കോവിഡ് കാലത്ത് വൈറസുകളെ ചെറുക്കാനുള്ള ആദ്യ പടിയായിരുന്നു സൈനിറ്റൈസർ. എവിടെ സ്പർശിച്ചാലും സൈനിറ്റൈസർ കൊണ്ട് കൈകൾ തിരുമ്മുന്ന ശീലമുണ്ടായിരുന്നു. 99.9% germ-free but harmful കോവിഡിന് ശേഷവും ആ ശീലം ചിലർ പതിവാക്കി. എന്നാൽ ഈ അമിത ശുചിത്വം യഥാർഥത്തിൽ നമ്മുടെ പ്രതിരോധശേഷിയെ തളർത്തുന്നതാണോ?
പൂർണമായും അണുവിമുക്തമായ സാഹചര്യമാണ് ആരോഗ്യത്തിന് ഏറെ ഗുണകരമെന്നാണ് നമ്മുടെ ധാരണ, എന്നാൽ പഠനങ്ങൾ മറ്റൊന്നാണ് പറയുന്നത്. അണുബാധ തടയുന്നതിന് ശുചിത്വം പ്രധാനമാണ്. എന്നാൽ അമിതമായാൽ വൃത്തിയും ആരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 99.9 ശതമാനം അണുവിമുക്തം എന്നത് ഒരു ശീലമായി മാറുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്.
ഏതെങ്കിലും ഒരു പ്രതലത്തിൽ തൊടുമ്പോഴേക്കും അണുബാധ പേടിച്ച് സാനിറ്റൈസർ ഉപയോഗിക്കുന്നത് പലർക്കും ഒരു ശീലമായി മാറിയിരിക്കുകയാണ്. ഈ സന്തുലിതാവസ്ഥ ഹൈജീൻ ഹൈപ്പോതിസിസ് എന്ന സിദ്ധാന്തത്തിൽ അധിഷ്ഠിതമാണ്. 99.9% germ-free but harmful പൂർണ്ണമായും അണുവിമുക്തമായി ജീവിക്കുന്നത് രോഗങ്ങളെ തടയുകയല്ല, മറിച്ച് പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ഹൈജീൻ ഹൈപ്പോതിസിസ് പറയുന്നു.
99.9% germ-free but harmful പൂർണമായും അണുവിമുക്തമായ സാഹചര്യമാണ് ആരോഗ്യത്തിന് ഏറെ ഗുണകരമെന്നാണ് നമ്മുടെ ധാരണ, എന്നാൽ പഠനങ്ങൾ മറ്റൊന്നാണ് പറയുന്നത്. അണുബാധ തടയുന്നതിന് ശുചിത്വം പ്രധാനമാണ്. എന്നാൽ അമിതമായാൽ വൃത്തിയും ആരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 99.9 ശതമാനം അണുവിമുക്തം എന്നത് ഒരു ശീലമായി മാറുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്.
ഏതെങ്കിലും ഒരു പ്രതലത്തിൽ തൊടുമ്പോഴേക്കും അണുബാധ പേടിച്ച് സാനിറ്റൈസർ ഉപയോഗിക്കുന്നത് പലർക്കും ഒരു ശീലമായി മാറിയിരിക്കുകയാണ്. ഈ സന്തുലിതാവസ്ഥ ഹൈജീൻ ഹൈപ്പോതിസിസ് എന്ന സിദ്ധാന്തത്തിൽ അധിഷ്ഠിതമാണ്. 99.9% germ-free but harmful പൂർണ്ണമായും അണുവിമുക്തമായി ജീവിക്കുന്നത് രോഗങ്ങളെ തടയുകയല്ല, മറിച്ച് പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ഹൈജീൻ ഹൈപ്പോതിസിസ് പറയുന്നു.
