eating-habits

വിശക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുക എന്നതാണ് മിക്കവരുടെയും രീതി. നഗരങ്ങളെ കേന്ദ്രീകരിച്ച് ജീവിക്കുന്നവരാണെങ്കില്‍ അധികവും ഭക്ഷണം പുറത്തുനിന്ന് തന്നെ. എന്നാല്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നമ്മളെ മോശമായി ബാധിച്ചേക്കാം. അത്തരത്തില്‍ മോശം ഭക്ഷണരീതി(Eating Habits) നമ്മളെ എളുപ്പത്തില്‍ ബാധിക്കുന്നൊരു വിഷയത്തെ കുറിച്ചാണിനി പറയുന്നത്.

ഭക്ഷണത്തെ ആശ്രയിച്ചാണ് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിലനില്‍ക്കുന്നതെന്ന് നമുക്കറിയാം. ശരീരത്തിന്റെ മാത്രമല്ല, മനസിന്റെ പ്രവര്‍ത്തനങ്ങളും വലിയൊരളവ് വരെ ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഭക്ഷണം മോശമായാല്‍(Eating Habits) അത് ഒരുപക്ഷേ ശരീരത്തെക്കാളും പെട്ടെന്ന് മനസിനെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 

മികച്ച ഭക്ഷണ രീതി(Eating Habits) പിന്തുടരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ഭക്ഷണത്തിന്റെ അളവ്

മിതമായ അളവിൽ കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണം. നിങ്ങൾ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലും കുറച്ച് പുതിയ ചേരുവകൾ ഉൾക്കൊള്ളുന്ന എളുപ്പമുള്ള പാചകത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

കഴിക്കുന്ന സമയം


ദിവസത്തിൽ ഇടയ്ക്കിടെ ഭക്ഷണം(Eating Habits) ആരോഗ്യകരമായ അളവിൽ ചെറിയ ഭാഗങ്ങളായി കഴിക്കുന്നത്, സാധാരണ മൂന്ന് നേരം വലിയ അളവിൽ കഴിക്കുന്ന ഭക്ഷണങ്ങളേക്കാൾ, നിങ്ങളുടെ ഊർജ്ജവും മെറ്റബോളിസവും മെച്ചപ്പെടുത്താൻ സഹായിക്കും.

പോഷക മൂല്യം


കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ആയിരിക്കണം. പ്രത്യേകിച്ച് ധാന്യങ്ങൾ, ബീൻസ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നിന്ന് ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും ഫൈബർ അടങ്ങിയതുമായ ഭക്ഷണ സ്രോതസ്സുകൾ തിരഞ്ഞെടുക്കുക.

പച്ചക്കറികളും ഇലക്കറികളും


ദിവസവും രണ്ട് തവണ പച്ചക്കറികളും ഒരു തവണ പച്ച ഇലക്കറികളും കഴിക്കുന്നത് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നതിനു പകരം മുഴുവൻ പഴങ്ങളും കഴിക്കുക. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയുടെ ഉയർന്ന സാന്ദ്രത അടങ്ങിയിരിക്കുന്നതിനാൽ വർണ്ണാഭമായ, ആഴത്തിലുള്ള നിറമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രമിക്കുക.

ആവശ്യത്തിന് വെള്ളം


മാക്രോ ന്യൂട്രിയന്റുകളും മൈക്രോ ന്യൂട്രിയന്റുകളും കൂടാതെ, നന്നായി ജലാംശം നിലനിർത്തുന്നത് ആരോഗ്യം നിലനിർത്തുന്നതിന് അടുത്ത ഘട്ടമാണ്. പ്രതിദിനം 10 മുതൽ 15 ഗ്ലാസ് വെള്ളം കുടിക്കുവാൻ ലക്ഷ്യമിടുക. 

ഭക്ഷണശീലത്തിൽ(Eating Habits) ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ


പ്രതിദിനം ഉപ്പിന്റെ ഉപഭോഗം ഒരു ടീസ്പൂൺ മാത്രമായി പരിമിതപ്പെടുത്താൻ ശ്രമിക്കുക. ശുദ്ധീകരിച്ച മാവുകളും മധുരമുള്ള വസ്തുക്കളും ഒഴിവാക്കുക. പഞ്ചസാര ഊർജ്ജത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു, ഇത് ആരോഗ്യ, ശരീരഭാരം പ്രശ്നങ്ങൾക്ക് കാരണമാകും. മധുരം ഇഷ്ടമുള്ള ആളുകൾ, പഴങ്ങൾ കഴിക്കണം, കാരണം അവ നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്

ശരീരത്തിന് ഭക്ഷണം ആവശ്യമാണ് എന്നതിൻ്റെ സൂചനയാണ് വിശപ്പ്. ആവശ്യത്തിന് ഭക്ഷണം വയറ്റിലെത്തിയില്ലെങ്കിൽ പല രീതിയിലാണ് ശരീരം അത് പ്രകടമാക്കുക. ചിലർക്ക് വയർ ശൂന്യമായതായി തോന്നാം, തലവേദനയുണ്ടാകാം, ശ്രദ്ധക്കുറവ് അനുഭവപ്പെടാം, ആകെമൊത്തം ഒരു അസ്വസ്ഥത തോന്നാം… എങ്ങനെയായാലും വിശപ്പ് ഒരു വില്ലൻ തന്നെയാണ് എന്നാൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാലും വിശപ്പ് തോന്നുന്നതും(Eating Habits) ഒരിക്കലും വയർ നിറയാതെ അനുഭവപ്പെടുന്നതും സ്വാഭാവികമാണോ? അല്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എല്ലായ്പ്പോഴും വിശക്കുന്നതിന് ഇതാ കുറച്ച് കാരണങ്ങൾ….

ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിലെത്തുന്നില്ല

ശരീരത്തിൽ കൃത്യമായ ദഹനം നടക്കുന്നതിന് ആവശ്യത്തിന് പ്രോട്ടീൻ ഉള്ളിലെത്തണം. പ്രോട്ടീൻ കൃത്യമായി ഉള്ളിലെത്തിയാൽ തന്നെ വിശപ്പിന് പരിഹാരമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഹംഗർ ഹോർമോൺ എന്നറിയപ്പെടുന്ന ഗ്രെലിൻ്റെ അളവിൽ കുറയ്ക്കുന്നതിന് പ്രോട്ടീനുകൾ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. കൂടാതെ pyy, glp എന്നീ ഹോർമോണുകളുടെ പ്രവർത്തനം ശമിപ്പിച്ച് വിശപ്പകറ്റാനും പ്രോട്ടീനുകൾ സഹായിക്കുന്നു.

ഓരോ ആളുകളുടെയും പൊക്കം, വണ്ണം, പ്രായം എന്നിവയൊക്കെ അനുസരിച്ച് ആവശ്യമായ പ്രോട്ടീന്റെ അളവിലും വ്യത്യാസമുണ്ടാകും. എന്നിരുന്നാലും വെജ് ആണെങ്കിലും നോൺ വെജ് ആണെങ്കിലും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം എല്ലാ സമയത്തും ഉൾപ്പെടുത്തിയില്ലെങ്കിൽ വിശപ്പ് ഒരു പക്ഷേ മാറിയേക്കില്ല.

ഉറക്കമില്ല, അത്ര തന്നെ !

Eating Habits

മതിയായ ഉറക്കം ശരീരത്തിൻ്റെ ആകെയുള്ള പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്‌മ വിശപ്പും ഉണ്ടാക്കിയേക്കാം. ഭക്ഷണം കഴിച്ചാൽ വയർ നിറഞ്ഞു എന്ന് തോന്നിപ്പിക്കുന്ന ഹോർമോൺ ആണ് ലെപ്റ്റിൻ. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിൽ അത് ശരീരത്തിൽ ലെപ്റ്റിൻ്റെ അളവ് കുറയുന്നതിന് കാരണമാകും. ഇത് ചിലപ്പോൾ ഹംഗർ ഹോർമോൺ ആയ ഗ്രെലിൻ്റെ ലെവൽ കൂട്ടുകയും ചെയ്യും. അതുകൊണ്ട് വിശപ്പ് മാറുന്നില്ലെങ്കിൽ ഉറക്കം ഒന്ന് ശരിയാക്കി നോക്കുന്നതാകും നല്ലത്. പ്രായപൂർത്തിയായ ഒരാൾ ദിവസം 7 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻ പ്രിവൻഷനിലെ വിദഗ്‌ധർ പറയുന്നത്.

വെള്ളം കുടിക്കുന്നില്ലേ?

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തലച്ചോർ, ഹൃദയം, ത്വക്ക് എന്നിവയുടെയെല്ലാം പ്രവർത്തനത്തെ ബാധിക്കും. അതുപോലെ വിശപ്പിനും ഇത് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. വെള്ളം കുടിച്ചു കഴിഞ്ഞാൽ വയർ നിറഞ്ഞത് പോലെ തോന്നാറില്ലേ. വിശപ്പിനെ അകറ്റാൻ വെള്ളം കുടിക്കുന്നത് നല്ലതാണെന്നല്ലേ അതിന്റെ അർഥം. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ഭക്ഷണത്തിലൂടെ എത്തുന്ന കലോറി അമിതമാകാതെ നോക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഭക്ഷണത്തിൽ ആവശ്യത്തിന് കൊഴുപ്പും ഇല്ല, നാരുകളും ഇല്ല…

കഴിക്കുന്ന ഭക്ഷണം രുചികരമാകുന്നതിനൊപ്പം ആരോഗ്യപ്രദവുമാകണം. എങ്കിലേ ശരീരത്തിന് അതുകൊണ്ട് ഗുണമുള്ളൂ. അമിതമാകാതെ നോക്കണമെങ്കിലും കുറച്ചെങ്കിലും കൊഴുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ വസ്തുക്കൾക്ക് ദഹനസമയം കൂടുതലാണ് എന്നതിനാൽ ഇവ കുറച്ചധികം സമയം വയറ്റിനുള്ളിൽ കിടക്കും. അതുകൊണ്ട് തന്നെ വിശപ്പും ഒരുപാട് നേരത്തേക്ക് തോന്നില്ല. മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ്‌സ് എന്നിവ വിശപ്പ് നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

അതുപോലെ തന്നെയാണ് നാരുകളുടെ കാര്യവും. വയർ നിറഞ്ഞ ഫീൽ തരാൻ നാരുകളോളം മെച്ചപ്പെട്ട ഒന്നില്ല. ഓട്ട്‌മീൽ, ഫ്ളാക്‌സ് സീഡ്, മധുരക്കിഴങ്ങ് എന്നിവയൊക്കെ വിശപ്പ് കുറച്ചധികം സമയത്തേക്ക് അകറ്റുന്നതിന് വളരെ നല്ലതാണ്.

