Kidney Damage Morning Habits

വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർ നമുക്കിടയിലുണ്ട്. നമ്മുടെ ചില ദൈനംദിന ശീലങ്ങൾ കാരണവും ഇത്തരത്തിൽ വൃക്ക രോഗങ്ങൾ വരാറുണ്ട്. Kidney Damage Morning Habits ഈ ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. അവ ഏതൊക്കെയാണെന്ന് അറിയാം.

രാവിലെ വെള്ളം കുടിക്കാതിരിക്കുന്നത്

ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ജലാംശം കുറയും. രാവിലെ എഴുന്നേറ്റ ഉടൻ വെള്ളം കുടിച്ചില്ലെങ്കിൽ വൃക്കകൾക്ക് കൂടുതൽ സമ്മർദ്ദമുണ്ടാകും. ഇത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നത് തടസ്സപ്പെടുത്തും.

മൂത്രം പിടിച്ചുവെക്കുന്നത്

ഉറക്കം എഴുന്നേറ്റ ശേഷം മടികൊണ്ടോ ജോലിയുടെ തിരക്കുകൾ കാരണമോ പലരും മൂത്രം പിടിച്ചുവെക്കാറുണ്ട്. Kidney Damage Morning Habits എന്നാൽ ഇത് വൃക്കകൾക്ക് വളരെ ദോഷകരമാണ്. ദീർഘനേരം മൂത്രം പിടിച്ചുവെക്കുന്നത് മൂത്രസഞ്ചിക്കും വൃക്കകൾക്കും ഒരുപോലെ സമ്മർദ്ദം കൂട്ടും.

വേദനസംഹാരികൾ കഴിക്കുന്നത്

തലവേദനയും പേശിവേദനയും കുറയ്ക്കാൻ പലരും വേദനസംഹാരികൾ കഴിക്കാറുണ്ട്. എന്നാൽ വെറുംവയറ്റിൽ ഇവ കഴിക്കുന്നത് വൃക്കകൾക്ക് ദോഷം ചെയ്യും.

വ്യായാമം കഴിഞ്ഞ് വെള്ളം കുടിക്കാതിരിക്കുന്നത്

Kidney Damage Morning Habits

രാവിലെ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ വ്യായാമം ചെയ്യുമ്പോൾ വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. Kidney Damage Morning Habits ഈ വെള്ളം തിരികെ ശരീരത്തിലെത്തിയില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കുകയും വൃക്കകൾക്ക് സമ്മർദ്ദമുണ്ടാവുകയും ചെയ്യും.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്

രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. ഇതിന്റെ ഫലമായി പിന്നീട് സോഡിയം കൂടുതലുള്ള ജങ്ക് ഫുഡ് കഴിക്കാൻ തോന്നും. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ വൃക്കകൾക്ക് ദോഷം ചെയ്യുന്നവയാണ്.