ആരോഗ്യകരമെന്ന് കരുതി ദിവസവും ചെയ്യുന്ന 7 അനാരോഗ്യകരമായ ശീലങ്ങൾ(7 Healthy Habits That May Actually Be Harming You)

7 Healthy Habits That May Actually Be Harming You

ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ കൂടുതൽ വെള്ളം കുടിച്ചാൽ കൂടുതൽ ആരോഗ്യമെന്ന ധാരണ ശരിയല്ല.(7 Healthy Habits That May Actually Be Harming You)

രോഗ്യം സംരക്ഷിക്കാൻ ദിവസവും പല കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. ധാരാളം വെള്ളം കുടിക്കുക, ഭക്ഷണം ഒഴിവാക്കുക, ദിവസവും വ്യായാമം ചെയ്യുക, ഹെൽത്തി ഭക്ഷണങ്ങൾ മാത്രം കഴിക്കുക അങ്ങനെ അങ്ങനെ… എന്നാൽ ഈ ശീലങ്ങൾ ആരോഗ്യകരമാണെന്ന ധാരണ മാത്രം കൊണ്ട് അത് എല്ലാവർക്കും ഒരുപോലെ ഗുണകരമാകണമെന്നില്ല. അളവ്, സമയം, വ്യക്തിയുടെ ആരോഗ്യസ്ഥിതി എന്നിവ പരിഗണിക്കാതെ ചെയ്യുന്ന ചില നല്ല ശീലങ്ങൾ പോലും പ്രശ്നങ്ങൾക്ക് കാരണമാകാം

അങ്ങനെ നമ്മൾ സാധാരണ ചെയ്യുന്ന 7 അബദ്ധങ്ങൾ(7 Healthy Habits That May Actually Be Harming You)

ദാഹമില്ലെങ്കിലും അമിതമായി വെള്ളം കുടിക്കുക

ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ കൂടുതൽ വെള്ളം കുടിച്ചാൽ കൂടുതൽ ആരോഗ്യമെന്ന ധാരണ ശരിയല്ല. അമിതമായി വെള്ളം കുടിക്കുന്നത് അപൂർവമായെങ്കിലും രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്ന ഹൈപ്പോനാട്രീമിയ പോലുള്ള അവസ്ഥയ്ക്ക് കാരണമാകാം. പ്രത്യേകിച്ച് വളരെ കുറച്ച് സമയത്തിനുള്ളിൽ വലിയ അളവിൽ വെള്ളം കുടിക്കുത്.

ദിവസവും വളരെ കഠിനമായി വ്യായാമം

വ്യായാമം ആരോഗ്യത്തിന് അനിവാര്യമാണ്. എന്നാൽ ശരീരത്തിന് വിശ്രമം നൽകാതെ ദിവസവും അമിതമായി വ്യായാമം ചെയ്യുന്നത് നല്ലതല്ല. തുടർച്ചയായ കഠിന വ്യായാമം പേശിവേദന, അമിത ക്ഷീണം, പ്രകടനക്ഷമത കുറയൽ, ഉറക്കപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകാം. ശരീരത്തിന് വ്യായാമത്തിന് ശേഷം വീണ്ടെടുക്കാനുള്ള സമയവും ആവശ്യമാണ്. പ്രത്യേകിച്ച് പെട്ടെന്ന് വളരെ കഠിനമായ വർക്ക്‌ഔട്ട് ആരംഭിക്കുന്നത് പരിക്കിന്റെ സാധ്യത വർധിപ്പിക്കാം.

കാർബോഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കുന്നത്

ശരീരഭാരം കുറയ്ക്കാൻ പലരും അരി, ചപ്പാത്തി, ഉരുളക്കിഴങ്ങ് തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കാറുണ്ട്. എന്നാൽ കാർബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമായ പ്രധാന ഊർജസ്രോതസ്സാണ്. കാർബോഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കുന്നതിനുപകരം ഗുണമേന്മയുള്ള കാർബോഹൈഡ്രേറ്റ് തിരഞ്ഞെടുക്കുകയും അളവ് നിയന്ത്രിക്കുകയും ചെയ്യുന്നതാണ് കൂടുതൽ പ്രായോഗികമായ സമീപനം.