അമിതമായാൽ വ്യായാമവും വിഷം

വ്യായാമം അമിതമായാലും ശരീരത്തിന് നല്ലതല്ല. കൂടുതൽ എക്‌സർസൈസ് ചെയ്താൽ കൂടുതൽ വിശക്കുന്നത് സ്വാഭാവികമാണല്ലോ. അതിന് കാരണം വ്യായാമം ഹംഗർ ഹോർമോണുകളെയും ബാധിക്കും എന്നത് കൊണ്ടാണ്. എപ്പോഴും ആവശ്യത്തിന് മാത്രം വ്യായാമം ചെയ്യുകയാണ് ശരീരത്തിൻ്റെ ആകെ ആരോഗ്യത്തിന് നല്ലത്. വ്യായാമം ചെയ്യുന്നതിന് ആരോഗ്യവിദഗ്‌ധരുടെ സഹായവും തേടാം.

സാവകാശം, സമാധാനത്തോടെ കഴിച്ചാൽ മതിയല്ലോ !!!

വിശപ്പ് എപ്പോഴുമുണ്ടാകുന്നതിന് ഒരു കാരണമായി പറയുന്നത് കഴിക്കുന്ന രീതിയാണ്(Eating Habits). ഓരോ ഉരുളയും ആസ്വദിച്ച് സാവധാനം ചവച്ച് ഭക്ഷണം കഴിക്കുന്നവരേക്കാൾ, തിടുക്കപ്പെട്ട് ഭക്ഷണം കഴിക്കുന്നവരിലാണ് കൂടെക്കൂടെ വിശപ്പുണ്ടാകുന്നതായി കണ്ടു വരുന്നത്. വിശപ്പ് മാറുന്നില്ലെങ്കിൽ സാവധാനം ഭക്ഷണം കഴിക്കുന്ന രീതി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.

ഇനി മുകളിൽ പറഞ്ഞ കാരണങ്ങൾ കൂടാതെ മദ്യപാനം, മാനസിക പിരിമുറുക്കം, സ്മൃതി പോലുള്ള ഭക്ഷണം, മരുന്നുകളുടെ ഉപയോഗം, രോഗങ്ങൾ എന്നിവയും അമിതമായ വിശപ്പിന് കാരണമാകാറുണ്ട്. വിശപ്പ് പിടിച്ചു നിർത്താൻ പറ്റുന്നില്ല എന്ന് തോന്നുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കാണാൻ മടിക്കരുത്

അതിനാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിക്കുന്ന ഭക്ഷണം സൂക്ഷിച്ച് തെരഞ്ഞെടുക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രമുഖ മനശാസ്ത്രജ്ഞന്‍ ഡോ. സാമന്ത് ദര്‍ശി ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. 

‘അനാരോഗ്യമായ ഭക്ഷണരീതിയാണ്(Eating Habits) നിങ്ങള്‍ പിന്തുടരുന്നത് എങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളുടെ മനസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികപ്രശ്‌നങ്ങള്‍ തൊട്ട് സ്‌കിസോഫ്രീനിയ പോലെ ഗൗരവകരമായ രോഗങ്ങള്‍ വരെ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ഭക്ഷണകാര്യങ്ങളിലേക്ക് ആവശ്യമായ ശ്രദ്ധ പോകാറില്ല…

ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. വണ്ണമില്ലാത്ത പ്രകൃതക്കാര്‍ പെട്ടെന്ന് അമിതവണ്ണത്തിലെത്താന്‍ മോശം ഭക്ഷണരീതികള്‍ കാരണമാകാറുണ്ട്. പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ ഇത്തരക്കാരില്‍ കാണാറുണ്ട്. ഇതിനൊപ്പം തന്നെ ഇത്തരക്കാരില്‍ മാനസികപ്രശ്‌നങ്ങളും ഉണ്ടാകാം. അത് മിക്കപ്പോഴും ആരും ഗൗനിക്കുന്നില്ലെന്ന് മാത്രം

ആവശ്യത്തിന് പോഷകങ്ങള്‍ എപ്പോഴും ഭക്ഷണത്തിലൂടെ നാം ഉറപ്പുവരു. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കണം. ഒമേഗ-3-ഫാറ്റി ആസിഡുകള്‍,  ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍ എല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അനാരോഗ്യകരമായ കൊഴുപ്പ്, മധുരം എന്നിവ പരമാവധി ഒഴിവാക്കുകയും വേണം.

Skip These 6 Unhealthy Eating Habits For Better Long Term Health