പതിവായി ആറ് മണിക്കൂറിൽ താഴെ ആണോ ഉറക്കം? ഹൃദയാഘാതത്തിന് വരെ സാധ്യത (Short sleep & heart attack risk )

Short sleep & heart attack risk

റക്കക്കുറവ് ഇന്ന് ഒരു സാധാരണ ആരോ​ഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. സ്ഥിരമായി ആറുമണിക്കൂറിൽ കുറവ് ഉറങ്ങുന്നത് ഹൃദയാരോ​ഗ്യത്തെ ബാധിക്കാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെ ഹൃദയ സംബന്ധമായ നിരവധി അസുഖങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

Short sleep & heart attack risk ഉറക്കമില്ലായ്മ മൂലം സമ്മർദ്ദം, ശാരീരിക പ്രവർത്തനങ്ങളോടുള്ള താത്പര്യക്കുറവ്, മോശം ഭക്ഷണശീലം എന്നിങ്ങനെ ഹൃദയാരോ​​ഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഏഴ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്ക് ഹൃദയാഘാതവും വിഷാദവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

Short sleep & heart attack risk

മുതിർന്നവർക്ക് രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ലഭിക്കണമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നത്. Short sleep & heart attack risk ഉറക്കത്തിന്റെ സമയം മാത്രമല്ല ​ഗുണനിലവാരവും പ്രധാനമാണ്. പകൽസമയത്തെ നിങ്ങളുടെ ഊർജ്ജത്തിൽ ഇത് വലിയ പങ്ക് വഹിക്കും.

Short sleep & heart attack risk

ഉറങ്ങുമ്പോൾ ശരീരം സ്വയം റിപ്പെയർ ചെയ്യുകയും രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യും. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ഗുരുതരമായ ഹൃദ്രോഗസാധ്യത ഉണ്ടാക്കും. ശരീരം കൂടുതൽ സ്‌ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും രക്തക്കുഴലുകളെ സങ്കോചിപ്പിച്ച് രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യും.

നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാൽ വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. Short sleep & heart attack risk ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്കും നയിച്ചേക്കാം, അതായത് നിങ്ങളുടെ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാതെയാകും. ഇതുമൂലം ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയില്ല. ഇൻസുലിൻ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിനും അതുവഴി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും.