Gut Health Warning Signs

കുടലിന്റെ ആരോഗ്യം താളം തെറ്റുമ്പോൾ ചില സൂചനകൾ ശരീരം പ്രകടിപ്പിക്കും.(Gut Health Warning Signs)

ഹനവ്യവസ്ഥ എന്നത് ഭക്ഷണം ദഹിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം മാത്രമല്ല. നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യം നിർണയിക്കുന്നതിൽ ​ഗട്ട് അഥവാ കുടലിന്റെ ആരോ​ഗ്യത്തിന് വലിയ പങ്കുണ്ട്. കുടലിലുള്ള കോടിക്കണക്കിന് സൂക്ഷ്മജീവികൾ ഉൾപ്പെടുന്ന ഗട്ട് മൈക്രോബയോം ദഹനം, പോഷകങ്ങളുടെ ആഗിരണം, പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം തുടങ്ങിയ നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ കുടലിന്റെ ആരോഗ്യം താളം തെറ്റുമ്പോൾ ചില സൂചനകൾ ശരീരം പ്രകടിപ്പിക്കും. ഇടയ്ക്കിടെ വയറു വീർക്കുക

ഭക്ഷണം കഴിച്ച ശേഷം പതിവായി വയറു വീർക്കുക, പെട്ടെന്ന് വയറു നിറഞ്ഞ തോന്നൽ ഉണ്ടാവുക, അമിതമായി ഗ്യാസ് ഉണ്ടാകുക തുടങ്ങിയവ ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. എന്നാൽ ചില ഭക്ഷണങ്ങളോടുള്ള അസഹിഷ്ണുത, മലബന്ധം, വേഗത്തിൽ ഭക്ഷണം കഴിക്കൽ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയും വയറു വീർക്കാൻ കാരണമാകാം. എന്നാൽ തുടർച്ചയായി വയറു വീർക്കുകയും മറ്റ് ദഹനപ്രശ്നങ്ങൾക്കൊപ്പം ഇത് ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ കാരണം പരിശോധിക്കുന്നത് നല്ലതാണ്.

മലബന്ധമോ ഇടയ്ക്കിടെയുള്ള വയറിളക്കമോ(Gut Health Warning Signs)

മലവിസർജനം പതിവിൽ നിന്ന് വലിയ രീതിയിൽ മാറുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. മലബന്ധം, വളരെ കട്ടിയുള്ള മലം, ഇടയ്ക്കിടെ വയറിളക്കം, മലം പോകാനുള്ള രീതിയിൽ സ്ഥിരമായ മാറ്റം എന്നിവ പല കാരണങ്ങളാൽ ഉണ്ടാകാം.

ഭക്ഷണത്തിലെ ഫൈബർ കുറവ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, ചില മരുന്നുകൾ, അണുബാധകൾ, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയവയും കാരണമാകാം. അതുകൊണ്ട് മലവിസർജനത്തിലെ സ്ഥിരമായ മാറ്റം അവഗണിക്കാതെ ആരോഗ്യവിദഗ്ധന്റെ നിർദേശം തേടുന്നതാണ് ഉചിതം.

വയറുവേദനയും അസ്വസ്ഥതയും(Gut Health Warning Signs)

unhealthy young handsome man keeping hands on belly screaming with closed eyes on yellow background

പാൽ, ചില ധാന്യങ്ങൾ, ചില പഴങ്ങൾ, പയർവർഗങ്ങൾ തുടങ്ങിയ പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം സ്ഥിരമായി വയറു വീർക്കൽ, ഗ്യാസ്, വയറിളക്കം അല്ലെങ്കിൽ വയറുവേദന ഉണ്ടാകാറുണ്ടോ? അങ്ങനെയെങ്കിൽ ഭക്ഷണ അസഹിഷ്ണുതയോ മറ്റ് ദഹനപ്രശ്നങ്ങളോ പരിശോധിക്കേണ്ടി വരാം. കാരണം കണ്ടെത്തിയ ശേഷമാണ് ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടത്.

