അമിതവണ്ണം കുറയ്ക്കുന്നതിന് കഠിനമായ പരിശ്രമങ്ങൾ ആവശ്യമാണ്. ഇതിനിടെ പല പ്രശ്നങ്ങളെയും അതിജീവിക്കേണ്ടതായി വരും. അതിലൊന്നാണ് മുടികൊഴിച്ചിൽ. ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. Hair fall during weight loss ഭക്ഷണം നിയന്ത്രിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും
പ്രതിരോധം എങ്ങനെ
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കൽ പ്രക്രിയയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഒരേയൊരു മാർഗം. ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.
കലോറി പൂർണ്ണമായും ഒഴിവാക്കരുത്

ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂർണ്ണമായും ഉപേക്ഷിക്കുന്നത് സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും.Hair fall during weight loss ഇത് മുടിയുടെ ആരോഗ്യത്തെ കൂടുതൽ ബാധിക്കും.
നിയന്ത്രിത ഭക്ഷണരീതികൾ വേണ്ട

Hair fall during weight loss സുഗമമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവിൽ ആവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തിൽ പ്രതിഫലിക്കും.
ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക
പതിയെ തിന്നാൽ പനയും തിന്നാം എന്നല്ലേ, ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിലും ഇക്കാര്യം ഓർക്കണം. ക്രാഷ് ഡയറ്റുകൾ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങൾ സമ്മാനിക്കുമെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പല പാർശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.
