ശരീരസുഗന്ധം മറ്റുള്ളവർക്ക് മുന്നിൽ നമ്മുടെ വ്യക്തിത്വത്തെ ഒന്ന് ഉയർത്തി കാണിക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കാൻ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പെർഫ്യൂം ബ്രാൻഡ് ഉണ്ടാകും. മേലാകെ പൂശുന്നതിനൊപ്പം കഴുത്തിലും നേരിട്ട് സ്പ്രേ ചെയ്യുന്നവരുണ്ട്. Perfume on Neck Risks എന്നാൽ ഈ ശീലം അത്ര നല്ലതല്ലെന്നാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ പാത്തോളജി വിഭാഗം ഗവേഷകയായ അന കാനഡാസ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അന ഇക്കാര്യം പറഞ്ഞത്.

പെർഫ്യൂമിൽ സങ്കീർണമായ കെമിക്കലുകൾ അടങ്ങിയിട്ടുള്ളതാണ്. ഇവ സ്ഥിരമായി കഴുത്തിൽ നേരിട്ട് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് അന പറയുന്നു. കഴുത്തിൽ പെർഫ്യൂം സ്പ്രേ ചെയ്യുന്നത് നിർത്തണമെന്നും ഡസൻ കണക്കിന് മുതൽ നൂറു കണക്കിന് രാസ മിസുഗന്ധദ്രവ്യങ്ങളും മറ്റ് സൗന്ദര്യവർധക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് ഫ്രണ്ടിയേഴ്സ് ഇൻ ടോക്സിക്കോളജിയിൽ 2025ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഉദ്ധരിച്ചാണ് അന അപകടസാധ്യതയെ കുറിച്ച് വിശദീകരിച്ചത്.

Perfume on Neck Risks പെർഫ്യൂമുകളിലടങ്ങിയ ‘ഫോർമാൽഡിഹൈഡ് പുറംതള്ളുന്ന ചേരുവകളും താലേറ്റ്സുമൊക്കെ എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ ആണെന്ന് അന പറയുന്നുശ്രിതങ്ങളടങ്ങിയവയാണെന്നും അന പറയുശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തിന് തടസ്സമാകുന്ന പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ രാസവസ്തുക്കളാണ് എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നുപറയുന്നത്. ഇവ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും വന്ധ്യത, ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകുമെന്നും ഇതുവ്യക്തമാക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നും അന പറഞ്ഞു. എല്ലാ പെർഫ്യൂമുകളും ദോഷകരമാണെന്നോ, സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് രോഗത്തിന് കാരണമാകുമെന്നോ ഇതിനർത്ഥമില്ല.
എന്നാൽ കഴുത്തു പോലുള്ള ഭാഗങ്ങളിലേക്ക് സ്പ്രേ ചെയ്യുന്നത് കുറയ്ക്കണമെന്നാണ് അന പറയുന്നത്. Perfume on Neck Risks കഴുത്തിൽ സ്പ്രേ ചെയ്യുമ്പോൾ അവ എളുപ്പത്തിൽ ശ്വാസകോശത്തിലെത്തും. കൂടാതെ ശരീരത്തിലെ ഏറ്റവും കൂടുതൽ രക്തയോട്ടമുള്ള ഭാഗങ്ങളിൽ ഒന്നാണ് കഴുത്ത്, ഈ ഭാഗം വളരെ നേർത്തതുമാണ്, അതിനാൽ സുഗന്ധദ്രവ്യങ്ങളും രാസവസ്തുക്കളും ആഴത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടാനും നേരിട്ട് രക്തപ്രവാഹത്തിൽ പ്രവേശിക്കാനും കാരണമാകുമെന്നും അന പറയുന്നു.

ഇതുകൂടാതെ കഴുത്തിൽ നേരിട്ട് പെർഫ്യൂം പൂശുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിക്ക് മുകളിൽ നേരിട്ട് പെർഫ്യൂം സ്പ്രേ ചെയ്യുന്നത് ഗ്രന്ഥിയുടെ പ്രവർത്തനം തടസ്സപ്പെടാനുള്ള സാധ്യത വർധിപ്പിക്കും. Perfume on Neck Risks ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ആയതിനാൽ, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തേയും വലിയ രീതിയിൽ സ്വാധീനിക്കും. കഴുത്തിലെ മൃദുവായ ചർമത്തിൽ തിണർപ്പ്, ചുവപ്പ്, കറുത്ത പാടുകൾ എന്നിവയ്ക്കും കാരണമായേക്കാം. ഇതിൻ്റെ ആവർത്തിച്ചുള്ള ഉപയോഗം അലർജിക്കും ദീർഘകാല ചർമപ്രശ്നങ്ങൾക്കുമുള്ള സാധ്യതയും വർധിപ്പിക്കും.