വീടിനുള്ളിലാണെങ്കിലും പുറത്താണെങ്കിലും പൂർണ്ണമായും അണുവിമുക്തമായ അന്തരീക്ഷത്തിൽ കഴിയുന്ന മുതിർന്നവരിലും കുട്ടികളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. 99.9% germ-free but harmful ക്ലീനിങ് സ്പ്രേ അമിതമായി ഉപയോഗിക്കുമ്പോൾ പ്രതിരോധശേഷി വർധിപ്പിക്കാൻ ആവശ്യമായ നല്ല ബാക്ടീരിയകളും നശിച്ചു പോകുന്നു. അതിനാൽ അണുവിമുക്തമായ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്.
എന്താണ് ശുചിത്വ സിദ്ധാന്തം?

കുട്ടിക്കാലം മുതൽ പ്രകൃതിയിലെ വിവിധ സൂക്ഷ്മാണുക്കളുമായി സമ്പർക്കമുണ്ടാകുമ്പോഴാണ് പ്രതിരോധ സംവിധാനം അവയെ തിരിച്ചറിയാനും നേരിടാനും പഠിക്കുന്നത്.99.9% germ-free but harmful അമിതമായ അണുവിമുക്ത ശീലങ്ങളിലൂടെ ഈ സമ്പർക്കം ഇല്ലാതാകുമ്പോൾ പ്രതിരോധ സംവിധാനം ദുർബലമാവുകയും അലർജി, ആസ്ത്മ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
അപ്ലൈഡ് ആൻഡ് എൻവയോൺമെന്റൽ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പതിവായി ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയാണെങ്കിൽ അവ ദഹനത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ കുടലിലെ ‘നല്ല ബാക്ടീരിയകളെ’ നശിപ്പിക്കുമെന്നും പറയുന്നു.
അമിത ശുചിത്വം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

കുടലിൻ്റെ ആരോഗ്യം: ദഹനത്തിനും പ്രതിരോധശേഷിക്കും ആവശ്യമായ ‘നല്ല ബാക്ടീരിയകളെ’ അമിതമായ ക്ലീനിംഗ് സ്പ്രേകളും സാനിറ്റൈസറുകളും നശിപ്പിക്കുന്നു.
അലർജികൾ: ശരീരത്തിന് പരിചയമില്ലാത്ത വസ്തുക്കളോട് പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും ഇത് ഭക്ഷണത്തോടും പരിസ്ഥിതിയോടുമുള്ള അലർജിക്ക് കാരണമാവുകയും ചെയ്യുന്നു.
ആന്റിബയോട്ടിക് പ്രതിരോധം: ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ആന്റിബയോട്ടിക്കുകളും അണുനാശിനികളും ഉപയോഗിക്കുന്നത് ഭാവിയിൽ മരുന്നുകൾ ഫലിക്കാത്ത അവസ്ഥയുണ്ടാക്കും.
മാനസികാരോഗ്യം: അണുക്കളെക്കുറിച്ചുള്ള അമിതഭീതി സ്വാഭാവിക മരണസാധ്യത പോലും വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
പ്രായോഗികമായ ശുചിത്വം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. കുട്ടികളെ മണ്ണിലും ചെടികൾക്കിടയിലും കളിക്കാൻ അനുവദിക്കുന്നത് അവരുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം കുട്ടികളിലെ അലർജി സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.
മൗത്ത് വാഷുകളുടെ അമിത ഉപയോഗം വായയിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും, അതിനാൽ ഇത് നിയന്ത്രിക്കുന്നതും നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗാണുക്കൾ ഒട്ടുമില്ലാത്ത ഒരവസ്ഥയല്ല, മറിച്ച് രോഗാണുക്കളെ നേരിടാൻ ശേഷിയുള്ള കരുത്തുറ്റ ശരീരമാണ് നമുക്ക് വേണ്ടത്. 99.9% germ-free but harmful അതിനാൽ അമിതമായ രോഗഭീതി വെടിഞ്ഞ് സ്വാഭാവികമായ രീതിയിൽ ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കാനായി ശ്രമിക്കുക.
