ഇഡ്‌ലിയും പ്രശ്നം! ച‍ർമത്തെ അകാല വാർധക്യത്തിലേക്ക് തള്ളിവിടുന്ന ഭക്ഷണങ്ങൾ(Premature Skin Aging Foods)

Premature Skin Aging Foods

ചില ഭക്ഷണങ്ങൾ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും കൊളാജൻ നശിപ്പിക്കുകയും ചെയ്യാം.

മ്മൾ കഴിക്കുന്ന ഓരോ ഭക്ഷണവും ചർമത്തിൻ്റെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നു. പലപ്പോഴും നമ്മൾ ആരോഗ്യകരമെന്ന് കരുതി ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മളുടെ ചർമത്തെ കൊന്നുകൊണ്ടിരിക്കയായിരിക്കാം. ചില ഭക്ഷണങ്ങൾ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും കൊളാജൻ നശിപ്പിക്കുകയും ചെയ്യാം. ഇത് കോശങ്ങളുടെ വാർധക്യത്തെ ഗണ്യമായി വേഗത്തിലാക്കും.

ചർമത്തിലെ കൊളാജനും ഇലാസ്തികതയ്ക്കും പഞ്ചസാരയുമായി ക്രോസ്–ലിങ്ക് ചെയ്യപ്പെടുമ്പോഴോ, ഓക്സിഡന്റുകൾ ചർമത്തെ ദോഷകരമായി ബാധിക്കുമ്പോഴോ അകാല വാർധക്യം സംഭവിക്കുന്നു.Premature Skin Aging Foods പലരും ആരോഗ്യകരമെന്ന് തെറ്റിദ്ധരിച്ച് കഴിക്കുന്ന ചില ഭക്ഷണങ്ങൾ പോലും യഥാർഥത്തിൽ ചർമത്തിന്റെ സ്വാഭാവിക ഭംഗി കെടുത്തുന്നവയാണ്.

റൈസ് കേക്കുകൾ

Premature Skin Aging Foods

മലയാളികളുടെ ഇഡ്‌ലിയും പുട്ടുമൊക്കെ റൈസ് കേക്ക് വിഭാഗത്തിലാണ് പെടുന്നത്. എന്നാൽ ഇവയുടെ ഉയർന്ന ഗ്ലൈസെമിക് സൂചിക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർധിപ്പിക്കുന്നു. ഇത് ശരീരത്തിൽ ഗ്ലൈക്കേഷൻ പ്രക്രിയയെ ഉത്തേജിപ്പിക്കുകയും ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യുന്നു. എണ്ണമയത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനും ചർമം മങ്ങിയതായി തോന്നാനും ഇത് കാരണമാകുന്നു. പ്രോട്ടീനോ ആരോഗ്യകരമായ കൊഴുപ്പോ അടങ്ങിയ, കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള തവിടുള്ള ധാന്യങ്ങള്‍ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

കരിഞ്ഞതോ ഗ്രിൽ ചെയ്തതോ ആയ മാംസം

ഗ്രില്ലിങ്, ഫ്രൈയിങ്, ബ്രോയിലിങ് എന്നിവ ഭക്ഷണത്തിൽ ‘അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ട്സ്’ രൂപപ്പെടുന്നതിന് കാരണമാകുന്നു.Premature Skin Aging Foods ഇവ ചർമത്തിലെ പ്രോട്ടീനുകളെ തകർക്കുകയും കൊളാജൻ നശീകരണത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു. ഓക്സിഡേറ്റീവ് സമ്മർദവും വീക്കവും വർധിക്കുന്നത് ചർമത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുകയും കാലക്രമേണ ഇലാസ്തികതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഡ്രൈ-ഹീറ്റ് രീതികൾക്ക് പകരം സ്റ്റീമിങ്, ബോയിലിങ് രീതികൾ ശീലമാക്കാം.

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ

Premature Skin Aging Foods

സോഡകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് സോഫ്റ്റ് ഡ്രിങ്കുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിപ്പിക്കുന്നു.Premature Skin Aging Foods നിങ്ങൾ ഇത്തരം പാനീയങ്ങൾ കൂടുതൽ കഴിക്കുന്തോറും നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾ വേഗത്തിൽ പ്രായമാകും. അധികമായി എത്തുന്ന പഞ്ചസാര തന്മാത്രകൾ ചർമ പ്രോട്ടീനുകളുമായി ക്രോസ്–ലിങ്ക് ചെയ്യപ്പെടുകയും അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ട്സ് രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇത് യുവി വികിരണങ്ങളുടെ ദോഷഫലങ്ങൾ ഇരട്ടിയാക്കുന്നു. ഇത് ചർമത്തിന്റെ ദൃഢത ഇല്ലാതാക്കി നേർത്ത വരകളും ചുളിവുകളും ഉണ്ടാക്കുന്നു. കൂടാതെ, വായിലെ ബാക്ടീരിയകൾക്ക് ഈ പഞ്ചസാര ആസിഡ് ഉൽപാദിപ്പിക്കാൻ ഇന്ധനമാകുകയും പല്ലിന്റെ ഇനാമൽ നശിപ്പിച്ച് പല്ലുകളിൽ സുഷിരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരഭാരം വർധിക്കുന്നതിനൊപ്പം സട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യതയും ഇത് വർധിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ ഭക്ഷണക്രമത്തിലേക്ക് മാറുക.

ഭക്ഷണക്രമത്തിൽ ഈ മാറ്റം വരുത്താം

സാധാരണ ഭക്ഷണരീതികളും നിലവിലെ ലഘുഭക്ഷണ ശീലങ്ങളും പരിശോധിച്ച് സംസ്കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾക്ക് പകരം പോഷകഗുണമുള്ള മികച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. Premature Skin Aging Foodsചർമത്തിന്റെ അകാല വാർധക്യം തടയാനും ദീർഘകാല ആരോഗ്യം ഉറപ്പാക്കാനും സാധിക്കും. ശരിയായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ചർമത്തിന്റെ യൗവനവും കോശങ്ങളുടെ ആരോഗ്യവും ദീർഘകാലം നിലനിർത്താൻ സാധിക്കും.