Sedentary Lifestyle & Belly Fat

ഒരു ദിവസവും 8-10 മണിക്കൂർ വരെ ഇരുന്ന് ജോലി ചെയ്യുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു.

കുടവയറു കുറയ്ക്കാൻ പല കഠിന പരീക്ഷണങ്ങളും നമ്മൾ ചെയ്യാറുണ്ട്. ചിലർ പട്ടിണിക്കിരുന്ന് വരെ വയറു കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ദൈനംദിന ജീവിതത്തിലെ ഈ അഞ്ച് ശീലങ്ങൾ ഒഴിവാക്കാതെ നിങ്ങളുടെ പരിശ്രമങ്ങൾ ഫലമുണ്ടാകില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

 

ഭക്ഷണശീലങ്ങൾ

Sedentary Lifestyle & Belly Fat

നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് വർധിക്കാൻ കാരണമാകുന്നുണ്ട്.Sedentary Lifestyle & Belly Fat അമിത കാർബോഹൈഡ്രേറ്റ് ശരീരത്തിൽ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊർജമായി ഉപയോ​ഗിക്കപ്പെട്ടില്ലെങ്കിൽ ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് തടിയും വയറും കൂടാൻ കാരണമാവുകയും ചെയ്യുന്നു

മാനസിക സമ്മർദം

Sedentary Lifestyle & Belly Fat

മാനസിക സമ്മർദം ‌ശരീരത്തിന്റെ രാസഘടനയിൽ മാറ്റങ്ങൾ വരുത്തും. ഉറക്കക്കുറവ്, സമ്മർദം നിറഞ്ഞ ജോലി ശൈലി, തെറ്റായ ഭക്ഷണരീതി എന്നിവ കോർട്ടിസോളിന്റെ അളവ് കൂട്ടും. Sedentary Lifestyle & Belly Fat ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അളവു വർധിപ്പിക്കും. ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ഉറക്കം കുറഞ്ഞാലും സമ്മർദം കൂടിയാലും വയറ്റിലെ കൊഴുപ്പ് വർധിക്കാൻ കാരണമാകും

ദീർഘനേരമുള്ള ഇരിപ്പ്

ഒരു ദിവസവും 8-10 മണിക്കൂർ വരെ ഇരുന്ന് ജോലി ചെയ്യുന്നത് മെറ്റബോളിസത്തെ മന്ദ​ഗതിയിലാക്കുന്നു. Sedentary Lifestyle & Belly Fat ഇത് നിങ്ങൾ കഴിക്കുന്ന കലോറി കത്തിക്കുന്നതിന് ശരീരത്തിന് സമ്മർദം കൂടുന്നു. ഇത് കുടവയറു കൂടാൻ കാരണമാകുന്നുണ്ട്.

വ്യായാമം

Sedentary Lifestyle & Belly Fat

Sedentary Lifestyle & Belly Fat വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്കിളിങ് പോലെ ഹൃദയമിടിപ്പ് കൂട്ടുന്ന കാർഡിയോ വ്യായാമങ്ങൾ ദിവസവും കുറഞ്ഞത് 40 മിനിറ്റെങ്കിലും ചെയ്യേണ്ടതുണ്ട്. വെറുതെ സാവധാനത്തിൽ നടക്കുന്നതുകൊണ്ട് മാത്രം ഈ കൊഴുപ്പ് കുറയുകയില്ല. അതിന്, ശരീരം വിയർക്കുന്ന തരത്തിലുള്ള ചലനങ്ങൾ ആവശ്യമാണ്

ഉറക്കക്രമം

ഉറക്കം കുറയുന്നത് നിങ്ങളുടെ വിശപ്പ് ഹോർമോണുകളുടെ പ്രവർത്തനം തകിടം മറിക്കുന്നു.Sedentary Lifestyle & Belly Fat ഇത് ​ഗ്രെലിൻ (വിശപ്പ് ഹോർമോൺ) വർധിപ്പിക്കുകയും, ലെപ്റ്റിൻ (പൂർണത നൽകുന്ന ഹോർമോൺ) കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരവും കുടവയറും വർധിക്കാൻ കാരണമാകുന്നു.

സംസ്‌കരിച്ച ഭക്ഷണം

Sedentary Lifestyle & Belly Fat സംസ്കരിച്ച ഭക്ഷണംഅമിതമായി കഴിക്കുന്ന ശീലം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. കൂടാതെ, പാൽ, പനീർ, തൈര് തുടങ്ങിയ പാൽ ഉത്പ്പന്നങ്ങൾ ദിവസത്തിൽ പലതവണ കഴിക്കുന്ന ശീലം പരിമിതപ്പെടുത്തണമെന്നും ഡോക്ടർ പറയുന്നു. പകരം, പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകാം