skin

സാധാരണ ഗതിയിൽ രോഗങ്ങൾ എളുപ്പം ബാധിക്കാത്ത ത്വക്കാണ് ആരോഗ്യ മുള്ള ചർമ്മം (skin) എന്ന് നമ്മൾ വിവക്ഷിക്കുന്നത്. ബാഹ്യഘടകങ്ങളുടെ – ഉദാ: സൂര്യ പ്രകാശം വിപരീത ഫലങ്ങളും ആന്തരിക രോഗങ്ങളുടെ പാർശ്വഫലങ്ങളും ബാധി ക്കാത്ത ചർമ്മം നമ്മുടെ ഒരു സ്വപ്‌നമാണ്. (skin)ചർമ്മ സംരക്ഷണം എങ്ങനെ വേണം എന്നതിനെക്കുറിച്ച് സംയിപ്‌തമായി കുറി ക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ

സൗന്ദര്യ സംരക്ഷണം ഒരു അടിസ്ഥാനത്തിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ഈ അവസരത്തിൽ അതിന്റെ ഗുണ ദോഷങ്ങൾ എല്ലാവരും എന്ന് പറയുമ്പോഴും അത് അറിയേണ്ടതാണ്. (Normal Skin) ഒരുപോലെയാ വണമെന്നില്ല. തൊലിയുടെ മിഞ്ചും സ്നദ്ധതയും എല്ലാം വ്യത്യസ്‌തമാണ്. എണ്ണ മയമുള്ള ത്വക്ക് (Oily Skin), വരണ്ട ത്വക്ക് (Dry Skin) എന്നിങ്ങനെ രണ്ടു തരം ചർമ്മ ങ്ങളുണ്ട്. രൂക്ഷമായ രാസവസ്‌തുക്കളിൽ നിന്നും, അൾട്രാ വയലറ്റ് രശ്മികളിൽ നിന്നുമുള്ള സംരക്ഷണം മാത്രമാണ് മിക്ക വാറും ലേപനങ്ങൾക്ക് നൽകാൻ കഴിയുന്ന ത്. അതിൽ കൂടുതലുള്ള പരസ്യങ്ങൾ വെറും വീൺവാക്കുകളാണ്. സൗന്ദര്യ വർദ്ധക വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ അലർജി ഉണ്ടാക്കാനിട യുണ്ട്. എന്തൊക്കെയാണ് സൗന്ദര്യ സംര ക്ഷണത്തിനുള്ള ലേപനങ്ങളും ഔഷധ ങ്ങളും നൽകുന്ന ഗുണഫലങ്ങളും പാർശ്വ ഫലങ്ങളും എന്ന് പരിശോധിക്കാം.

സംരക്ഷണം

സൺസ്ക്രീനുകളും സൺബ്ലോക്കിംഗ് മരുന്നുകളും ഉപയോഗിച്ചാൽ അൾട്രാ വയലറ്റ് രശ്മ‌ി കൊണ്ട് ത്വക്കിലുണ്ടാകുന്ന വിപരീത ഫലങ്ങൾ അകാല വാർദ്ധക്യം തുടങ്ങിയവ ഒഴിവാക്കാം. വെളുത്ത നിറമു ള്ളവർക്കാണ് സൂര്യപ്രകാശം കൊണ്ടുള്ള ദോഷങ്ങൾ പ്രകടമായി കാണുന്നത്. ഇരുണ്ട നിറമുള്ളവരിൽ മെലാനിൻ എന്ന രാസവസ്തു‌ കൂടുതലായുള്ളതിനാൽ അൾ ട്രാവയലറ്റ് രശ്മ‌ികൾ വലുതായി ബാധിക്കാ റില്ല.

