പനിയാണ്. മൂക്കൊലിപ്പും തുമ്മലും തലവേദനയും ശരീരവേദനയും അലട്ടുന്നു. പനി പെട്ടെന്നു കുറയാൻ കുത്തിവയ്പ് ചുമയും കഫക്കെട്ടും മാറാൻ ആന്റിബയോട്ടിക്… ഡോക്ടർമാർ പരിശോധിക്കുന്നതിനു മുൻപു തന്നെ പനിരോഗിയുടെ വക നിർദേശമാണിത്. രോഗവും ചികിൽസയുമെല്ലാം സ്വയം നിശ്ചയിച്ചുകഴിഞ്ഞു. ഇനി വേണ്ടതു പനിച്ചു കിടക്കാതെയിരിക്കാനുള്ള ഹൈ ഡോസ് മരുന്ന്. രോഗം അടങ്ങി ആഴ്ചകൾക്കുള്ളിൽ തീവ്രമായ ലക്ഷണങ്ങളോടെ വീണ്ടും തിരിച്ചെത്തുന്നു. വീണ്ടും വേണ്ടിവരുന്നത് കൂടിയ ഡോസ് മരുന്ന്. 

വേഗത്തിൽ രോഗശാന്തി ലഭിക്കാനായി ആന്റിബയോട്ടിക് അനിയന്ത്രിതമായി ഉപയോഗിക്കുന്നതോടെ വില്ലനാവുന്നതിന്റെ  അപകടങ്ങളാണിത്. ഇതോടെ മരുന്നുകളോടു പ്രതിരോധിക്കുന്ന തരത്തിൽ രോഗാണുക്കൾക്കു സ്വഭാവമാറ്റം സംഭവിക്കുന്നു. ന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്ന പേരിൽ അറിയപ്പെടുന്ന രോഗാണുക്കളാണു പുതിയ കാലത്തിന്റെ ദുരന്തമെന്നു ലോകാരോഗ്യ സംഘടന തന്നെ പ്രഖ്യാപിച്ചു.

അമിത ഉപയോഗം തടയാൻ സംസ്ഥാനത്തെ ഓപ്പറേഷൻ അമൃത് എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ശക്തമായി ആരംഭിക്കുന്നുഅമിത ഉപയോഗം തടയാൻ സംസ്ഥാനത്തെ ഓപ്പറേഷൻ അമൃത് എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ശക്തമായി ആരംഭിക്കുന്നു കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1800 42 53 182 എന്ന ടോൾഫ്രീ നമ്പറിൽ വിവരം നൽകാവുന്നതാണ്.

ആഗോളവ്യാപകമായി ആരോഗ്യരംഗം അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ എം ആർ . ആൻറിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതിനെയാണ് ആൻറി മൈക്രോപിയൽ റെസിസ്റ്റൻസ് എന്ന് പറയുന്നത്. അശാസ്ത്രീയമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും ലോകാരോഗ്യ സംഘടന എ എം ആറിനെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്

ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരുകോടി ആളുകൾ ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് റിപ്പോർട്ട് .