നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള സമയം ഉപവസിക്കുകയും ചെയ്യുകയെന്നതാണ് ഈ ഭക്ഷണരീതി.
ശരീരഭാരം നിയന്ത്രിക്കുന്നതിന് സോഷ്യൽമീഡിയയിലടക്കം വൈറലാകുന്ന ഭക്ഷണ രീതിയാണ് ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ്. എന്ത് കഴിക്കണം എന്നതിനെക്കാൾ എപ്പോൾ കഴിക്കണമെന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിന്റെ പ്രത്യേകത.Fasting for Weight Loss നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള സമയം ഉപവസിക്കുകയും ചെയ്യുകയെന്നതാണ് ഈ ഭക്ഷണരീതി.

ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവർ ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ്
- പല സമയക്രമത്തിൽ ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവരുണ്ട്.
- 16:8 രീതി – 16 മണിക്കൂർ ഉപവാസം, 8 മണിക്കൂർ ഭക്ഷണസമയം
- 5:2 രീതി – ആഴ്ചയിൽ 5 ദിവസം സാധാരണ ഭക്ഷണം, 2 ദിവസം കുറഞ്ഞ കലോറി
- ഉപവാസം – ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസം 24 മണിക്കൂർ ഉപവാസം
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോഗ്യഗുണങ്ങൾ
- ശരീരഭാരം നിയന്ത്രിക്കൽ
ഉപവാസസമയത്ത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജ്ജമായി ഉപയോഗിക്കാൻ തുടങ്ങുന്നു. Fasting for Weight Loss ഇത് കലോറി എടുക്കുന്നത് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

- ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താം
ഉപവാസം രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു . Fasting for Weight Loss ഇത് ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാൻ സഹായിക്കും.

- മെറ്റബോളിസം മെച്ചപ്പെടുത്തും
ഫാസ്റ്റിങ് സമയത്ത് ചില ഹോർമോണുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാനും അത് കൊഴുപ്പ് കത്തിക്കാനും പ്രോത്സാഹിപ്പിക്കും.
- ഹൃദയാരോഗ്യം
കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് സഹായിക്കാമെന്നാണ് ചില പഠനങ്ങൾ പറയുന്നു.Fasting for Weight Loss

- കോശങ്ങളെ വീണ്ടെടുക്കുന്നു
ഉപവാസമിരിക്കുമ്പോൾ ശരീരം കേടായ കോശങ്ങളെ നീക്കം ചെയ്യുന്ന ഓട്ടോഫജി എന്ന പ്രക്രിയ സജീവമാക്കുന്നു. ഇത് ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാനമാണ്.
- മാനസിക ഏകാഗ്രത
ഉപവാസം ശ്രദ്ധയും മാനസിക വ്യക്തതയും വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- എല്ലാവർക്കും ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് ഗുണകരമായിരിക്കണമെന്നില്ല, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രമേഹരോഗികൾ, മറ്റ് ആരോഗ്യപ്രശ്നമുള്ളവർ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ഭക്ഷണശീലത്തിൽ മാറ്റം വരുത്തുക.
- ഫാസ്റ്റിങ് സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. ഉപവാസസമയത്ത് ജങ്ക് ഫുഡ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് പോലുള്ളത് ഒഴിവാക്കുക.
- തുടക്കത്തിൽ തലചുറ്റൽ, വിശപ്പ് നിയന്ത്രിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം എന്നിവ അനുഭവപ്പെടാം.
