sleep

ശരിയായ Sleep ഒട്ടേറെ പ്രശ്നങ്ങൾക്കു മരുന്നാണ്. ചിലപ്പോൾ മരുന്നിനും മീതെയാണ് ഉറക്കത്തിന്റെ സ്ഥാനം. ക്ഷീണവും തളർച്ചയും മാറ്റി നിർത്തി എന്നും പ്രസരിപ്പോടെയിരിക്കാനും ജീവിത വിജയം കൈവരിക്കാനും സുഖനിദ്ര സഹായിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളൊടൊപ്പമുള്ള ഉറക്കമില്ലായ്മയ്ക്കു പരിഹാരം ലഭിക്കാത്തതുകൊണ്ടാവണം രോഗം മാറിയാലും, ഒരു കുറവുമില്ല എന്നു രോഗികൾ പരാതിപ്പെടുന്നത്. ഉദാഹരണത്തിന്, വിഷാദരോഗമുള്ള വ്യക്തി ആന്റിഡിപ്രസന്റ് മരുന്നുകൾ ദീർഘനാൾ കഴിച്ചിട്ടും ക്ഷീണവും തളർച്ചയുമാണെന്നു പരാതിപ്പെടുന്നെങ്കിൽ കാരണം ഒപ്പമുള്ള ഉറക്കമില്ലായ്മ ആയിരിക്കും. പലതരത്തി ലുള്ള ശരീരവേദനകൾ കൊണ്ടു കഷ്ടപ്പെടുന്നവരും ഉറക്കം കുറയുമ്പോൾ, ദുസ്സഹമായ വേദനയാണെന്നു പരാതിപ്പെടാറുണ്ട്.

ഉറക്കമില്ലായ്മയ്ക്ക് ഉറക്കഗുളികകൾ മാത്രമല്ല പരിഹാരം. എന്തെങ്കിലും തരത്തിലുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങൾ മൂലമാണ് ഉറക്കക്കുറവ് അനുഭവപ്പെടുന്നതെങ്കിൽ അതിനു ശാശ്വതപരിഹാരം കണ്ടെത്തണം. കടുത്ത ആസ്മയുടെ ശല്യ മുള്ള വ്യക്തിക്കു ശ്വാസം മുട്ടൽ മൂലം രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നുവരാം. ആസ്മ നിയന്ത്രണവിധേയമാക്കിയാലേ നല്ല ഉറക്കം ലഭിക്കുകയുള്ളൂ. കൃത്യമായ ദിനചര്യ പാലിക്കുന്നതും ഉറക്കത്തിനു പ്രധാനമാണ്. അതോടൊപ്പം അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പെരുമാറ്റ ചികിത്സയും കൗൺസലിങ്ങും വേണ്ടി വരും.

ഉറക്കക്കുറവ്

ഉറക്കത്തിന്റെ ദൈർഘ്യമോ വ്യാപ്തിയോ മോശമായാൽ തന്നെ നമ്മുടെ പകൽസമയത്തെ ഉത്സാഹത്തെയും പ്രകടനത്തെയും ബാധിക്കാം. ഒരു സാധാരണ മനുഷ്യന് ഉറക്കം നഷ്ടപ്പെട്ടാൽ അവന്റെ ശരീരം അതിനെ പരിഹരിക്കുവാനായി ഉറക്കത്തിന്റെ ദൈർഘ്യവും വ്യാപ്തിയും അധികരിപ്പിക്കുന്നതായി കാണാം. ചിലപ്പോൾ ദൈർഘ്യത്തിനു മാറ്റം വരാതെ തന്നെ വ്യാപ്തിക്ക് മാറ്റം കൂടുകയും ചെയ്യാം.

ഉറക്കത്തിന്റെ ദൈർഘ്യം മാത്രം നല്ല ഉറക്കത്തിന്റെ (Quality sleep) അളവുകോലായി എടുക്കാൻ സാധിക്കില്ല. നമ്മുടെ ഉന്മേഷവും ശരീരത്തിന്റെ (അവയവങ്ങളുടെ) പ്രവർത്തനവും ശരിയായ രീതിയിൽ ആകണമെന്നില്ല.

നമ്മുടെ സമൂഹത്തിൽ ഉറക്കമില്ലായ്മ അധികരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ കടന്നു പോകുന്നത്. അതിൻറെ കാരണങ്ങൾ.

  • ജോലി ആവശ്യങ്ങൾ.
  • സാമൂഹികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങൾ.
  • ചികിത്സ സംബന്ധമായ അവസ്ഥകൾ.

ഉറക്ക തകരാറുകൾ.

ജാഗ്രത, പ്രകടനം, ആരോഗ്യം എന്നിവയെ
പിന്തുണയ്ക്കാൻ മതിയായ ഉറക്കം
ലഭിക്കാതിരിക്കുന്ന അവസ്ഥയാണ് ഉറക്കക്കുറവ്.

ഒരു ശരാശരി മനുഷ്യന് എത്രമാത്രം ഉറക്കം വേണം?

