Diabetes in Young Adults

ന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോ​ഗികളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഓരോ വീട്ടിലും കുറഞ്ഞത് ഒരു പ്രമേഹ രോ​ഗിയെങ്കിലും ഉണ്ടാകും. അവരുടെ ഭക്ഷണക്രമീകരണം, ദിനചര്യകൾ, ജീവിതശൈലി എന്നിവയെല്ലാം വളരെ പ്രധാനമാണ്.

പ്രായമാകുമ്പോൾ മാത്രം വരുന്നതാണ് പ്രമേഹമെന്ന മിഥ്യാധാരണ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പക്കാർ ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധനൽകാറില്ല. എന്നാൽ ആ ധാരണ തെറ്റാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വിശദീകരിക്കുകയാണ്.

പ്രമേഹം ഏത് പ്രായത്തിലും വരാം. പ്രായം ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണെങ്കിലും ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിൽ പോലും കണ്ടുവരുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, ജനിതക കാരണങ്ങൾ എന്നിവയാണ്. അതേസമയം ടൈപ്പ് 1 ഡയബറ്റീസ് കുട്ടിക്കാലത്തും കൗമാരപ്രായത്തിലും വികസിക്കുന്നുവെന്നും

ആരോ​ഗ്യകരമായ ഭക്ഷണക്രമവും വ്യായാമത്തിലൂടെയും പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിച്ചു നിർത്താൻ സാധിക്കും.Diabetes in Young Adults ടൈപ്പ് 2 പ്രമേഹമുള്ള ചിലരിൽ ജീവിതശൈലി മാറ്റങ്ങൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും വിദക്തർ   പറയുന്നു.

അമിതമായി പഞ്ചസാര കഴിക്കുന്നത് കൊണ്ടാണ് പ്രമേഹം ഉണ്ടാകുന്നത്!

Diabetes in Young Adults

Diabetes in Young Adults അമിതമായി പഞ്ചസാര കഴിക്കുന്നതു മാത്രമല്ല പ്രമേഹ സാധ്യത വർധിപ്പിക്കുന്ന ഘടകം. ജനിതക കാരണങ്ങളും ഇൻസുലിൻ പ്രതിരോധം, അമിതവണ്ണം, അനാരോ​ഗ്യകരമായ ജീവിതശൈലി തുടങ്ങിയ നിരവധി മറ്റ് ഘടകങ്ങളും പ്രമേഹ സാധ്യത വർധിപ്പിക്കാം. മധുരപാനീയങ്ങളുടെ നിരന്തരം ഉപഭോ​ഗവും അമിത കലോറിയും ശരീരഭാരം വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇത് പ്രമേഹസാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

തടിയുള്ളവർക്ക് മാത്രമാണ് പ്രമേഹം!

Diabetes in Young Adults

പ്രമേഹമുള്ള എല്ലാവർക്കും അമിതവണ്ണമുണ്ടാകണമെന്നില്ല. പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്. പാരമ്പര്യമായ പ്രമേ​ഹരോ​ഗികളുള്ള കുടുംബമാണെങ്കിലും മക്കൾക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.Diabetes in Young Adults മാത്രമല്ല, മെലിഞ്ഞവരാണെങ്കിലും ഉയർന്ന രക്തസമ്മർദം, കോളസ്ട്രോൾ നിലയിലെ ഏറ്റക്കുറച്ചിലുള്ളവർ, പിസിഒഡി, 35 വയസ്സിന് ശേഷമുള്ള എല്ലാവരും രക്തത്തിലെ പഞ്ചസാര നിരന്തരം പരിശോധിക്കേണ്ടതുണ്ട്.