചിലും വരിക, വായയില്‍ പുണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. കൃത്യമായി രോഗം കണ്ടെത്തി ചികിത്സിക്കാതെ ഏകദേശം അവസാന സ്‌റ്റേജില്‍ എത്തുമ്പോഴാണ് എച്ച് ഐവി എയ്ഡ്‌സിലേയ്ക്ക് എത്തുന്നത്.

എയ്ഡ്സ്നേ പറ്റിയുള്ള തെറ്റായ ധാരണകൾ

എച്ച് ഐവി, എയ്ഡ് വന്നവരെ തൊടരുത് എന്നത്. ഇവരെ തൊടുന്നത് വഴി ഒരിക്കലും രോഗം പകരുന്നതല്ല.

അതുപോലെ തന്നെ പബ്ലിക് ബാത്ത്‌റൂം, സ്വിമ്മിംഗ് പൂള്‍ എന്നിവയിലൂടേയും ഈ രോഗം പകരുന്നില്ല. അതുപോലെ എച്ച് ഐവി ബാധിച്ച സ്ത്രീയ്ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല എന്നും വിശ്വസിക്കുന്നവരുണ്ട്. കൃത്യമായി ഡോക്ടറെ കണ്ട് അതിന്റെ ചികിത്സയും നിര്‍ദ്ദേശങ്ങളും തേടിയാല്‍ കുഞ്ഞു ജനിക്കുകയും കുഞ്ഞുങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ കൃത്യമായ ചികിത്സ തേടാനും ശ്രദ്ധിക്കാം.