സൗന്ദര്യ വർദ്ധക മരുന്നുകൾ തൊലിക്ക് യുവത്വം നൽകുമെന്ന് പറഞ്ഞ് പരസ്യപ്പെ ടുത്താറുണ്ട്. അതിനു കാരണമുണ്ട്. ചില രാസവസ്തുക്കൾ തൊലിയിലേക്ക് രക്ത സംക്രമണം കൂട്ടുകയും ചർമ്മം തുടുത്തതാ യും പുതുമയാർന്നതായി തോന്നിപ്പിക്കു കയും ചെയ്യും. പക്ഷേ മുഖത്തെ ചുളിവു കളും തൊലിയുടെ തൂങ്ങലുകളും തടയാൻ ഈ മരുന്നുകൾക്ക് സാധിക്കുകയില്ല. ട്രറ്റിനോയിൻ, അഡാപലിൻ, റ്റാസറോട്ടിൻ ക്രീമുകൾ ചർമ്മ ക്ഷതങ്ങളെ ചെറുക്കു കയും കൊളാജൻ ഉണ്ടാകുന്നതിന് സഹാ യിക്കുകയും ചെയ്യും. അങ്ങനെ ചുളിവുകൾ കുറയുന്നു. ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ് അടങ്ങിയ ലേപന ങ്ങളും ഇതിന് സഹായകമാണ്.

ആസിഡുകൾ, ആൽക്കലികൾ, തണുപ്പ്, ചൂട്, കാറ്റ്, വരൾച്ച ഇവയിൽ നിന്നൊക്കെ ചർമ്മത്തെ രക്ഷിക്കാനുള്ള ക്രീമുകൾ കുറെയൊക്കെ ഫലപ്രദമാണ്. കലാമിൻ അടങ്ങിയ ലേപനങ്ങളും ലോഷനുകളും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.

(Nutrition) പോഷണം

ചർമ്മ കോശങ്ങൾക്ക് പോഷകങ്ങൾ കിട്ടുന്നത്, തൊലിക്ക് താഴെയുള്ള രക്ത ധമനികളിൽ നിന്നാണ്. അതുകൊണ്ട്, നഖത്തിലും മുടിയിലും തൊലിയിലും പുരട്ടുന്ന ലേപനങ്ങൾ കൊണ്ട് അവ പുഷ്ടിപ്പെടുമെ ന്ന അവകാശവാദം ശരിയാണെന്ന് തോന്നുന്നില്ല. പെല്ലാഗ്ര (Pellagra) പോലെ യുള്ള വിറ്റാമിൻ കുറവുണ്ടാകുന്ന ചർമ്മ രോഗങ്ങൾക്ക് അവ ഫലപ്രദമായേക്കാം. ആഹാരത്തിൽ ആ വിറ്റാമിനുകൾ ഉൾപ്പെടുത്തുന്നത് കൊണ്ട് അസുഖത്തിന് ശമനമുണ്ടാകും.

തൊലിയുടെ ഏറ്റവും പുറത്തുള്ള പാളി യും നഖവും മുടിയുമെല്ലാം മൃതകോശ ങ്ങൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട്, അമിനോ ആസിഡ്, കൊളാ ജൻ, ഇലാസ്റ്റിൻ, ന്യൂക്ലിക് ആസിഡ് തുട ങ്ങിയവ പുരട്ടി ചർമ്മ ഭംഗി കൂട്ടുമെന്നുള്ള പരസ്യ കോലാഹലങ്ങൾ ശരിയാണെന്ന് സാക്ഷ്യപ്പെടുത്താനാവില്ല. ചിലപ്പോൾ ത്വക്കിന്റെ ബാഹ്യഭംഗിയിൽ വ്യത്യാസം വന്നേക്കാം അത് താൽക്കാലികം മാത്രമാണ്.

