നാരങ്ങാവെള്ളത്തിന് ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റി നിരവധി തെറ്റിദ്ധാരണകളും പ്രചരിക്കുന്നുണ്ട്.
സോഷ്യൽമീഡിയയിലെ ഹെൽത്ത് ഫ്രീക്കൾ നാരങ്ങാവെള്ളത്തെ ഒരു മാജിക് ഡ്രിങ്ക് ആയി അവതരിപ്പിക്കാറുണ്ട്. എന്നാൽ നാരങ്ങാവെള്ളത്തെ കുറിച്ചുള്ള പല അവകാശവാദങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. നാരങ്ങാവെള്ളത്തിന് ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റി നിരവധി തെറ്റിദ്ധാരണകളും പ്രചരിക്കുന്നുണ്ട്.
നാരങ്ങാവെള്ളം ശരീരത്തിലെ വിഷാംശം പുറത്താക്കും

നാരങ്ങാവെള്ളത്തെ പലരും ‘ഡിറ്റോക്സ് ഡ്രിങ്ക്’ എന്ന് വിശേഷിപ്പിക്കാറുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുക എന്ന ധർമം കരളിന്റെയും വൃക്കകളുടെയുമാണ്.Lemon Water Detox Myth നാരങ്ങാവെള്ളം കുടിച്ചതു കൊണ്ട് പ്രത്യേകിച്ച് വിഷാംശങ്ങൾ പുറത്താകുമെന്നതിന് ശാസ്ത്രീയ തെളിവില്ല. നാരങ്ങാവെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തും അത് ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും.
വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും
നാരങ്ങയിലുള്ള സിട്രിക് ആസിഡ് കൊഴുപ്പ് കത്തിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. Lemon Water Detox Myth എന്നാൽ നാരങ്ങാവെള്ളം മാത്രം കുടിച്ചതു കൊണ്ട് കാര്യമില്ല, കലോറി നിയന്ത്രണം, പോഷകാഹാരം, സ്ഥിരമായ വ്യായാമം എന്നിവയാണ് ഭാരം കുറയ്ക്കാൻ പ്രധാനമായും സഹായിക്കുന്നത്.
നാരങ്ങാവെള്ളം കുടിച്ചാൽ ചർമം തിളങ്ങും

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമത്തിന് തിളക്കം നൽകുമെന്നാണ് പലരുടെയും ധാരണ. വിറ്റാമിൻ സി ശരീരത്തിന് ആവശ്യമാണ്. എന്നാൽ നാരങ്ങാവെള്ളം മാത്രം കുടിച്ചതു കൊണ്ട് ചർമം തിളങ്ങണമെന്നില്ല. നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, ജലാംശം എന്നിവയും പ്രധാനമാണ്.
എല്ലാവർക്കും നാരങ്ങാവെള്ളം കുടിക്കാം

അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് ചിലർക്ക് ആസിഡിറ്റി, വയറ്റിൽ അസ്വസ്ഥത, പല്ലുകളുടെ ഇനാമൽ നഷ്ടം എന്നിവയ്ക്ക് കാരണമാകാം. Lemon Water Detox Myth നാരങ്ങാവെള്ളം കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കാനും, നാരങ്ങാവെള്ളം കുടിച്ചശേഷം വായ കഴുകാനും ശ്രദ്ധിക്കണം.
ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞാൽ ഇരട്ടിഗുണം
വെള്ളം ചൂടുള്ളതോ തണുപ്പുള്ളതോ ആകുന്നതു കൊണ്ട് ആരോഗ്യഗുണത്തിൽ പ്രത്യേകിച്ച് മാറ്റം ഉണ്ടാകുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.
- നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങൾ
- ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും
- മധുരപാനീയങ്ങൾ ആരോഗ്യകരമായ ബദൽ
- ദഹനം മെച്ചപ്പെടാൻ സഹായിക്കും
- റിഫ്രഷിങ് ഡ്രിങ്ക് ആയി ഉപയോഗിക്കാം
നാരങ്ങാവെള്ളം ആരോഗ്യകരമായ പാനീയമാണ്. എന്നാൽ അതിനെ ഒരു മാജിക് സൊല്യൂഷൻ ആയി കാണരുത്. നാരങ്ങാവെള്ളം മാത്രം ഉപയോഗിച്ചതു കൊണ്ട് ആരോഗ്യത്തിൽ അത്ഭുതകരമായ മാറ്റങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. ആരോഗ്യകരമായ ജീവിതശൈലി, നല്ല ഭക്ഷണശീലം, വ്യായാമം എന്നിവയാണ് യഥാർത്ഥ രഹസ്യമെന്ന് വിദഗ്ധർ പറയുന്നു.
