Monsoon Food Storage Tips

ഈർപ്പം കൂടുമ്പോൾ ഭക്ഷ്യവസ്തുക്കൾ കേടാകാനുള്ള സാധ്യതകൾ കൂടുതലാണ്.

ഴക്കാലം തുടങ്ങിയതോടെ അടുക്കളക്കാര്യത്തിൽ അൽപം ശ്രദ്ധ കൂടുതൽ നൽകണം. ഈർപ്പം കൂടുമ്പോൾ ഭക്ഷ്യവസ്തുക്കൾ കേടാകാനുള്ള സാധ്യതകൾ കൂടുതലാണ്.Monsoon Food Storage Tips പലപ്പോഴും ഇവ സൂക്ഷിച്ചു വയ്ക്കുന്നതിലെ പോരായ്മകളാണ് ഇതിന് പ്രധാന കാരണം.

ഉപ്പും മസാലകളും പഞ്ചസാരയും പഴങ്ങളും പച്ചക്കറികളും ഒരുപോലെ സൂക്ഷിക്കുന്നതാണ് നമ്മൾ വരുത്തുന്ന പ്രധാന പിഴവു. ഇനിയത് ഒഴിവാക്കാം, ഓരോന്നും സുരക്ഷിതമായി എങ്ങനെ സൂക്ഷിക്കാമെന്ന് അറിഞ്ഞിരിക്കണം.

പഴങ്ങളും പച്ചക്കറികളും

Monsoon Food Storage Tips

പഴങ്ങൾ വാങ്ങുന്നതു മുതൽ ശ്രദ്ധിക്കണം. കൂടുതൽ അളവിൽ പഴങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക.Monsoon Food Storage Tips വാങ്ങിയവ കഴുകി തുടച്ച് ജലാംശം കളഞ്ഞു സൂക്ഷിക്കാൻ. പച്ചക്കറികൾ ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ് വായുകടക്കാത്ത ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ധാന്യങ്ങളും മസാലയും

Monsoon Food Storage Tips

മഴക്കാലത്ത് ഈർപ്പം കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ധാന്യങ്ങളിൽ കീടശല്യം വരാൻ സാധ്യതയുണ്ട്.Monsoon Food Storage Tips വായുകടക്കാത്ത പാത്രങ്ങളിൽ വേണം ധാന്യങ്ങൾ സൂക്ഷിക്കാൻ. ചെറിയ കഷണം കർപ്പൂരം ഇട്ടുവയ്ക്കുന്നത് കീടങ്ങളെ അകറ്റും. ഉണക്കിസൂക്ഷിച്ച ധാന്യങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും പുറത്തെടുത്ത് വെയിലുകൊള്ളിക്കുന്നത് നല്ലതാണ്.

മസാലപ്പൊടികളും മഴക്കാലത്ത് കേടുവരാൻ സാധ്യതയുണ്ട്. Monsoon Food Storage Tips മസാല പാനിൽ ചെറുതായി ചൂടാക്കിയ ശേഷം വായുകടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. നനഞ്ഞ സ്പൂൺ ഉപയോഗിച്ച് മസാലപ്പൊടികൾ എടുക്കരുത്.

Monsoon Food Storage Tips ഉപ്പും പഞ്ചസാരയും മഴക്കാലത്ത് അലിഞ്ഞു പോകാൻ സാധ്യത ഉള്ളതിനാൽ ഇവ സൂക്ഷിക്കാൻ അലൂമിനിയം, പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം വായുകടക്കാത്ത ഗ്ലാസ് ജാറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. കുറച്ച് പച്ചരിമണികൾ ഇട്ടുവയ്ക്കുന്നത് ജലാംശം വലിച്ചെടുക്കാൻ സഹായിക്കും.