മക്കളുടെലഞ്ച്ബോക്സിൽഎന്ത്കൊടുത്തുവിടുമെന്നടെൻഷനിലാണോ?ഉച്ചഭക്ഷണംപോഷകസമൃദ്ധമാക്കാൻചിലടിപ്സ്(Healthy School Lunches)

Healthy School Lunches

കുട്ടികൾ രാവിലെ ഭക്ഷണം കഴിച്ച ശേഷം സ്കൂളിൽ എത്തുമ്പോൾ ഉച്ചയോടെ ഊർജനില കുറയും.

കുട്ടികൾക്ക് വളരുന്ന പ്രായത്തിൽ കിട്ടുന്ന പോഷകങ്ങൾ അവരുടെ ശ്രദ്ധ, ഓർമ്മശക്തി, ഊർജം, പഠനക്ഷമത എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് സ്കൂളിൽ കൊണ്ടു പോകുന്ന ഉച്ചഭക്ഷണം വെറും വയറു നിറയ്ക്കാനുള്ളതല്ല, അത് ആരോഗ്യകരമായ വളർച്ചയ്ക്കുള്ള അടിത്തറയാണ്.

കുട്ടികൾ രാവിലെ ഭക്ഷണം കഴിച്ച ശേഷം സ്കൂളിൽ എത്തുമ്പോൾ ഉച്ചയോടെ ഊർജനില കുറയും.Healthy School Lunches ശരിയായ പോഷകങ്ങൾ ലഭിക്കാത്തായാൽ,

  • ക്ഷീണം
  • ശ്രദ്ധ കുറയാം
  • പഠനത്തിൽ താൽപര്യം കുറയാം
  • പ്രതിരോധശേഷി കുറഞ്ഞേക്കാം
  • അമിത വിശപ്പ് കാരണം അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് കൂടാം

ആരോഗ്യകരമായ സ്കൂൾ ലഞ്ച് ബോക്സിൽ എന്തൊക്കെ വേണം?

ധാന്യങ്ങൾ

Healthy School Lunches

കാർബോഹൈഡ്രേറ്റ് ഊർജം നൽകാൻ സഹായിക്കുന്നു. ചോറ്, ​ഗോതമ്പ്, മില്ലറ്റ് വിഭവങ്ങൾ കാർബോഹൈഡ്രേറ്റ് അട​ങ്ങിയതാണ്.

പ്രോട്ടീൻ

Healthy School Lunches

പേശികളുടെ വളർച്ചയ്ക്കും കോശ നിർമ്മാണത്തിനും ആവശ്യമാണ്. Healthy School Lunchesമുട്ട, പയർ, കടല, മീൻ, പനീർ, തൈര് എന്നവയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്

പച്ചക്കറികൾ

Healthy School Lunches

അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാൻ ഇത് സഹായിക്കും. Healthy School Lunchesകാരറ്റ്, ബീൻസ്, വെള്ളരി, ചീര, ബീറ്റ്റൂട്ട് എന്നിവ മികച്ച ഓപ്ഷൻ ആണ്.

പഴങ്ങൾ

Healthy School Lunches

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വാഴപ്പഴം, ആപ്പിൾ, പേരയ്ക്ക, ഓറഞ്ച് എന്നിവ ലഞ്ച് ബോക്സിൽ ചേർക്കാവുന്നതാണ്.

ആരോഗ്യകരമായ കൊഴുപ്പ്

മസ്തിഷ്‌ക പ്രവർത്തനത്തിന് സഹായകരമാണ്. നിലക്കടല, ബദാം, എള്ള്, ചെറിയ അളവിൽ നെയ്യ് എന്നിവ ചേർത്ത സ്നാക്ക് ഉൾപ്പെടുത്താം.

വെള്ളവും മറക്കരുത്

തിളപ്പിച്ചാറിച്ച വെള്ളം വാട്ടർബോട്ടിലിൽ ആക്കി കൊടുത്തു വിടാം.Healthy School Lunches ഇടവേളകളിൽ വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.

കുട്ടികൾക്ക് ഒഴിവാക്കേണ്ട ലഞ്ച് ശീലങ്ങൾ

  • അധിക എണ്ണയുള്ള ഭക്ഷണം
  • പാക്കറ്റ് ജ്യൂസുകൾ
  • അമിത മധുരം
  • ചിപ്സ്, ഫ്രൈഡ് സ്നാക്ക്സ്
  • ദിവസവും ബേക്കറി ഭക്ഷണം

ലഞ്ച് ബോക്സ് ഒരുക്കുന്നത് രസകരമാക്കാം

  • കുട്ടിയുടെ ഇഷ്ടവും പോഷകവും തമ്മിൽ ബാലൻസ് പാലിക്കുക
  • നിറമുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുക
  • ഭക്ഷണം ആകർഷകമായി പാക്ക് ചെയ്യുക
  • കുട്ടിയെ ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ പങ്കാളിയാക്കുക