  ഫേഷ്യലുകൾ  (Facials)

സോപ്പിന് പകരം, ക്ലെൻസിംഗ് ക്രീമുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേക ഗുണമുള്ളതായി തോന്നുന്നില്ല. അധികം ക്ഷാരമില്ലാത്ത സോപ്പുപയോഗിക്കുന്നത് ഒട്ടും ഹാനികരമല്ല. ചിലർക്ക് ഈ ക്ലെൻ സിംഗ് ലോഷൻ ഉപയോഗിക്കുന്നത് മുഖക്കുരു കൂടുതലാകാൻ ഇടയാകുന്നുണ്ട്. പക്ഷേ അധികം തവണ മുഖം സോപ്പിട്ടു കഴുകുന്നത്, മുഖത്ത് വരൾച്ച കൂടുതലാകാൻ സാദ്ധ്യതയുണ്ട്. മൂന്നോ നാലോ തവണയേ മുഖം കഴുകേണ്ട കാര്യമുള്ളൂ സാധാരണ ചർമ്മത്തിന്; എന്നാൽ എണ്ണ മയമുള്ള ത്വക്കിന്, അതിൽ കൂടുതൽ തവണ കഴുകേണ്ടിവരും; മൃദു സോപ്പ് ഉപ യോഗിച്ച് കൈകളും മുഖവും കഴുകുന്നത് കൊണ്ട് വലിയ ദോഷങ്ങൾ ഉണ്ടാക്കാനിട യില്ല. തൊലിയുടെ pH 6.8 ആണ്, അതു കൊണ്ട് ഇതിനോട് അടുത്ത pH ഉള്ള സോപ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും. എന്നാൽ ‘pH balanced’ എന്ന വാദവുമായി വരുന്ന സൗന്ദര്യവർദ്ധക സാധനങ്ങൾക്ക് സാധാരണ സോപ്പിനേക്കാൾ മേന്മയുണ്ട ന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമില്ല. അധിക ക്ഷാരഗുണവും ആസിഡ് ഗുണവുമുള്ള സോപ്പുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഫേഷ്യൽസ്, സൗണാ ബാത്ത് (Sauna bath)    മഡ് പാക്ക് Mud pack( തൊലിയുടെ ഭംഗി കൂട്ടുന്നതായി തോന്നുമെങ്കിലും അത് താൽക്കാലികം മാത്രമാണ്. അത് ഫേഷ്യൽ ചെയ്യുന്ന ആളിനെ സ്വയം ചെയ്യുന്ന ആളിന് സ്വയം സംതൃപ്‌തി തോന്നുന്നതും ഫേഷ്യൽ കൊണ്ട് പ്രയോ ജനമുണ്ടെന്ന് തോന്നാൻ കാരണമാണ്.

ആസ്ട്രിൻജെന്റ്സി (Astringents) ന്റെ ഉപ യോഗം കൊണ്ട് മുഖത്തിന് ഒരു പുതുമയും ഉന്മേഷവും തോന്നും. കാരണം ഇതിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. ആൽക്കഹോൾ ബാഷ്‌പീകരിച്ചു പോകു മ്പോൾ ചർമ്മത്തിന് കുളിർമ്മ അനുഭവപ്പെ ടും. അലുമിനിയം സാൾട്ട് അടങ്ങിയ ആസ് ട്രിൻജെന്റ്സ് ഉപയോഗിക്കുമ്പോൾ മുഖ ത്ത് അരുണിമയും തുടുപ്പും ഏറുന്നതു കൊണ്ട്, അത് ഉപയോഗിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നു. പക്ഷേ ത്വക്ക് കൂടുതൽ സുന്ദരമാകുന്നു എന്നത് മിഥ്യാബോധം മാത്രമാണ്.

സാലിസിലേറ്റ്സ് പോലുള്ള രാസവസ് തുക്കൾ അടങ്ങിയ ലേപനങ്ങൾ തൊലിയി ലെ മൃതകോശങ്ങൾ മാറ്റുകയും ചർമ്മ ത്തിന് പൊതുഭംഗി നൽകുകയും ചെയ്യു ന്നു. സ്ക്രബ് (Scrub) ലേപനങ്ങളും ചർമ്മ ത്തിന്റെ പുറത്തെ പാളികൾ മാറ്റി തൊലി ക്ക് തുടിപ്പു നൽകാൻ കെൽപ്പുള്ളവയാണ് പക്ഷേ അവ താൽക്കാലികം മാത്രമാണ്.

