ഇപ്പോൾ ഏറെ സുലഭമായ ഒരു പഴമാണ് പാഷൻ ഫ്രൂട്ട്(Is passion fruit good for you?). മിക്ക വീടുകളിലും ഈ പഴം ധാരാളമായി ഉണ്ട്. എന്നാൽ ഇത് എത്രമാത്രം ആരോഗ്യകരമാണ് എന്ന കാര്യം പലർക്കും അറിയില്ല. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങളെ അറിയാം(Is passion fruit good for you?). പാഷൻ ഫ്രൂട്ടിൽ ജീവകം എ ഉണ്ട് ചർമത്തിൻ്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിൻ സി യും ഇതിൽ ഉണ്ട്. കൂടാതെ പൊട്ടാസ്യം, മാംഗനീസ്, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്‌ഫറസ്, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിലുണ്ട്.

Passion Fruit 101 — Everything You Need to Know
പാഷൻ ഫ്രൂട്സ്ന്റെ ഗുണങ്ങൾ ഏന്തെല്ലാം എന്ന് നോക്കാം(Is passion fruit good for you?)
ഭക്ഷ്യനാരുകൾ
പാഷൻ ഫ്രൂട്ട് (Is passion fruit good for you?)പൾപ്പിൽ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം മലബന്ധം തടയുന്നു. ഉദരരോഗങ്ങൾ തടയുന്നു. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു. പാഷൻ ഫ്രൂട്ടിലടങ്ങിയ നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക്
ഗ്ലൈസെമിക് ഇൻഡക്‌സ് (GI) കുറഞ്ഞ ഒരു പഴമാണിത്. ഇത് കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. അതുകൊണ്ടു തന്നെ പ്രമേഹരോഗികൾക്കും ഈ പഴം മികച്ചതാണ്.

ഇൻസുലിൻ സെൻസിറ്റിവിറ്റി
പാഷൻ ഫ്രൂട്ടിന്റെറെ(Is passion fruit good for you?) കുരുവിലടങ്ങിയ ഒരു സംയുക്‌തം ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. piceatannol എന്ന സംയുകതം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് 2017 ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടു.
പ്രതിരോധ ശക്തിക്ക്
വൈറ്റമിൻ സി ധാരാളം അടങ്ങിയ പാഷൻ ഫ്രൂട്ട് പ്രതിരോധ ശക്തി മെച്ചപ്പെടുത്തും ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന ആന്റി ഓക്സിഡന്റ് കൂടിയാണ് വൈറ്റമിൻ സി.
ഹൃദയത്തിന്
ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷൻ ഫ്രൂട്ടിൽ ധാരാളമുണ്ട്. ഒപ്പം സോഡിയം വളരെ കുറവും ആണ്. കുരുവോടൊപ്പം പാഷൻ ഫ്രൂട്ട് കഴിക്കണം ധാരാളം നാരുകൾ അടങ്ങിയ ഈ പഴം രക്‌തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്ട്രോളിനെ നീക്കാൻ സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഈ പഴം ഹൃദ്രോഗം വരാതെ തടയുന്നു. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും പാഷൻ ഫ്രൂട്ട്(Is passion fruit good for you?) സഹായിക്കും.സോഡിയം കുറവും പൊട്ടാസ്യം കൂടുതലും അടങ്ങിയതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
സ്ട്രെസ് കുറയ്ക്കും
പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളം ഉണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ം അകറ്റാനും സഹായിക്കും.

എങ്ങനെ കഴിക്കാം
പാഷൻ ഫ്രൂട്ട് പൾപ്പ് അരിച്ച് ജ്യൂസ് എടുക്കാം. പഞ്ചസാരയും വെള്ളവും ചേർത്ത് കുടിക്കാം. പൾപ്പിൽ പഞ്ചസാര ചേർത്ത് കുരു നീക്കാതെ തന്നെ കഴിക്കാം. കൂടാതെ പാഷൻ ഫ്രൂട്ട് കൊണ്ട് സ്ക്വാഷ്, ജാം, ഡെസർട്ടുകൾ തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ടാക്കാം
പാർശ്വഫലങ്ങൾ
മിക്ക ആളുകൾക്കും ഈ പഴം സുരക്ഷിതമാണ്. എന്നാൽ ചിലരിൽ ഇത് അലർജി ഉണ്ടാക്കും. ലാക്ടോസ് അലർജി ഉള്ളവരിൽ ചിലപ്പോൾ പാഷൻ ഫ്രൂട്ട് അലർജിക്ക് കാരണമാകും. കാരണം പാലിൽ അടങ്ങിയ ചില പ്രോട്ടീനുകൾ പാഷൻ ഫ്രൂട്ടിലും ഉണ്ട്. അതുകൊണ്ട് പാൽ അലർജി ഉള്ളവർ പാഷൻ ഫ്രൂട്ട് കഴിക്കുമ്പോൾ അല്പം ഒന്നു ശ്രദ്ധിക്കാം….