ലോകത്ത് 30 കോടിയിലേറെ ആൾക്കാരെ ബാധിച്ചിട്ടുള്ളതുംവലിയ ആരോഗ്യ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കുന്നതുമായ രോഗമാണിത് ( Asthma).ഇതിന് കുറ്റമറ്റ  നിർവചനം ഇതുവരെയും ലഭ്യമല്ല.ഇടവിട്ട് ഉണ്ടാകുന്ന ശ്വാസ തടസ്സം,ശ്വാസംമുട്ടൽ , നെഞ്ചിൽ മുറുക്കം തുടങ്ങിയ ലക്ഷണങ്ങൾ വിവിധ തീവ്രതങ്ങളിൽ അനുഭവപ്പെടുകയാണ് ഇതിൻറെ പ്രത്യേകത.ശ്വാസ നാളികളിൽ നീർവീഴ്ച ഉണ്ടാകുന്നത് മൂലം ശ്വാസതടസ്സം നേരിടുന്നതാണ് ഇതിൻറെ മൂല കാരണം.അധികരിക്കുന്നത് മൂലം  ദൈനംദിന പ്രവർത്തനരാഹിത്യവും ആശുപത്രി വാസവും മരണംവരെയും സംഭവിക്കാം.

എന്താണ് ആസ്ത്മ?

ആസ്ത്മ ഒരു വിട്ടുമാറാത്ത അവസ്ഥയാണ്, ഇത് ശ്വാസനാളത്തെ (ബ്രോങ്കിയൽ ട്യൂബുകൾ) മാറ്റുന്നു. ശ്വാസകോശത്തിലേക്ക് വായു പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും അനുവദിക്കുന്നതിലൂടെ ബ്രോങ്കിയൽ ട്യൂബുകൾ പ്രവർത്തിക്കുന്നു. ഈ സിൻഡ്രോം ശ്വാസനാളത്തിലെ വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

Asthma

ആസ്ത്മയുടെ തരങ്ങൾ | types of Asthma


ആസ്ത്മ പല തരത്തിലുണ്ട്. ഏറ്റവും സാധാരണമായ ചില തരങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

  • അലർജി ആസ്ത്മ
  • ബ്രോങ്കിയൽ ആസ്ത്മ
  • രാത്രികാല ആസ്ത്മ
  • തൊഴിൽ ആസ്ത്മ
  • വ്യായാമം മൂലമുണ്ടാകുന്ന ആസ്ത്മ
  • സ്റ്റിറോയിഡ്-റെസിസ്റ്റന്റ് ആസ്ത്മ

ആസ്ത്മ ലക്ഷണങ്ങൾ| Asthma symptoms

ആസ്ത്മയുടെ ലക്ഷണങ്ങൾ പൊതുവെ സൗമ്യമാണ്. എന്നിരുന്നാലും, അവഗണിച്ചാൽ അത് പെട്ടെന്ന് ഗുരുതരമായി മാറുകയും ജീവൻ അപകടപ്പെടുത്തുകയും ചെയ്യും. ആസ്ത്മ ആക്രമണത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ഇവയാണ്

  • ശ്വാസം മുട്ടൽ (shortness of breath)
  • നെഞ്ചിലെ സമ്മർദ്ദം / ഇറുകിയത (chest pressure/tightness)
  • ദ്രുത ശ്വസനം (rapid breathing)
  • ശ്വസന പ്രശ്നങ്ങൾ (breathing problems)
  • സ്ഥിരമായ ചുമ (persistent cough)
  • സംസാരിക്കാനുള്ള ബുദ്ധിമുട്ട് (Difficulty speaking)
  • നീല വിരൽ നഖങ്ങൾ അല്ലെങ്കിൽ ചുണ്ടുകൾ (blue finger nails or lips)
  • വിയർത്തു വിളറിയ മുഖം (Pale face with sweat)

പാരമ്പര്യമായി ലഭിക്കുന്ന അലർജിയാണ് ഏറ്റവും ശക്തമായ മൗല കാരണം.70% പേരിലും ഇതുതന്നെ കാരണം പൊണ്ണത്തടിയും ഒരു കാരണമായി കണ്ടെത്തിയിട്ടുണ്ട് .വീട്ടിലെ പൊടിപടലങ്ങളിൽ കാണുന്ന ഒരുതരം സൂക്ഷമാണു, പാറ്റകൾ , പട്ടി ,പൂച്ച, വളർത്തു മൃഗങ്ങളുടെ രോമം ചിലതരം ഭക്ഷണങ്ങൾ എന്നിവയാണ് സാധാരണ ആസ്മയുടെ ആക്രമണം വർദ്ധിപ്പിക്കുന്നത് .വ്യായാമം ജലദോഷപ്പനി മൂക്കലിപ്പ് , പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം മാനസിക സമ്മർദ്ദം എന്നിവയെല്ലാം രോഗം അധികമാക്കുന്നതിനുള്ള

 ആസ്ത്മയുടെ കാരണക്കാർ | causes of asthma

  • ജനിതകം
  • അലർജി
  • വീടിനുള്ളിൽ – വീടിനുള്ളിലെ പൊടി, വളർത്തു മൃഗങ്ങൾ- പട്ടി,പൂച്ച, കർട്ടനുകൾ, പരവതാനികൾ
  • പൂമ്പൊടി, പൂപ്പൽ
  • പുകവലി
  • ജോലിസ്ഥലത്തെ രാസവസ്തുക്കൾ
  • അന്തരീക്ഷ മലിനീകരണം
  • കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം

തണുപ്പ് മൂലം ശ്വാസകോശത്തിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന നീർക്കെട്ട്, ശ്വാസകോശഭിത്തിയുടെ ചുരുക്കം എന്നിവയാണ് ലക്ഷണത്തിന് കാരണമാകുന്നത്.

രോഗനിർണയം

മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങളും സാഹചര്യങ്ങളും ഉള്ള വ്യക്തിയെ വിശദമായ ശാരീരിക പരിശോധനയിലൂടെ ആസ്തമ നിർണയം ഏറെക്കുറെ നടത്താം.

അലർജിയുടെ മൂക്കിൻറെ ലക്ഷണങ്ങളും ത്വക്കിലെ ലക്ഷണങ്ങളും കണ്ടെത്താനാകും. ചെറിയ തരത്തിലുള്ള ആസ്തമയം അധികരിക്കാത്ത സമയത്തും ശാരീരിക പരിശോധനയിൽ ഒന്നും കണ്ടെത്താനായി ഇല്ലെന്നു വരാം. സ്പൈറോമെട്രി അഥവാ പി.എഫ്. റ്റി (PFT) എന്ന ടെസ്റ്റ് വഴിയാണ് രോഗനിർണയവും ആസ്തമയയുടെ കാഠിന്യവും വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്നത് ആസ്തമയോടെ വരുന്നവർ ഈ ടെസ്റ്റ് നടത്തിയശേഷം ആസ്തമയ്ക്ക് എതിരെയുള്ള മരുന്ന് നൽകിയശേഷം വീണ്ടും ടെസ്റ്റ് നടത്തുമ്പോൾ ഇതിൻറെ ഫലം സാധാരണക്കാരനെ പോലെ ആകുന്നത് കൊണ്ട് ആസ്തമനിർണയം പൂർണവും കൃത്യതയും ആകും. 300 മുതൽ 500 രൂപ വരെയുള്ള ഈ ടെസ്റ്റുകൾ ഇപ്പോൾ എല്ലായിടത്തും ലഭ്യമാണ്. ഇതിന് സൗകര്യമില്ലാത്ത ഇടങ്ങളിൽ പീക് എക്സ്പിറേറ്ററി ഫ്ലോ എന്ന ടെസ്റ്റും സഹായകമാകും.ഇത് കൂടാതെ രക്ത പരിശോധന കഫ പരിശോധന നെഞ്ചിന്റെ എക്സ്-റേ അലർജി ടെസ്റ്റിംഗ് എന്നിവ  നിർണയത്തിന് സഹായകമായ പരിശോധനകൾ ആണ് ആസ്തമ പോലുള്ള ലക്ഷണങ്ങളെ മറ്റു രോഗങ്ങളൊന്നും അല്ലെന്ന് തീരുമാനിക്കാൻ മറ്റു കൂടിയ ടെസ്റ്റുകളും ആവശ്യമായി വന്നേക്കാം ഗർഭിണികൾക്കും പ്രായമായവർക്കും സമാന രോഗനിർണയവും ഇൻഫെലർ ചികിത്സ അത്യന്താപേക്ഷിതമാവുമാണ്.