ഫ്രൂട്ട് ജ്യൂസ് പഴത്തിന് പകരമാക്കുന്നത്

ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് പലരും നല്ല ശീലമായി കരുതുന്നു. എന്നാൽ മുഴുവൻ പഴത്തിൽ ലഭിക്കുന്ന ഫൈബർ ജ്യൂസിൽ കുറയുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യാം. കൂടാതെ ഒരേസമയം പല പഴങ്ങളുടെ ജ്യൂസ് കുടിക്കുമ്പോൾ സ്വാഭാവിക പഞ്ചസാരയുടെ അളവ് കൂടുതലാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് പഞ്ചസാര ചേർത്ത പാക്കറ്റ് ജ്യൂസുകൾ ആരോഗ്യകരമായ പഴത്തിന് പകരമാകില്ല.

എല്ലാ ദിവസവും ഹെൽത്തി സ്നാക്കുകൾ അമിതമായി കഴിക്കുന്നത്

‘ഹെൽത്തി’ എന്ന ലേബൽ കണ്ടാൽ അത് എത്ര വേണമെങ്കിലും കഴിക്കാമെന്ന് കരുതുന്നത് മറ്റൊരു സാധാരണ തെറ്റാണ്. നട്സ്, ഡ്രൈ ഫ്രൂട്ട്സ്, ഗ്രാനോള, പീനട്ട് ബട്ടർ തുടങ്ങിയവയിൽ പലതും പോഷകസമൃദ്ധമാണ്. എന്നാൽ ചിലതിൽ കലോറിയും കൊഴുപ്പും പഞ്ചസാരയും ഗണ്യമായ അളവിൽ ഉണ്ടായേക്കാം. പ്രത്യേകിച്ച് വലിയ അളവിൽ കഴിച്ചാൽ ആകെ കലോറി ഉപഭോഗം വർധിക്കാം.

ഷുഗർ ഫ്രീ’ എന്ന് കണ്ടാൽ അത് ആരോഗ്യകരമാണെന്ന് കരുതുന്നത്

പഞ്ചസാര കുറയ്ക്കുന്നത് നല്ലതാണ്. എന്നാൽ ‘ഷുഗർ ഫ്രീ’ എന്ന് എഴുതിയിരിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും ആരോഗ്യകരമാണെന്ന് അർത്ഥമില്ല. ചില ഉൽപ്പന്നങ്ങളിൽ പഞ്ചസാരയ്ക്ക് പകരം മറ്റ് മധുരപദാർത്ഥങ്ങൾ ഉപയോഗിച്ചിരിക്കാം. കൂടാതെ ഒരു ഭക്ഷണം പഞ്ചസാര രഹിതമാണെങ്കിലും അതിൽ കലോറി, കൊഴുപ്പ്, സോഡിയം തുടങ്ങിയവ കൂടുതലായിരിക്കാം. അതുകൊണ്ട്, പാക്കറ്റിന്റെ മുൻവശത്തെ ഹെൽത്തി, ഷുഗർ ഫ്രീ, നാച്വുറൽ തുടങ്ങിയ വാക്കുകളിൽ മയങ്ങരുത്.

ഉറക്കം കുറച്ച് രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ആരോഗ്യകരമാണെന്ന് കരുതുന്നത്

‘രാവിലെ നേരത്തെ എഴുന്നേൽക്കണം’ എന്നത് നല്ല ശീലമാണ്. പക്ഷേ അതിനായി ഉറക്കസമയം കുറയ്ക്കുന്നത് ആരോഗ്യകരമല്ല. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ക്ഷീണം, ശ്രദ്ധക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടേക്കാം. നേരത്തെ എഴുന്നേൽക്കുന്നതിനെക്കാൾ പ്രധാനമാണ് ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടോ എന്നത്.

നല്ല ശീലം അമിതമാകുമ്പോഴുള്ള പ്രശ്നം

ആരോഗ്യകരമായ ജീവിതശൈലി എന്നത് ഒരു കാര്യത്തെ അമിതമായി പിന്തുടരുന്നതല്ല. ശരിയായ ഭക്ഷണം, ആവശ്യത്തിന് വെള്ളം, സ്ഥിരമായ ശാരീരിക പ്രവർത്തനം, മതിയായ ഉറക്കം, മാനസികാരോഗ്യത്തിന് ആവശ്യമായ വിശ്രമം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥയാണ് പ്രധാനപ്പെട്ടത്. ഒരു വ്യക്തിക്ക് ഗുണകരമായ ശീലം മറ്റൊരാൾക്ക് അതേ രീതിയിൽ ഗുണകരമാകണമെന്നില്ല. പ്രായം, ശരീരഘടന, ശാരീരിക പ്രവർത്തന നില, നിലവിലുള്ള ആരോഗ്യസ്ഥിതി, കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.