H1N1 influnza

വായുവിൽ കൂടി പകരുന്നതാണ് H1N1 Influenza – What You Need to Know അഥവാ പന്നിപ്പനി. ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ്‌ പന്നിപ്പനി.

രോഗലക്ഷണങ്ങൾ (H1N1 Influenza)

സാധാരണ ഒരു വൈറൽ പനിപോലെയാണ് (H1N1 Influenza) ലക്ഷണങ്ങൾ. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്.

  • പനിയും ശരീരവേദനയും
  • തൊണ്ടവേദന, തലവേദന
  • കഫമില്ലാത്ത വരണ്ട ചുമ
  •  ക്ഷീണവും വിറയലും
  • ചിലപ്പോൾ ഛർദിയും വയറിളക്കവും
  • സങ്കീർണതകൾ
  • ശ്വാസകോശത്തിലെ അണുബാധ,
  • തലച്ചോറിലെ അണുബാധ,
H1N1 Influenza

രോഗം ഗുരുതരമാകുന്നതിൻ്റെ ലക്ഷണങ്ങൾ

  • ശ്വാസതടസ്സം,
  • ശ്വാസം നിന്നുപോകുക,
  • ശരീരം നീലിക്കുക,
  • ഓർമക്കുറവ്,
  • അപസ്മാരം,
  • സ്വഭാവവ്യതിയാനങ്ങൾ

പ്രതിരോധം എങ്ങനെ?

  • വീടുകളിൽ രോഗലക്ഷണങ്ങളുള്ളവർ എത്രയും വേഗം വൈദ്യസഹായം തേടണം.
  • രോഗലക്ഷണങ്ങൾ കുറയുന്നതുവരെ വീടുകളിൽത്തന്നെ തുടരണം. യാത്രകളുംമറ്റും ഒഴിവാക്കുക.
  • വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പർക്കം കഴിവതും കുറയ്ക്കുക
  • കൈകൾ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ ഓരോ തവണയും കൈകഴുകാൻ മറക്കരുത്.
  • രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും രോഗം ബാധിച്ചവരെ സന്ദർശിക്കുന്നതും പറ്റുമെങ്കിൽ ഒഴിവാക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും കവർചെയ്യുക.
  • രോഗാണുക്കൾ പകരാതിരിക്കാൻ ഇത് സഹായിക്കും.
  • രോഗി ഉപയോഗിക്കുന്ന വസ്‌തുക്കളും തുണികളുംമറ്റും ശരിയായി മറവുചെയ്യുക.
  • ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക
  • ഗുരുതരമായ അസുഖത്തിൻ്റെ ലക്ഷണങ്ങൾ രോഗിയിൽ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക.
H1N1 Influenza

മരുന്നുകൾ

വൈറസിനെ നശിപ്പിക്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവരിൽ രോഗപ്രതിരോധത്തിനും ഈ മരുന്ന് നൽകാറുണ്ട്. ചികിത്സയ്ക്കായി അഞ്ചുദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നൽകുന്നത്. ഡോക്‌ടറുടെ നിർദേശപ്രകാരംമാത്രം ഉപയോഗിക്കുക.

What is Swine Flu?