ആസ്ത്മയ്ക്കുള്ള മറ്റു പരിശോധനകൾ

  1. പീക്ക് ഫ്ലോ മീറ്റർ (Peak flow meter)
  2. ബ്രോങ്കിയൽ ചലഞ്ച് ടെസ്റ്റ് (Bronchial Challenge Test)
  3. അലർജി പരിശോധന (Allergy test)
  4. ബ്രീത്ത് നൈട്രിക് ഓക്സൈഡ് ടെസ്റ്റ് (Breath Nitric oxide test)
  5. കഫത്തിലെ ഇസിനോഫിൽ അളവ് അളക്കുക (Measuring Sputum eosinophil counts)

രോഗനിർണയം നടത്താൻ

മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങൾ

അപകട ഘടകം / രോഗത്തിന് കാരണമാകുന്നവയുടെ സാനിധ്യം, അലർജിയുടെ ലക്ഷണങ്ങൾ.

സ്പെെറോമെട്രി പരിശോധന,

ശ്വാസകോശത്തിന് പ്രവർത്തനക്ഷമത നോക്കുമ്പോൾ ശ്വാസകോശ സങ്കോച ശേഷി / ചുരുക്കം കുറഞ്ഞ് ശ്വാസനാളങ്ങൾ വികസിക്കുന്നതിന്റെ തെളിവ്.

ആസ്ത്മ ലക്ഷണങ്ങൾ നിയന്ത്രണവിധേയമാകാത്തതിന്റെ കാരണങ്ങൾ

  • പുകവലി
  • ജി.ഇ.ആർ.ഡി. (Gastro Esophageal Reflex Dose)
  • സൈനസൈറ്റിസ്
  • അമിതവണ്ണം
  • മരുന്നുകൾ എടുക്കുന്ന രീതിയിലുള്ള തെറ്റ്
  • അണുബാധ
  • ഫംഗൽ സെൻസിറ്റെഷൻ/ ABPA
  • അന്തരീക്ഷ മലിനീകരണം
  • അമിതരക്തസമ്മർദം / അനിയന്ത്രിതമായ പ്രമേഹം.

ചികിത്സ

രോഗത്തിൻറെ കാഠിന്യവും പുരോഗതിയും ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും നിരീക്ഷിച്ചുകൊണ്ടിരിക്കണം രോഗിയെ ഇത്തരത്തിൽ എല്ലാ ശാസ്ത്രീയ അടിത്തറകളും പറഞ്ഞു മനസ്സിലാക്കുന്ന ആസ്തമ എജുക്കേഷൻ വളരെ ആവശ്യമാണ് രോഗം അധികരിക്കാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും എത്രമാത്രം ഒഴിവാക്കുന്നോ അത്രമാത്രം ഔഷധങ്ങൾ കുറച്ചേ ഉപയോഗിക്കേണ്ടി വരികയുള്ളൂശാസ്ത്രീയ അടിത്തറകളും പറഞ്ഞു മനസ്സിലാക്കുന്ന ആസ്തമ എജുക്കേഷൻ വളരെ ആവശ്യമാണ് രോഗം അധികരിക്കാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും എത്രമാത്രം ഒഴിവാക്കുന്നോ അത്രമാത്രം ഔഷധങ്ങൾ കുറച്ചേ ഉപയോഗിക്കേണ്ടി വരികയുള്ളൂ.

