Steam Inhalation and Asthma

ലദോഷം, ചുമ, ശ്വാസതടസ്സം, മൂക്കൊലിപ്പ് തുടങ്ങിയ അണുബാധ മൂലമുള്ള രോ​ഗാവസ്ഥകൾ കാലാവസ്ഥ മാറിയാലും ഇല്ലെങ്കിലും വളരെ സാധാരണമായി വന്നുപോകുന്നതാണ്. വീട്ടിൽ ഒരാൾക്ക് തുമ്മൽ പിടിച്ചാൽ ബാക്കിയുള്ളവർക്കും അധികം വൈകാതെ പിടിപ്പെടും. പിന്നെ പനിയിലേക്കുള്ള ദൂരം വളരെ നിസ്സാരമായിരിക്കും.

ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം കിട്ടാൻ ആവി പിടിക്കുന്ന ശീലം നമ്മളിൽ മിക്കവാറും ആളുകളിൽ ഉണ്ടാകും. Steam Inhalation and Asthma ജലദോഷത്തിന്റെയും മറ്റ് സാധാരണ ശ്വാസകോശ അണുബാധകളുടെയും ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇങ്ങനെ ആവി പിടിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ പൊള്ളൽ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലായതുകൊണ്ട് തന്നെ ശ്രദ്ധിച്ചുവേണം കൈകാര്യം ചെയ്യാൻ.

പാത്രത്തിൽ വെള്ളം തിളപ്പിച്ച് പുതപ്പു മൂടി ആവി പിടിച്ച കാലമൊക്കെ ഇപ്പോൾ കുറവാണ് പകരം, ഇലക്ട്രിക് വേപ്പറൈസറുകളാണ് ഏറെയും. Steam Inhalation and Asthma ശ്വാസകോശ അണുബാധകൾ നിയന്ത്രിക്കാനാണ് ആവി പിടിക്കുന്നത് പ്രധാനമായും സഹായിക്കുന്നത്. ഇത് കഫക്കെട്ട് കുറച്ചുകൊണ്ടു വരാൻ സഹായിക്കുന്നു. ഇത് രോഗലക്ഷണങ്ങൾ ലഘൂകരിക്കുകയും തൊണ്ടയെ ശമിപ്പിക്കുകയും വീണ്ടെടുക്കൽ വേഗത്തിലാക്കുകയും ചെയ്യുന്നു.

Steam Inhalation and Asthma ഇതിനൊപ്പം ചിലർ യൂക്കാലിപ്റ്റസ്, പെപ്പർമിന്റ് അല്ലെങ്കിൽ മെന്തോൾ പോലുള്ള എസെൻഷ്യൽ ഓയിൽ ചേർത്ത് ആവി പിടിക്കാറുണ്ട്. എന്നാൽ ചിലരിൽ അലർജി ഉണ്ടാക്കാം. പരിമിതമായി മാത്രമേ ഇത്തരം വസ്തുക്കൾ ഉപയോ​ഗിക്കാവൂ. വലിയ അളവിൽ ഉപയോഗിച്ചാൽ, മെന്തോൾ അപസ്മാരത്തിന് കാരണമാകും, യൂക്കാലിപ്റ്റസ് ശ്വാസതടസ്സം വർധിപ്പിക്കുകയും ചെയ്യാമെന്ന് ആരോ​ഗ്യവിദ​ഗ്ധ‍ർ പറയുന്നു. ഒന്നും ചേ‍ർക്കാതെ ആവി പിടിക്കുന്നതാണ് ഏറ്റവും മികച്ചത്.

ആവി പിടിക്കുന്നത് ഇത്ര ഫലപ്രദമാകുന്നത് എന്തുകൊണ്ടാണ്

Steam Inhalation and Asthma

തിളപ്പിച്ച വെള്ളത്തിൽ നിന്ന് വരുന്ന നീരാവിക്ക് അണുക്കളെ ചെറുക്കാനുള്ള കഴിവുണ്ട്. ശ്വാസനാളത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് ഫലപ്രദമായി തുളച്ചുകയറാനും എത്താനും നീരാവിക്ക് കഴിക്കും. Steam Inhalation and Asthma ഇത് ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാൻ സഹായിക്കുന്നു.

ചുമയും ശ്വാസതടസവും ലഘൂകരിക്കുന്നു. സൈസസു പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് സ്റ്റീം തെറാപ്പി വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. Steam Inhalation and Asthma ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലെ ആഴത്തിലുള്ള കഫം ഇളക്കാനും നീക്കം ചെയ്യാനും ആവി സഹായിക്കുമെന്ന് വിദ​ഗ്ധർ വിശദീകരിക്കുന്നു.

ഫലപ്രദമായി എങ്ങനെ ആവി പിടിക്കാം

Steam Inhalation and Asthma

തിളച്ച വെള്ളം അപകടമായതു കൊണ്ട് തന്നെ സുരക്ഷിതമായ അകലത്തിൽ വെച്ചുവേണം ആവി പിടിക്കാൻ. 12-18 ഇഞ്ച് അകലത്തിൽ വെച്ച് ഒരു പുതപ്പുകൊണ്ട് മൂടി ആവി പിടിക്കാവുന്നതാണ്. അണുബാധയുടെ തീവ്രത അനുസരിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണ 10 മിനിറ്റ് വീതം ആവി പിടിക്കാം.

അണുബാധകളെ ചെറുക്കുന്നതിന് പുറമേ, ആവി പിടിക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ബയോഇൻഫർമേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. നീരാവിയിൽ നിന്നുള്ള ചൂട് വായുമാർഗങ്ങളെ ശുദ്ധീകരിക്കുന്നു. ലിംഫറ്റിക് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ഇത് രോഗപ്രതിരോധ പ്രതികരണവും വർധിപ്പിക്കുന്നു.

എന്നാൽ അമിതമായാൽ ആവിയും ആരോ​ഗ്യത്തിന് ദോഷം ചെയ്യാം. അമിതമായി ആവി പിടിക്കുന്നത് കഫം പാളികളെ പ്രകോപിപ്പിക്കുകയും ആസ്ത്മ പോലുള്ളവയെ ട്രി​ഗർ ചെയ്യുന്ന അപൂർവ സാഹചര്യം ഉണ്ടാകാം.Steam Inhalation and Asthma ചിലപ്പോൾ ആവി പിടിക്കുന്നത്, അണുബാധ കൂടുതൽ വഷളാക്കാം. ഇത് ശരീരത്തിന്റെ സ്വാഭാവിക മ്യൂക്കസ് ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ശ്വസനനാളിയെ അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യും.

ആസ്ത്മ, ന്യുമോണിയ പോലുള്ളവ കഠിനമായ ശ്വസന പ്രശ്നങ്ങൾ ഉള്ളവർ, രക്തസ്രാവ പ്രശ്നങ്ങൾ ഉള്ളവർ ആവി പിടിക്കരുത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, മൂക്കിൽ നിന്ന് രക്തസ്രാവം എന്നിവയുള്ളവരും ആവി പിടിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.