മാസ്ക‌് (Masks) – പലവിധ രാസവസ്‌തു ക്കളും ജൈവ കണങ്ങളും അടങ്ങിയ മാസ്‌കുകൾ തൊലിയുടെ ചുളിവുകളും തൂങ്ങലുകളും ഒരു പരിധിവരെ കുറയ്ക്കാ ൻ സാധിക്കും. അതിൽ അടങ്ങിയിരിക്കുന്ന പശ പോലെയുള്ള ഘടകങ്ങൾ പ്രായം കൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങൾ കുറ യ്ക്കാൻ ഒരു പരിധി വരെ സഹായിക്കും.

skin Glutathione

വരണ്ട ചർമം (Dry skin)

ത്വക്കിനെ മൃദുലമാക്കാൻ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്. എന്നാൽ എമോലി യന്റ്സ് (Emollients) അല്ലെങ്കിൽ മോയിസ്റ്റ റൈസർ (Moisturiser) വരണ്ട ചർമ്മത്തിന് ഈർപ്പം കൊടുക്കുന്നതിന് സഹായകമാ ണ്. കുളി കഴിഞ്ഞ ഉടനെ പുരട്ടുന്നതാണ് നല്ലത്. ഇവ അടങ്ങിയ ലേപനങ്ങൾ ചുളി വുകളും ജരയും തടയുകയില്ലെങ്കിലും ചർമ്മത്തിന് ഒരു നവത്വം നൽകുന്നതായി കാണപ്പെടുന്നു. പക്ഷേ ചിലർ ഇത്  മുഖക്കുരു കൂടുന്നെന്നും കറുപ്പുണ്ടാക്കുന്നെ ന്നും പരാതിപ്പെടുന്നു. പെട്രോലാറ്റം, ബേബി ഓയിൽ, മിനറൽ ഓയിൽ ഇവയാ ണ് സാധാരണ മോയിസ്റ്ററൈസറുകൾ. ചില ലേപനങ്ങളിൽ ഫാറ്റി ആസിഡുകൾ, വാക്സ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പക്ഷേ ഇവയിൽ അടങ്ങിയിരിക്കുന്ന കളറുകൾ, സുഗന്ധ വസ്‌തുക്കൾ, പ്രിസർ വേറ്റീവ്സ്, അലർജി ഉണ്ടാക്കാൻ സാദ്ധ്യത യുണ്ട്. ചില രാസവസ്‌തുക്കൾ ചർമ്മ പാളി കൾക്കുള്ളിലെ ഘർഷണം ഒഴിവാക്കി തൊലിക്ക് മൃദുത്വം നൽകുന്നു. ലാക്റ്റിക് ആസിഡ് അതിനൊരു ഉദാഹരണമാണ്. ഇവയെ ‘ഹ്യുമിക്റ്റൻ്റ്’ (Humectants) എന്ന് പറയുന്നു. അവ ചർമ്മത്തിന് ഈർപ്പം നില നിർത്താനുള്ള കഴിവ് കൂട്ടുന്നു.

ജോജോബാ ഓയിൽ, കറ്റാർവാഴ, വൈറ്റ മിൻ ഇ, ഇവയുടെ അത്ഭുതകരമായ മാറ്റ ങ്ങൾ ഉണ്ടാക്കാൻ ശേഷി ഉണ്ടെന്ന അവകാ ശവാദവുമായി ചില ഉൽപ്പന്നങ്ങൾ മാർക്ക റ്റിൽ ഇറങ്ങുന്നുണ്ട്. ഇതിൽ അത്ര വാസ്ത വമൊന്നുമില്ല. വർഷങ്ങൾ നീണ്ട പഠനം ഇതിനാവശ്യമാണ്. തന്നെയുമല്ല ഇവ അല ർജി ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ  ഉണ്ട്.