തുടർച്ചയായ ക്ഷീണം

ദഹനപ്രശ്നങ്ങൾ കാരണം പോഷകങ്ങളുടെ ആഗിരണം ബാധിക്കപ്പെടുന്ന ചില സാഹചര്യങ്ങളിൽ ക്ഷീണം അനുഭവപ്പെടാം.

ചർമത്തിൽ മാറ്റങ്ങൾ

കുടലും പ്രതിരോധ സംവിധാനവും തമ്മിൽ സങ്കീർണമായ ബന്ധമുണ്ട്. ചില ദഹനവ്യവസ്ഥാ രോഗങ്ങൾക്ക് ചർമവുമായി ബന്ധപ്പെട്ട പ്രകടനങ്ങളും ഉണ്ടാകാം. ചിലരിൽ മുഖക്കുരു പോലുള്ള ചർമപ്രശ്നങ്ങളും ഭക്ഷണക്രമം, ഹോർമോണുകൾ, സമ്മർദ്ദം, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം. എന്നാൽ ചർമത്തിലെ പ്രശ്നങ്ങളെല്ലാം ഗട്ട് ഹെൽത്ത് മോശമായതിന്റെ ഫലമാണെന്ന് പറയാനാകില്ല.

ഗട്ട് ഹെൽത്ത് മെച്ചപ്പെടുത്താൻ എന്തുചെയ്യാം?

കുടലിൻ്റെ ആരോഗ്യത്തിന് ഒരൊറ്റ സൂപ്പർഫുഡ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഡിറ്റോക്സ് ഡ്രിങ്കുകളെ ആശ്രയിക്കരുത്. ദൈനംദിന ഭക്ഷണശീലങ്ങളും ജീവിതശൈലിയും പ്രധാനമാണ്

  • ഫൈബർ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക. പച്ചക്കറികൾ, പഴങ്ങൾ, മുഴുവൻ ധാന്യങ്ങൾ, പയർവർഗങ്ങൾ, നട്ട്സ്, വിത്തുകൾ തുടങ്ങിയവയിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഫൈബർ ക്രമേണ വർധിപ്പിക്കുന്നത് മലവിസർജനം മെച്ചപ്പെടുത്താൻ സഹായിക്കും.
  • ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നത് മലബന്ധം കുറയ്ക്കാനും ദഹനപ്രക്രിയയെ പിന്തുണയ്ക്കാനും സഹായിക്കും.
  • അമിതമായ പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ പ്രോസസ്ഡ് ഭക്ഷണങ്ങൾ പതിവാക്കാതെ, കഴിയുന്നത്ര സമതുലിതമായ ഭക്ഷണക്രമം പിന്തുടരുക.
  • പതിവായ ശാരീരിക പ്രവർത്തനം, മതിയായ ഉറക്കം, സമ്മർദ്ദം നിയന്ത്രിക്കൽ എന്നിവ പൊതുവായ ആരോഗ്യത്തിനൊപ്പം ദഹനാരോഗ്യത്തിനും പ്രധാനമാണ്.

പ്രോബയോട്ടിക് മാത്രം കഴിച്ചാൽ ഗട്ട് ഹെൽത്ത് ശരിയാകുമോ?

എല്ലാ ഗട്ട് പ്രശ്നങ്ങൾക്കും പ്രോബയോട്ടിക് സപ്ലിമെന്റുകൾ പരിഹാരമല്ല. വ്യത്യസ്ത പ്രോബയോട്ടിക് ഇനങ്ങൾക്കും വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ഡോക്ടറുടെ നിർദേശമില്ലാതെ സ്ഥിരമായി സപ്ലിമെന്റുകൾ കഴിക്കുന്നതിനേക്കാൾ, സമതുലിതമായ ഭക്ഷണക്രമം, ഫൈബർ, മതിയായ വെള്ളം, വ്യായാമം, നല്ല ഉറക്കം എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് ഉചിതം.