ജനനി 2024

പ്രീ മാരിറ്റൽ കൗൺസലിംഗ് ക്ലാസ്സ്

സ്ത്രീകളെ മാനസികമായും ശാരീരികമായും ശക്തരാക്കുവാൻ നടക്കാവിൽ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം സംഘടിപ്പിച്ച ജനനി 2024 മെഗാ പ്രോഗ്രാം പരമ്പരയ്ക്ക് ജനുവരി 8 ന് രാവിലെ 10 മണിക്ക് നടക്കാവിൽ ഹോസ്പിറ്റലിൽ തുടക്കം കുറിച്ചു. വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് ലിംഗഭേദമന്യേ പ്രീ മാരിറ്റൽ കൗൺസലിംഗ് ക്ലാസ്സായിരുന്നു പ്രഥമ പരിപാടി.

ഡോ .ജസ്ന ഇ.കെ (കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് നടക്കാവിൽ ഹോസ്പിറ്റൽ ) ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യ അതിഥിയായി ഡോ.എൻ മുഹമ്മദലിയും( ചീഫ് മെഡിക്കൽ ഓഫീസർ നടക്കാവ് ഹോസ്പിറ്റൽ ) പങ്കെടുത്തു.പ്രശസ്ത യുവ കവയിത്രി സമീഹ അലിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

ഡോക്ടർ മുഹമ്മദ് റിയാസ് കെ ടി, ഫാത്തിമ ഫൈറൂസ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.തുടർന്ന്ഡോ. ഫാത്തിമ ഷാന പ്രീ മാരിറ്റൽ കൗൺസലിംഗ് ക്ലാസ്സ് എടുത്തു.വളരെയധികം വിജ്ഞാനപ്രദവും കുട്ടികളിൽ അറിവ് പകർന്ന് നൽകിയ ക്ലാസ് ഏറെ പ്രശംസനീയവും കയ്യടികളും ഏറ്റുവാങ്ങി.
കൗൺസിലിംഗ് ക്ലാസിനു ശേഷം ഡോക്ടർ ഫാത്തിമ ഷാനക്ക് നടക്കാവിൽ ഹോസ്പിറ്റൽ അസിസ്റ്റൻറ് ജനറൽ മാനേജർ ജംന കമാൽ ഉപഹാരം സമർപ്പിച്ചു.

റംല മുഹമ്മദ് (വളാഞ്ചേരി മുൻസിപാലിറ്റി വൈസ് ചെയർപേഴ്സൺ )ഡോ.ഫസീല ഡോ. അഫീന തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ മുഹമ്മദ് അമീൻ (വെൽഫെയർ പ്രസിഡൻറ് നടക്കാവിൽ ഹോസ്പിറ്റൽ )സ്വാഗതവും ശ്രീമോൾ ( നേഴ്സിങ് സൂപ്രണ്ട് നടക്കാവിൽ ഹോസ്പിറ്റൽ ) നന്ദിയും രേഖപ്പെടുത്തി .100 ലേറെ പേർ പങ്കെടുത്ത കൗൺസിലിംഗ് ക്ലാസ് ഏറെ വിജ്ഞാനപ്രദമായി എന്ന് ക്ലാസിനു ശേഷം വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു.

ഹെൽത്തി ഫുഡ് എക്സ്പോ

സ്ത്രീകളെ മാനസികമായും ശാരീരികമായും ശക്തരാക്കുവാൻ നടക്കാവിൽ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം സംഘടിപ്പിച്ച ജനനി 2024 മെഗാ പ്രോഗ്രാം പരമ്പരയിൽ ജനുവരി 11 വ്യാഴം രുചി വൈഭവവുമായി ഹെൽത്തി ഫുഡ് എക്സ്പോ നടന്നു.

ചോക്ലേറ്റ് ഡ്രീംസ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടുകൂടി നടത്തിയ ഹെൽത്തി ഫുഡ് എക്‌സ്പോയിൽ വൻ ജന പങ്കാളിത്തം ശ്രദ്ധേയമായി.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലൈലാ വളാഞ്ചേരിയ്ക്ക് പുതുമ ഫൂട്ട് ഫേസ് സ്പോൺസർ ചെയ്ത 5000 രൂപയും പ്രശസ്തിപത്രവും,
രണ്ടാം സ്ഥാനം നേടിയ സാഹിറ തിരുരിന് അമാൻ ബിൽഡേഴ്സ് നൽകിയ 3000 രൂപയും പ്രശസ്തിപത്രവും, മൂന്നാം സ്ഥാനം നേടിയ സൈഫുനീസ തൃത്താലക്ക് 2000 രൂപയും പ്രശസ്തിപത്രവും നൽകി. ചടങ്ങിൽ നടക്കാവിൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദലി ,ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹിമാൻ , ഗൈനക്കോളജിസ്റ്റ് ഡോ.ജസ്ന ഇ കെ ,അസിസ്റ്റൻറ് ജനറൽ മാനേജർ ജംന കമാൽ, ചോക്ലേറ്റ് ഡ്രീംസ് ഡയറക്ടർ അമീൻ തുടങ്ങിയവർ പങ്കെടുത്തു .

വിഭവ സമൃദ്ധമായ ഭക്ഷണ വിഭവങ്ങൾ കണ്ടും രുചിച്ചും അറിഞ്ഞപ്പോൾ പലരെയും പഴയകാല രുചി കൂട്ടുകളിലേക്ക് ഒരു തിരിച്ച് പോക്ക് ഓർമ്മപ്പെടുത്തി

വാക്കത്തോൺ

നടക്കാവിൽ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം സംഘടിപ്പിച്ച ജനനി 2024 ന്റെ ഭാഗമായിസെർവിക്കൽ കാൻസർ ബോധവൽക്കരണവുമായി നടക്കാവിൽ ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ.ജസ്ന കെ യുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി
സ്ത്രീകൾക്കായി നടത്തിയ വാക്കത്തോൺ
ജനുവരി 15 ന് വളാഞ്ചേരി യാറാ മാൾ മുതൽ നടക്കാവിൽ ഹോസ്പിറ്റൽ വരെ വൻ ജനാവലിയോടെ നടന്നു.

വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്കൽ ഫ്ലാഗ് ഓഫ് ചെയ്ത വാക്കതോണിൽ
വളാഞ്ചേരിയിലെ പ്രമുഖ സാംസ്കാരിക നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുത്തു.
തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസും തുടർന്ന് നടന്ന ചോദ്യോത്തരവേളയിലും വൻജനപങ്കാളിത്തം ശ്രദ്ധേയമായി.

11ന് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ
ഹ്യൂമൻ പാപ്പിലോമ വാക്സിനേഷൻ വിതരണവും
സൗജന്യ അസ്ഥിബലക്ഷയ (BMD) ടെസ്റ്റും
സൗജന്യ സാനിറ്ററി നാപ്കിൻ വിതരണവും
കൂടാതെ 1 ഫ്രീ ഗൈനക്കോളജി കൺസൾട്ടേഷൻ, സ്കാനിങ്,പാപ് സ്മിയർ( PAP SMEAR) ടെസ്റ്റുകളും 50 % ഡിസ്കൗണ്ട് ഇനത്തിൽ കൂപ്പൺ വിതരണം ചെയ്യുകയും ചെയ്തു.
വാക്കത്തോണിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും , ഗിഫ്റ്റും , മെഡലും നൽകി.

Also read :https://nadakkavilhospital.com/2024/04/17/himachaayam-2023-state-level-drawing-camp/