തലമുടിയുടെ സംരക്ഷണം

മൃദുവായ ഷാംപൂ കൂടെക്കൂടെ ഉപയോ ഗിക്കുന്നത് മൃതകോശങ്ങളെ മാറ്റാൻ പര്യാ പ്തമാണ്. ക്ഷാരഗുണം കൂടുതലുള്ള ഷാംപൂ മുടി വരണ്ടതും ജീവനറ്റതുമായി തോന്നിപ്പിക്കും. ലോറിൽ സൾഫേറ്റ് അടങ്ങിയ ഷാംപൂ ക്ഷാരഗുണം കൂടുതലുള്ള വയാണ്. അവ ഉപയോഗിക്കുമ്പോൾ കണ്ടീഷണർ കൂടി ചേർന്നത് തിരഞ്ഞെടു ക്കുന്നതാണ് ഉത്തമം.

സ്ട്രെറ്റനിംഗ്, പോളിപ്പിംഗ് മുതലായവ ചെയ്യുന്നത് മുടിയിഴകൾക്ക് ഹാനികരമാണ്. രോമകൂപങ്ങൾക്ക് ക്ഷതമേൽക്കുകയും തന്മൂലം മുടി വളർച്ച തടസ്സപ്പെടുകയും ചെയ്യും. ചിലർക്ക് അസാധാരണമായ മുടി കൊഴിച്ചിൽ ഉണ്ടാകാൻ ഇത് കാരണമാകും. മുടിയിഴകൾ വലയുന്നതു കൊണ്ട് പൊട്ടി പ്പോകാനും സാദ്ധ്യതയുണ്ട്.

ആസിഡ് ചേർന്ന ഷാംപൂകൾ മുടിയിഴ കളുടെ ബാഹ്യരൂപത്തിന് മാറ്റം ഉണ്ടാക്കാ ൻ സാദ്ധ്യതയുണ്ട്. ആൽക്കലി അടങ്ങിയ ഷാംപൂ മുടിയുടെ ഇലക്ട്രിക്കൽ ചാർജിന് മാറ്റമുണ്ടാക്കാൻ മാറ്റമുണ്ടാകാൻ കാരണ മാകുന്നുണ്ട്.

ഷാംപൂ ഉപയോഗിച്ചു കഴിഞ്ഞ ഉടനെ കണ്ടീഷണർ കൊണ്ടു കഴുകിയാൽ, മുടി യിലെ എണ്ണമയം നിലനിർത്തുകയും മുടി ക്ക് കൂടുതൽ കട്ടി തോന്നിപ്പിക്കുകയും ചെയ്യും. അൾട്രാവയലറ്റ് രശ്‌മികൾ കാര ണം മുടിക്കുണ്ടാകുന്ന ദോഷങ്ങൾ മാറ്റാ നും കണ്ടീഷണർ സഹായിക്കും. കെമി ക്കൽ ഉപയോഗിച്ച് ചെയ്യുന്ന സ്ട്രെയ്റ്റനിം ഗ്, സ്‌മൂത്തനിംഗ് കാരണം മുടി വരണ്ട തായി കാണപ്പെടുന്നെങ്കിൽ കണ്ടീഷണർ ഉപയോഗിക്കാം.

