പല്ലുകൾ കേടാകുമെന്ന് ഭയന്ന് കുട്ടികൾക്ക് ചോക്ലേറ്റ് നൽകാത്തവരുണ്ട്. എന്നാൽ ചോക്ലേറ്റിനെക്കാൾ അപകടകാരിയായ ഒന്നിനെ പതിവായി നമ്മൾ കൂടെക്കൂട്ടാറുമുണ്ട്. പറഞ്ഞു വരുന്നത് ബിസ്ക്കറ്റുകളുടെ കാര്യമാണ്. Dental Health vs Sugary Snacks കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ ബിസിക്കറ്റ് വളരെ ഇഷ്ടത്തോടെ കഴിക്കാറുണ്ട്. എന്നാൽ അതിൽ ഒഴിഞ്ഞിരിക്കുന്ന അപകടം നമ്മൾ പലപ്പോഴും അവഗണിക്കുകയാണ് പതിവ്.

Dental Health vs Sugary Snacks ബിസ്ക്കറ്റിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവ പല്ലുകളിലും മോണയിലും പറ്റിപ്പിടിച്ചിരിക്കാൻ കാരണമാകും. വായ വൃത്തിയാക്കിയില്ലെങ്കില്‍ വായില്‍ ബാക്ടീരിയ പെരുകാനും ഒരു അസിഡിക് അന്തരീക്ഷം ഉണ്ടാക്കാനും കാരണമാകും. ഇത് പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കും. അങ്ങനെ പല്ലുകളില്‍ വേഗത്തില്‍ പോടുകള്‍ ഉണ്ടാകാനും കേടാവുകയും ചെയ്യും.
എന്നാല്‍ ചേക്ലേറ്റുകള്‍ കുറച്ചു കൂടി മൃദുവാണ്. Dental Health vs Sugary Snacksഅവ ഉമിനീരിനൊപ്പം അലിഞ്ഞു പോകും. ഡാര്‍ക്ക് ചോക്ലേറ്റിലാണെങ്കില്‍ വായയിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
പല്ലുകളുടെ സംരക്ഷണം

- ബിസ്‌ക്കറ്റുകളും ചോക്ലേറ്റുകളും പതിവായി കഴിക്കുന്നത് ഒഴിവാക്കുക.
- ഭക്ഷണം കഴിച്ച ശേഷം വായ നന്നായി വെള്ളമൊഴിച്ചു കഴുകുകയോ പല്ലുതേയ്ക്കുകയോ ചെയ്യണം
- ചോക്ലേറ്റ് കഴിക്കുന്നുവെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കാന്‍ ശ്രമിക്കുക.
- സ്‌നാക്‌സ് കഴിക്കുമ്പോള്‍ പാല്‍ അല്ലെങ്കില്‍ നട്‌സ് ചേര്‍ത്തു കഴിക്കാം. ഇത് ആഘാതം കുറയ്ക്കും.
- ദിവസവും വായയുടെ ശുചിത്വം പാലിക്കുക.