  1. പ്രയാസമേറിയ ചോദ്യമാണ്, എത്ര സമയമാണോ ഒരു വ്യക്തി ഒരു ശല്യവും ഇല്ലാതെ ഉറങ്ങാൻ അനുവദിച്ചാൽ ഉറങ്ങും എന്നതാണ്. മറ്റൊരു മാർഗ്ഗം എത്രമാത്രം സമയം ഉറക്കം കഴിഞ്ഞാലാണോ ഒരു വ്യക്തി പരമാവധി ഉത്സാഹത്തോടെയും ഉന്മേഷത്തോടെയും ഇരിക്കുക ആ ദൈർഘ്യമാണ്.

ഉന്മേഷവാനാണോ എന്നറിയുക. രാവിലെ എഴുന്നേറ്റതിനു ശേഷം കാര്യക്ഷമതയോടെ മടുപ്പുളവാക്കുന്ന ജോലിയിൽ ഏർപ്പെടുവാൻ സാധിക്കുകയും ഭംഗിയോടെ ജോലി ചെയ്തു തീർക്കുവാൻ സാധിക്കുന്ന അവസ്ഥയും കണക്കിലെടുത്താണ്.

  1. ഉറക്കത്തിൻ്റെ ദൈർഘ്യം വ്യക്തികളുടെ പ്രായത്തേയും ജീവിത സാഹചര്യത്തെയും ആശ്രയിച്ചിരിക്കും.
  2. ശരാശരി മനുഷ്യൻ 6 8 മണിക്കൂർ ഉറങ്ങും.
  3. ചിലർക്ക് ഉറക്കം പിടിക്കാതെ 6 മണിക്കൂറോ കുറവോ മതിയെന്നിരിക്കും.
    ഗുണനിലവാരമുള്ള ഉറക്കം

എട്ടു മണിക്കൂറിലധികം ഉറങ്ങിയാലും ഉറങ്ങിയിട്ടില്ലാത്ത അനുഭവം ഉണ്ടാകാം. അസ്വസ്ഥത ഉളവാക്കുന്ന ഉറക്കം അല്ലെങ്കിൽ തടസ്സങ്ങൾ ഉള്ളതുകൊണ്ടാവാം.

ഗുണനിലവാരം നിശ്ചയിക്കുന്നത് എത്ര ഉണർവ് (arousal) എന്നതിനെ ആശ്രയിച്ചാണ്. 5 arousals/hr ഉറക്കം ഒരു രാത്രിക്ക് ശേഷവും പകൽ ഉറക്കത്തിന് വഴിയൊരുക്കുന്നു. ഈ ഉണർവ് നൈമിഷികം ആയതുകൊണ്ട് ഇതിനെ പറ്റി നമ്മൾ അറിയുക കൂടിയില്ല. നമ്മൾ ഉറക്കത്തിന്റെ ഏത് ഘട്ടത്തിലായിരുന്നോ അതിൽ തുടരുകയും ചെയ്യും.

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം

sleep
  • എല്ലാ ദിവസവും ഉറങ്ങാൻ കൃത്യ സമയം പാലിക്കുക.
  • ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഉറങ്ങുക.
  • ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കരുത്.
  • വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക.
  • കാപ്പി, ചായ, പുകയില ഉൽപ്പനങ്ങൾ പോലുള്ള നാഡിവ്യൂഹത്തെ ഉത്തേജിപിക്കുന്ന വസ്തുക്കൾ (Nouro Stimulants) വൈകുന്നേരത്തിനു ശേഷം ഉപയോഗിക്കരുത്.
  • മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
  • കണ്ണടച്ച് ഉറങ്ങാൻ ശ്രമിക്കുക. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയാലും പിന്നീട് ഉറക്ക ക്രമം (Sleep Rhythm) ശരിയായ രീതിയിലാകും.

ഇവയൊക്കെ ചെയ്‌തിട്ടും ഉറക്കം ക്രമീകരിക്കാൻ സാധിക്കുന്നില്ലെങ്കെൽ ഉറക്കവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അസുഖമാണോ എന്ന് രോഗ നിർണ്ണയം നടത്തുവാനായി ഒരു പൾമനോളജിസ്റ്റിൻ്റെ സഹായം തേടുക.

നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരി

അലർജി ആസ്ത്മ ശ്വാസതടസ്സം  തുടങ്ങിയ അസുഖങ്ങൾക്കെല്ലാം പൾമൊണോളജി വിഭാഗത്തിൽ           

ഡോ. അഫീനയുടെ സേവനം എല്ലാ ദിവസങ്ങളിലും  ലഭ്യമാണ്

  • ആസ്തമ,വലിവ്
  • ശ്വാസ തടസ്സം അനുഭവപ്പെടൽ
  • കാലാവസ്ഥാ മാറ്റത്തിലൂടെയുള്ള ചുമ
  • തണുപ്പുകാലത്തെ ശാസ് തടസ്സം
  • തണുപ്പുകാലത്തെ അലർജി
  • ദീർഘകാലമായുള്ള കഫത്തോട് കൂടിയ ചുമ
  • സ്പ്രേകൾ ,പുകവലി ,പൂക്കളുടെ മണം തുടങ്ങിയവയിൽ നിന്നുള്ള അലർജി
  • ശ്വാസകോശ സംബന്ധമായ രോഗങ്ങൾ

നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടക്കാവിൽ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ സേവനം 24 x7 ലഭ്യമാണ്…

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:

9946147238

9946174038