മുപ്പതു വയസ്സിന് മുമ്പേ പൊണ്ണത്തടി; പുരുഷന്മാരിൽ കരൾ അർബുദത്തിന് 5 മടങ്ങ് സാധ്യത (Liver Cancer Risk in Obese Men )

Liver Cancer Risk in Obese Men

പ്രായപൂർത്തിയായതിന് ശേഷം അമിതവണ്ണം ആകുന്നവരിൽ കാൻസർ സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം. അമിതവണ്ണം ഒരു ആരോ​ഗ്യ പ്രശ്നത്തെക്കാൾ ഒരു സൗന്ദര്യപ്രശ്നമായി കാണുന്നവരാണ് കൂടുതലും. Liver Cancer Risk in Obese Men എന്നാൽ അമിതവണ്ണം അർബുദ സാധ്യതയുടെ ഒരു പ്രധാന ഘടകമാണെന്ന് ഓർമിപ്പക്കുകയാണ് സ്വീഡനിൽ നിന്നുള്ള ​ഗവേഷകർ നടത്തിയ പഠനം.

Liver Cancer Risk in Obese Men

ലോകത്ത് എട്ട് പേരിൽ ഒരാൾ വീതം അമിതവണ്ണമുള്ളവരാണ്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ അമിതവണ്ണമുള്ളവരുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ് ലാൻഡ്സെറ്റ് റിപ്പോർട്ട്. Liver Cancer Risk in Obese Men അമിതവണ്ണം അന്നനാളത്തിലെ അർബുദം, വയറിന്റെ മുകൾഭാഗത്തെ ബാധിക്കുന്ന അർബുദം, മലാശയ അർബുദം, കരളിനെയും മൂത്രസഞ്ചിയെയും ബാധിക്കുന്ന അർബുദം, മൾട്ടിപ്പിൾ മൈലോമ, പാൻക്രിയാറ്റിക് കാൻസർ, വൃക്ക, തൈറോയ്ഡ് ഗ്ലാൻഡ്, ഓവറികൾ, എൻഡോമെട്രിയം തുടങ്ങിയവയെ ബാധിക്കുന്ന അർബുദം എന്നിവയ്ക്കുള്ള സാധ്യതയാണ് വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

17 മുതൽ 60 വയസ്സു വരെ പ്രായമുള്ള 251,041പുരുഷന്മാരുടെയും 378,981 സ്ത്രീകളുടെയും വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. Liver Cancer Risk in Obese Men 1911 മുതൽ 2020 വരെയുള്ള റെക്കോഡുകൾ ശേഖരിച്ച സ്വീഡിഷ് പഠനവും ആധാരമാക്കി. അമിതവണ്ണം ഏതു തരം കാൻസറിനുള്ള സാധ്യതയും കൂട്ടുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.

മുപ്പത് വയസ്സിന് മുമ്പ് അമിതവണ്ണക്കാരാകുന്ന പുരുഷന്മാരിൽ കരളിൽ അർബുദമുണ്ടാകുന്നതിനുള്ള സാധ്യത അഞ്ചു മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നത്.Liver Cancer Risk in Obese Men പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത ഇരട്ടിയും കുടലിലെ കാൻസറിനുള്ള സാധ്യത 58 ശതമാനവും കൂടുതലാണ്.

Liver Cancer Risk in Obese Men

അതുപോലെ തന്നെ മുപ്പതിന് മുമ്പെ അമിതവണ്ണമെത്തുന്ന സ്ത്രീകളിൽ എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലും പാൻക്രിയാറ്റിക് കാൻസറിനുള്ള 67 ശതമാനവുമാണെന്ന് ഗവേഷകർ പറയുന്നു. Liver Cancer Risk in Obese Men അമിതവണ്ണമാകുന്നതോടെ ഹോർമോൺ നിലയിലുണ്ടാകുന്ന മാറ്റങ്ങൾ, മെറ്റബോളിസത്തിലെ തകരാറുകൾ, ഇൻസുലിൻ നിലയിലെ വ്യതിയാനം, ശരീരത്തിൽ വീക്കമുണ്ടാവുക തുടങ്ങിയവയാകാം അർബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്നാണ് ഗവേഷകർ കരുതുന്നത്.

ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

Liver Cancer Risk in Obese Men
  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക.
  • രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
  • ടിവി യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.