അലർജി

ഏതെങ്കിലും സൗന്ദര്യവർദ്ധക സാമഗ്രികൾ വാങ്ങിക്കുമ്പോൾ അതിൽ ‘ഹൈപ്പോഅലർജനിക്’ (Hypo allergenic) എന്ന് എഴുതിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.എങ്കിലും കോസ്മെറ്റിക്സ് അലർജി ഉണ്ടാക്കാൻ സാദ്ധ്യത കൂടുതലായിട്ടുണ്ട്, കാരണം ഒരു തുള്ളി സുഗന്ധദ്രവ്യത്തിൽ പോലും 200ൽ അധികം രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ട്. അലർജി ഉള്ളവർ പാച്ച് ടെസ്റ്റിംഗ് (Patch testing) भी ल തായിരിക്കും സുരക്ഷിതം.

(Acne Cosmetica) അക്നി കോസ്മെറ്റിക്ക എണ്ണമയമുള്ള കോസ്മെറ്റിക്‌സ് തുടർച്ച യായി ഉപയോഗിക്കുന്നവരിൽ കാണുന്ന ഒരു ദോഷഫലമാണ്. മേക്ക് അപ്പ് ഉപയോ ഗിച്ച ശേഷം അധികമായി മുഖക്കുരു ഉണ്ടാകുന്ന ഒരു സ്ഥിതി വിശേഷമാണിത്. സോഡിയം ലോറെൻ സൾഫേറ്റ്, ലെനോ ലിൽ, കൊക്കോ ബട്ടർ എന്നിവയാണ് സാധാരണ ഈ അസുഖം ഉണ്ടാക്കുന്നത്.

ക്രീം അധികമായുള്ളതും മോയ്സ്റ്ററൈസർ കൂടുതലുള്ളതുമായ സോപ്പുകളും ഈ പാർശ്വഫലങ്ങൾ ഉണ്ടാക്കും.

സൗന്ദര്യവർദ്ധക ഉൽപ്പനങ്ങൾ ആകർ ഷകമായ പരസ്യങ്ങളോടൊപ്പം അനേകം സുന്ദര വാഗ്ദാനങ്ങൾ നൽകുന്നു. പക്ഷേ അവ വിപരീത ഫലങ്ങൾ അനവധി ഉണ്ടാ ക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവരവരുടെ ചർമ്മത്തിന്റെ സവിശേഷത മനസ്സിലാക്കി സൂക്ഷിച്ചു പയോഗിക്കുന്നതാണ് അഭിലഷണീയം.

ചർമ്മ രോഗങ്ങൾക്ക് ശാശ്വത പരിഹാരവുമായി അതിനൂതന  സാങ്കേതിക വിദ്യകൾ ലഭ്യമാകുന്ന സമ്പൂർണ്ണ ചർമ്മരോഗ ചികിത്സ വിഭാഗം ഇനി എല്ലാ ദിവസങ്ങളിലും നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരിയിൽ ലഭ്യമാണ്

Dermatology and Cosmetology വിഭാഗത്തിൽ പ്രശസ്ത ഡോക്ടർ. അഫ്നിദ പി.മജീദിന്റെ MBBS,MD,DNB,DVL സേവനം തിങ്കൾ, ബുധൻ,വെള്ളി, ശനി ദിവസങ്ങളിലും.

ഡോക്ടർ. അനസ് പി അബ്ദുള്ള (MBBS, MD (Dermatology and Venereology) DNB യുടെ സേവനം എല്ലാ ദിവസങ്ങളിലും ലഭ്യമായിരിക്കും.

▫️ CHEMICAL PEELING

▫️SKIN TUMOUR REMOVAL

▫️LASER TREATMENT

▫️ FACIAL SCAR

▫️FILLERS

▫️PRP THERAPY

തുടങ്ങീ അതിനൂതന സാങ്കേതിക വിദ്യകളുമായി DEPARTMENT OF DERMATOLOGY AND COSMETOLOGY വിഭാഗം വിപുലീകരിച്ചിരിക്കുന്നു.

നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടക്കാവിൽ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ സേവനം 24 x7 ലഭ്യമാണ്…

ബുക്കിംഗിനായി വിളിക്കുക:

9946147238

9946174038

8136912910

9746911914

9895814724