സ്റ്റിറോയ്ഡ് ഗ്രൂപ്പിൽ പെട്ട ഔഷധങ്ങളാണ് പ്രധാനഘടകം ഉടനടി ആശ്വാസം ലഭിക്കുന്ന റിലീവർ ഗ്രൂപ്പിൽപ്പെട്ട ഔഷധങ്ങളും ആവശ്യമാണ് ഈ മരുന്നുകൾ വഴി ഉപയോഗിച്ചാൽ വളരെ ചെറിയ ഡോസ് മരുന്ന് മാത്രമേ ശരീരത്തിൽ പോകുന്നുള്ളൂ എന്നതിനാലും നേരിട്ട് ശ്വാസ നാളികകളിൽ എത്തുന്നതിനാലും ഉടൻതന്നെ ഫലവും പാർശ്വഫലങ്ങളെ ഒഴിവാക്കുകയും ചെയ്യാം.

ആസ്ത്മയുടെ തീവ്രത തടയാൻ

പ്രേരക ഘടകങ്ങളെ ഒഴിവാക്കുക
പുകവലി ഉപേക്ഷിക്കുക
നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം പതിവായി മരുന്നുകൾ കഴിക്കുക
പ്രതിരോധ കുത്തിവയ്പ്പ് – Flu Vaccine വർഷാ വർഷം എടുക്കുക.

ക്രോണിക് ഒബ്സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ് (COPD)
ആസ്ത്മ രോഗികളില്‍ ശ്വാസനാളിയുടെ ചുരുക്കം പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ മരുന്നുകള്‍കൊണ്ട് സാധിക്കും. എന്നാല്‍, ക്രോണിക് ഒബ്സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ് എന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞാല്‍ ഇത് സാധ്യമാകില്ല. പതിവായി പുകവലിക്കുന്നവരില്‍ മധ്യ വയസ്സിനുശേഷമാണ് ഈ അവസ്ഥ കണ്ടുവരുന്നത്. പുകവലിക്കുന്നവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചുകൊണ്ട് പാസിവ് സ്മോക്കിങ് സംഭവിക്കുന്നതും ഇതിനു കാരണമാകാറുണ്ട്. ചിലരില്‍ വിറകടുപ്പിലെ പുക തുടര്‍ച്ചയായി ശ്വസിക്കുന്നതുമൂലവും ഈ അവസ്ഥ കണ്ടേക്കാം. ശ്വാസനാളി സ്ഥിരമായി ചുരുങ്ങിപ്പോകുന്ന അവസ്ഥയാണിത്. ആസ്ത്മക്ക് സമാനമായ ലക്ഷണങ്ങള്‍തന്നെയാണ് ഇത്തരം രോഗികളിലും അനുഭവപ്പെടുന്നത്. എന്നാല്‍, ക്രോണിക് ഒബ്സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ് ബാധിച്ച രോഗികളില്‍ 80 ശതമാനവും പുകവലികൊണ്ട് രോഗം ബാധിച്ചവരാണ്.

അലർജി ആസ്ത്മ ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങൾക്കെല്ലാം പൾമൊണോളജി വിഭാഗത്തിൽ
ഡോ. അഫീനയുടെ സേവനം എല്ലാ ദിവസങ്ങളിലും നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരിയിൽ ലഭ്യമാണ്.

*ആസ്തമ
*ശ്വാസ തടസ്സം അനുഭവപ്പെടൽ
*കാലാവസ്ഥാ മാറ്റത്തിലൂടെയുള്ള ചുമ
*തണുപ്പുകാലത്തെ ശ്വാസ്സ തടസ്സം
*തണുപ്പുകാലത്തെ അലർജി
*ദീർഘകാലമായുള്ള കഫത്തോട് കൂടിയ ചുമ
*സ്പ്രേകൾ ,പുകവലി ,
പൂക്കളുടെ മണം തുടങ്ങിയവയിൽ നിന്നുള്ള അലർജി
*ശ്വാസകോശ സംബന്ധമായ രോഗങ്ങൾ
*മൂക്കടപ്പ്

തുടങ്ങിയ ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങൾക്കും പ്രശസ്ത അലർജി ആസ്തമ രോഗ ചികിത്സ വിദഗ്ധയുടെ സേവനം ലഭ്യമാണ് .

For more Enquiry please call:9895814724,9746911914