ഭക്ഷണം കുറച്ചിട്ടും ശരീരഭാരവും വണ്ണവും കൂടുന്നു എന്നത് ഒട്ടുമിക്കയാളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ ചിലരില്‍ ഈ ശരീരഭാരം വളരെ പെട്ടന്ന്(Why people become overweight) തന്നെ കൂടുന്നതായി കാണപ്പെടാറുണ്ട്. എന്നാല്‍ അവരില്‍ പലരും അത് ഗൗരവമായി എടുക്കുന്നില്ല.. ശരീരഭാരം കുറയ്ക്കല്‍ പറയുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല. ഇതിന് വേണ്ടി മെനക്കെടുക തന്നെ വേണം. വ്യായമത്തിലൂടെയും കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മാത്രമേ
ശരീരഭാരം ആഗ്രഹിച്ച രീതിയില്‍ കുറയ്ക്കുവാന്‍ സാധിക്കുകയുള്ളൂ.
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം

മധുരമുള്ള ഭക്ഷണത്തോട് പൊതുവേ എല്ലാവര്‍ക്കും പ്രിയം കൂടും. എന്നാല്‍ ശരീരഭാരം (Why people become overweight)കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കൂട്ടും. അതിനാല്‍ ഇവയുടെ അമിത ഉപയോഗം ശരീരഭാരം വേഗത്തില്‍ കൂട്ടും.
മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയുടെ അമിത ഉപയോഗം ശരീരഭാരം വേഗത്തിൽ കുട്ടും. ചീസ് പോലുള്ള ഭക്ഷണങ്ങളും തടി കൂടാൻ കാരണമാകും. ഇതിൽ ധാരാളം കൊഴുപ്പും സോഡിയവും അടങ്ങിയിട്ടുണ്ട്. അതിനാൽ ചീസ് ചേർന്ന ഭക്ഷണങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കാം. ശീതളപാനീയങ്ങൾ കഴിക്കുന്ന ശീലവും പൂർണമായും ഒഴിവാക്കണം. കൃത്രിമ മധുരം ചേർത്ത ഈ പാനിയങ്ങളിലെ പഞ്ചസാരയും മറ്റും ശരീരത്തിലെ കലോറി കൂട്ടും. സംസ്ക്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.
പെട്ടെന്ന് വണ്ണം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ ഇവയാകാം(Why people become overweight)

ഉറക്കമില്ലായ്മ– 6 മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങളില്‍ കണ്ടത്. അതുകൊണ്ടാണ് എല്ലാവരും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് പറയുന്നത്. ഉറക്കം എന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ അനിവാര്യമാണ്. ഉറക്കം കുറയുന്നതോടെ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ശരീരത്തില്‍ രൂപപ്പെടാന്‍ തുടങ്ങും.അതുകൊണ്ടാണ് ഭാരം വര്‍ദ്ധിക്കുന്നത്.ഈ ഹോര്‍മോണുകള്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിശപ്പ് തോന്നിക്കും
ഹൈപ്പോ തൈറോയിഡിസം:ക്ഷീണം, വരണ്ട ചര്‍മ്മം, മുടി കൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണുകയാണെങ്കില്‍ ഇവയെല്ലാം ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളാണ്.നിങ്ങളുടെ ശരീരം തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നില്ല എന്നാണ് ഇതിനര്‍ത്ഥം.ഇതിമൂലം ശീരീര ഭാരം കൂടാന്‍ തുടങ്ങും.
സമ്മര്‍ദ്ദം: കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ‘സ്‌ട്രെസ് ഹോര്‍മോണുകള്‍’ രൂപപ്പെടാന്‍ തുടങ്ങും.ഇത് മൂലം നമുക്ക് കൂടുതല്‍ വിശപ്പ് അനുഭവപ്പെടുന്നു.മാനസിക പിരിമുറുക്കമുണ്ടാകുമ്പോള്‍ കലോറി കൂടിയ ഭക്ഷണം കഴിക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്നു. ഇത് മൂലം ശരീരഭാരവും വര്‍ധിക്കും
പ്രമേഹം: ഭക്ഷണക്രമം, വ്യായാമം, ഇന്‍സുലിന്‍, മരുന്നുകള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് പ്രമേഹത്തെ ചികിത്സിക്കാം.ഇന്‍സുലിന്‍ അമിതമായി ശരീരത്തിലെത്തുമ്പോള്‍ പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കും.

ആര്ത്തവം : ചില സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന് മുമ്പോ ശേഷമോ ശരീരഭാരം വര്‍ധിക്കുന്നതായി കാണാറുണ്ട്. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് മാറുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ആര്‍ത്തവവിരാമത്തിന് ശേഷം ഭാരം സാധാരണ നിലയിലാകും