Hydration and Mental Well-being

വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടതായി വരും

Hydration and Mental Well-being

മനുഷ്യശരീരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായിട്ടുള്ള ഘടകമാണ് വെള്ളം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് നന്നായി വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടതായി വരും.

പ്രതിദിനം 1.5 ലിറ്ററില്‍ താഴെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ സമ്മര്‍ദ്ദ പ്രതികരണങ്ങള്‍ കൂട്ടുമെന്ന് ജേണല്‍ ഓഫ് അപ്ലൈഡ് ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നു.Hydration and Mental Well-being ഇത് ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുമെന്നും ശരീരത്തില്‍ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തിലൂടെ ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. hydration-and-mental-well-beingവെള്ളം കുടിക്കുന്നത് കുറവുള്ള ആളുകളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.

Hydration and Mental Well-being

ആരോഗ്യമുള്ള ചെറുപ്പക്കാരെ അവര്‍ പതിവായി വെള്ളം കുടിക്കുന്ന ശീലത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. അവര്‍ വെള്ളം കുടിക്കുന്ന രീതി ഒരാഴ്ച നിലനിര്‍ത്തികൊണ്ട് സംസാരവും മാനസിക ഗണിതവും ഉള്‍പ്പെടുന്ന ഒരു സമ്മര്‍ദ്ദ പരിശോധനയ്ക്ക് അവരെ വിധേയരാക്കി.Hydration and Mental Well-being രണ്ട് ഗ്രൂപ്പുകളിലുള്ള ചെറുപ്പക്കാര്‍ക്കും സമാനമായ ഉത്കണ്ഠയും ഹൃദയമിടിപ്പിലെ വര്‍ദ്ധനയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുറച്ച് വെള്ളം കുടിക്കുന്ന ഗ്രൂപ്പിലെ ചെറുപ്പക്കാരില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ വര്‍ദ്ധനവ് കൂടുതലാണെന്ന് കണ്ടെത്തി.