
ചൂട് ചെല്ലുമ്പോൾ രക്തക്കുഴലുകൾ വികസിക്കുന്നു ഇതുവഴി ഈ ഭാഗത്തേയ്ക്ക് കൂടുതൽ ഓക്സിജൻ എത്തുന്നു.(When to Use Ice)
ശരീരവേദനയ്ക്ക് ചൂടുപിടിക്കുക എന്നതാണെല്ലോ പാരമ്പര്യ രീതി. എന്നാൽ എല്ലാത്തരം വേദനകൾക്കും ചൂടു പിടിക്കുന്നത് നല്ലതാണോ? ചിലർ വേദനയ്ക്ക് ഐസ് പാക്ക് വയ്ക്കുന്നതും കണ്ടുവരുന്നുണ്ട്. എന്നാൽ ഏതൊക്കെ വേദനയ്ക്കാണ് ചൂടു പിടിക്കേണ്ടതെന്നോ തണുപ്പ് ഉപയോഗിക്കേണ്ടതെന്നോ പലർക്കും അറിയില്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരാം.
ചൂട് പിടിക്കുമ്പോൾ സംഭവിക്കുന്നത്(When to Use Ice)

ചൂട് ചെല്ലുമ്പോൾ രക്തക്കുഴലുകൾ വികസിക്കുന്നു ഇതുവഴി ഈ ഭാഗത്തേയ്ക്ക് കൂടുതൽ ഓക്സിജൻ എത്തുന്നു. ഒപ്പം പോഷകങ്ങളും വരുന്നതോടെ വേദനയ്ക്ക് ആശ്വാസം തോന്നും.
തണുപ്പ് പിടിക്കുമ്പോൾ(When to Use Ice)

ചൂട് പിടിയിക്കുന്നതിൻ്റെ നേരെ വിപരീതമാണ് തണുപ്പ് പിടിക്കുമ്പോൾ സംഭവിക്കുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ ഇതാണ് ആവശ്യം. ഐസ് പാക്ക് ഉപയോഗിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തത്തിൻ്റെ ഒഴുക്ക് കുറയുകയും ചെയ്യുന്നു.
ചൂട് പിടിക്കേണ്ടത് എപ്പോൾ(When to Use Ice)
പെട്ടെന്നല്ലാത്ത വേദനകൾക്ക് ചൂടു പിടിക്കുന്നത് നല്ലതാണ്. ഉദ്ദാഹരണം, സന്ധി വേദന, പേശികളിലെ പിരിമുറുക്കം, സന്ധിവാദം, പീരിയഡ്സ് വേദന എന്നിവയ്ക്കെല്ലാം ചൂടാണ് നല്ലത്.
തണുപ്പ് പിടിക്കേണ്ടത് എപ്പോൾ(When to Use Ice)

വളരെ പെട്ടെന്ന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉളുക്കുകൾക്കും വേദനകൾക്കും തണുപ്പ് പിടിക്കുന്നതാണ് ഉചിതം. വേദനയോടൊപ്പം നീര്, കായികപരമായ പരിക്കുകൾ, മസിൽ ട്രോയിൻ, മസിൽ ടിയർ പോലുള്ള പരിക്കുകൾ, മൈഗ്രെയിൻ തലവേദന ഇവയ്ക്കെല്ലാം തണുപ്പാണ് നല്ലത്.
എന്നാൽ ചൂടാണെങ്കിലും തണുപ്പാണെങ്കിലും 20 മിനിട്ടിൽ കൂടുതൽ ഇവ ഉപയോഗിക്കാൻ പാടില്ല. തുടർച്ചയായി ഉപയോഗിക്കണമെന്നുണ്ടെങ്കിൽ 20 മിനിട്ടിന് ശേഷം ഇടവേള എടുക്കുക. കൂടാതെ തണുപ്പ് പിടിക്കാനാണെങ്കിൽ ഒരിക്കലും ഐസോ തണുത്തവെള്ളമോ നേരിട്ട് ഉപയോഗിക്കരുത്. ഐസ്, ബാഗുകളിലോ തുണിയിലോ പൊതിഞ്ഞ് മാത്രം ഉപയോഗിക്കുക.
