ടേബിൾ സോൾട്ട് ശീലം ഒഴിവാക്കാനാകുന്നില്ലേ? ഹൃദയത്തിന് ‘ഇരട്ടിപ്പണി’, ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ (High Sodium Symptoms)

High Sodium Symptoms

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഒരു വ്യക്തി ഒരു ദിവസം അഞ്ച്ഗ്രാമിൽ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ.

High Sodium Symptoms

ക്ഷണത്തിന്റെ രുചിക്കൂട്ടിൽ ഉപ്പ് ഒരു അടിസ്ഥാന ചേരുവയാണ്. ഏത് ഭക്ഷണമെടുത്താലും ഉപ്പ് കുറഞ്ഞാൽ രുചിയിൽ നല്ല വ്യത്യാസമുണ്ടാകും. ഇന്ത്യക്കാരെ സമ്പന്ധിച്ചടത്തോളം, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് പുറമെ പായ്ക്ക് ചെയ്ത സ്നാക്സ്, അച്ചാറുകൾ, ചമ്മന്തി തുടങ്ങിയവ പല വിഭവങ്ങളിൽ നിന്നും അധികമായി ഉപ്പ് ശരീരത്തിലെത്തുന്നുണ്ട്.High Sodium Symptoms നിരുപദ്രവകരമെന്ന് തോന്നിയാലും ഈ ശീലം ആരോ​ഗ്യത്തിന് വലിയ വെല്ലുവിളിയാകാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു

High Sodium Symptoms

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയെ അളവു ഉയർത്താനിടയാക്കും. ഇതുമൂലം ശരീരത്തിൽ വെള്ളം അധികമായി നീണ്ടു നിൽക്കാനും രക്തക്കുഴലുകളിൽ സമ്മർദം കൂടാനും കാരണമാകുന്നു. ഇത് രക്തസമ്മർദം ഉയരാൻ സാധ്യതവർധിപ്പിക്കും.High Sodium Symptoms ഉയർന്ന് രക്തസമ്മർദം ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ​ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഒരു വ്യക്തി ഒരു ദിവസം അഞ്ച് ​ഗ്രാമിൽ താഴെ മാത്രമേ ഉപ്പ് ഉപയോ​ഗിക്കാവൂ. എന്നാൽ ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, അച്ചാറുകൾ, ചിപ്സ്, സോസുകൾ തുടങ്ങിയവയിലൂടെ അളവിൽ കൂടുതൽ സോഡിയം നമ്മുടെ ഡയറ്റിൽ എത്തുന്നുണ്ട്.

High Sodium Symptoms

ഇതിന് പുറമേ വീണ്ടും അധികം ഉപ്പ് ഭക്ഷണം ചേർക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കും. ​ഗുരുതരമാകുന്നതു വരെ ഹൃദയം ഓരോ ദിവസവും ഉപ്പിന്റെ അധിക അളവു പൊരുത്തപ്പെട്ടു പോകുന്നു.High Sodium Symptoms അവസാന ഘട്ടത്തിലേത്തിയാൽ മാത്രമാണ് ലക്ഷണങ്ങൾ പോലും പ്രകടമാവുക. സ്ഥിരമായി അധിക ഉപ്പ് ഉപയോ​ഗിക്കുന്നവരിൽ ഹൃ​ദ്രോ​ഗം, വൃക്ക തകരാറുകൾ, ശരീരവീക്കം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.

ശരീരത്തിൽ സോഡിയം അധികമാകുന്നതിന്റെ ലക്ഷണങ്ങൾ

  • അമിതമായി ദാഹിക്കുക
  • വിരലുകളിലോ കാലുകളിലോ വീക്കം
  • തലവേദന, ഉപ്പടങ്ങിയ ഭക്ഷണത്തോട് ആസക്തി.

രുചിക്ക് കോട്ടം തട്ടാതെ ഉപ്പ് കുറയ്ക്കാം

  • ഭക്ഷണം രുചി നോക്കാതെ അധിക ഉപ്പ് ചേർക്കരുത്
  • പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലിൽ സോഡിയത്തിന്റെ അളവു പരിശോധിക്കുക
  • നാരങ്ങ, കുരുമുളക്, ഇഞ്ചി, മല്ലിയില തുടങ്ങിയ രുചിക്കായി ഉപയോ​ഗിക്കുക
  • അച്ചാർ, പ്രോസസ്ഡ് ഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് ന്യൂഡിൽസ് പരമാവധി കുറയ്ക്കുക.