കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ(Symptoms of diabetes in children) അമിതവണ്ണം വരുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കാണ് നയിക്കുന്നത്. രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, കൊളസ്‌ട്രോൾ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം. സ്‌ക്രീൻ സമയം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, കുട്ടികളിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇത് ആശങ്കാജനകമായ പ്രവണതയാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

കുട്ടികളിൽ പ്രമേഹം(Symptoms of diabetes in children) ഉണ്ടാക്കുന്നതിൽ ജനിതകശാസ്ത്രം പോലുള്ള ഘടകങ്ങൾ പ്രധാന പങ്കുവഹിക്കുമ്പോൾ, ജങ്ക് ഫുഡ് കഴിക്കുന്നത് മറ്റൊരു കാരണമാണ്. കുട്ടികൾ ടെലിവിഷൻ കാണുമ്പോഴോ വീഡിയോ ഗെയിമുകളോ കളിക്കുമ്പോൾ ജങ്ക് ഫുഡ് കഴിക്കുന്നത് അമിതവണ്ണത്തിലേക്ക് കഴിക്കുന്നു. കാരണം ടിവി കാണുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. 12-16 വയസ് പ്രായമുള്ള കുട്ടികളിലാണ് ഇന്ന് അമിതവണ്ണവും പ്രമേഹവും കണ്ട് വരുന്നു.
പ്രമേഹം പ്രായമായവരിലും മുതിർന്നവരിലും മാത്രമല്ല കുട്ടികളിൽ പോലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്(Symptoms of diabetes in children). പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ സമ്മർദ്ദം, ജനിതക, പാൻക്രിയാറ്റിക് തകരാറുകൾ എന്നിവ മാത്രമല്ല, ടിവി കാണുമ്പോഴുള്ള അമിതമായ ജങ്ക് ഫുഡ് ഉപഭോഗം ഉൾപ്പെടുന്നു.
ശരീരത്തിലെ അധിക കൊഴുപ്പ് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇത് പ്രമേഹത്തിൻ്റെ മുന്നോടിയാണ്. കുട്ടികളുടെ ഭാരം കൂടുന്നതിനനുസരിച്ച്, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോർമോണായ ഇൻസുലിനോടുള്ള ശരീരത്തിൻ്റെ പ്രതികരണം കുറയുന്നു. ഇത് കുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിന് ഇടയാക്കുന്നതായി ഡോ. രോഹിത് പറയുന്നു.

What are the Symptoms of Diabetes in Children?
12-16 വയസ്സ് പ്രായമുള്ള കുട്ടികൾ ഉയർന്ന അളവിൽ പൂരിത കൊഴുപ്പും കലോറിയും പഞ്ചസാരയും അടങ്ങിയ ജങ്ക് ഫുഡ് കഴിക്കുന്നതായി കണ്ട് വരുന്നു. ഫാസ്റ്റ് ഫുഡും ടെലിവിഷനു മുന്നിൽ കൂടുതൽ സമയം ചിലവഴിക്കുന്നതും കുട്ടികളിൽ കുട്ടിക്കാലത്തെ പൊണ്ണത്തടി വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം ഇൻസുലിൻ ഉപയോഗിക്കാനുള്ള കുട്ടിയുടെ കഴിവിനെ ബാധിക്കുകയും അസാധാരണമായ രക്തത്തിലെ പഞ്ചസാരയുടെ അളവിലേക്കും പ്രമേഹത്തിലേക്കും നയിക്കുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.
കുട്ടികളിൽ പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ(Symptoms of diabetes in children)

അമിതദാഹം
പെട്ടെന്ന് ഭാരം കുറയുക
ക്ഷീണം
വിശപ്പില്ലായ്മ