സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് സ്തനാർബുദം (BREAST CANCER). നേരത്തേ തിരിച്ചറിയാനും ചികിത്സിക്കാനും സാധിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന ഒന്നാണ് സ്തനാർബുദം. പക്ഷേ, ഓരോ വർഷവും ലക്ഷക്കണക്കിനു സ്ത്രീകളുടെ ജീവനാണെടുക്കുന്നത്. സ്തനാർബുദത്തിൻ്റെ പ്രധാന ലക്ഷണമായി പൊതുവേ കണക്കാക്കപ്പെടുന്നത് സ്തനങ്ങളിൽ പെട്ടന്ന് പ്രത്യക്ഷപ്പെടുന്ന മുഴകളാണ്. എന്നാൽ, മുഴകൾ മാത്രമല്ല സ്തനാർബുദത്തിൻ്റെ പ്രകടമായ ലക്ഷണങ്ങൾ. മറ്റു പല രൂപത്തിലും സ്തനാർബുദം വരവറിയിക്കാം.
മുഴകൾക്കു പുറമേ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ(breast cancer)
- മുലക്കണ്ണിൽ നിന്നും രക്തം വരിക.
- മുലക്കണ്ണുകൾ ഉൾവലിയുക, മുലക്കണ്ണുകൾക്കു ചുറ്റുമുള്ള ചർമം അടുക്കടുക്കായി അടർന്നുപോരുക.
- എറിത്തെമ അഥവാ സ്തന ചർമത്തിൽ കാണപ്പെടുന്ന ചുവപ്പു നിറം, ചുവപ്പോ നീലയോ പർപ്പിളോ കലർന്ന നിറത്തിൽ ചതവു പോലെ കാണപ്പെടുക.
- ലിംഫ് നോഡുകളെ രോഗം ബാധിക്കുന്നതിനെത്തുടർന്ന് കക്ഷത്തിലുണ്ടാകുന്ന നീർവീക്കം.
- ചർമം കട്ടിയാവുകയും ഓറഞ്ച് തൊലി പോലെയാവുകയും ചെയ്യുന്ന സ്കിൻ ഡിംപ്ലിംഗ്.
- സ്തനത്തിലോ മുലക്കണ്ണിൻ്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
സ്തനാർബുദത്തെ ചെറുക്കാൻ പ്രധാനമായും ചെയ്യേണ്ടത്:
- 20നും 30നും ഇടയിൽ പ്രായമുള്ളവർ: സ്വയം സ്തനപരിശോധന നടത്തുക, ബോധവൽക്കരണം നേടുക.
- 31നും 40നും ഇടയിൽ പ്രായമുള്ളവർ: ആറുമാസത്തിലൊരിക്കൽ ഓങ്കോളജിസ്റ്റിനെ സമീപിച്ച് ക്ലിനിക്കൽ പരിശോധനകൾ നടത്തുക.
- 41നും 55നും ഇടയിൽ പ്രായമുള്ളവർ: വർഷം തോറും മാമ്മോഗ്രാം ചെയ്യുക.
- 55നു മുകളിൽ പ്രായമുള്ളവർ: രണ്ടു വർഷത്തിലൊരിക്കൽ മാമ്മോഗ്രാം ചെയ്യുക
സ്തനങ്ങളിലെ മുഴകൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടായേക്കാം. ഫൈബ്രോസിസ്റ്റിക് മാറ്റങ്ങൾ, അഥവാ സ്തനങ്ങളിൽ സിസ്റ്റുകളാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. ഇത് കൂടുതലായും കാണപ്പെടുന്നത് പ്രായം കുറഞ്ഞ സ്ത്രീകളിലാണ്. മുഴകളും വേദനയും ഉണ്ടായേക്കാമെങ്കിലും, ഇവ കാൻസർ വിഭാഗത്തിൽപ്പെടുന്നതല്ല. ബിആർസിഎ, പിടിഇഎൻ, ടിപി53 എന്നിങ്ങനെയുള്ള ജനിതക വ്യത്യാസങ്ങളുള്ള സ്ത്രീകളും പുരുഷന്മാരുമാണ് കാൻസർ പിടിപെടാൻ കൂടുതൽ സാധ്യതയുള്ളവർ. ചില കുടുംബങ്ങളിൽ ഒന്നിലധികം പേർ കാൻസർ ബാധിതരാകുന്നതായി കാണാം. അത്തരം കുടുംബപശ്ചാത്തലമുള്ളവർ ഒരു ഓങ്കോളജിസ്റ്റിനെയോ ജെനറ്റിസിസ്റ്റിനെയോ സമീപിച്ച് പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.
ആർത്തവസമയത്തോ, കുട്ടികളുണ്ടാകുമ്പോഴോ, ശരീരഭാരത്തിൽ വ്യത്യാസം വരുമ്പോഴോ പ്രായം കൂടുമ്പോഴോ എന്നിങ്ങനെ പലപ്പോഴും ഇത്തരം മുഴകൾ പ്രത്യക്ഷപ്പെടാം. അവയൊന്നും അപകടകാരികളല്ല. ഇന്ത്യയിൽ 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സ്തനാർബുദം കൂടുതലായി ബാധിക്കപ്പെടുന്നുണ്ട്. അതിനു പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. സ്തനാർബുദത്തിൻ്റെ വർദ്ധനവിന് ഐവിഎഫ് ചികിത്സയും ഹോർമോൺ റീപ്ലേസ്മെൻ്റ് തെറാപ്പികളുമായുള്ള ബന്ധവും ഗവേഷകർ പരിശോധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, സ്വയം ബോധ്യമുള്ളവരായിരിക്കുകയും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
സ്തനാർബുദം റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ 1% പുരുഷന്മാരാണ്. അതുകൊണ്ടുതന്നെ, സ്തനാർബുദം സ്ത്രീകേന്ദ്രീകൃതമായ രോഗമാണെന്ന് അനുമാനിക്കുന്നത് തെറ്റാണ്. സ്തനാർബുദത്തിന് ഏത് സാഹചര്യത്തിലും ചികിത്സയുണ്ട്. മിക്ക സാഹചര്യങ്ങളിലും സ്തനാർബുദം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനും കഴിയും. അസാധാരണമായ ചികിത്സാരീതികളെക്കുറിച്ച് അന്വേഷിച്ചും പരീക്ഷിച്ചും സമയം കളയരുത്. നേരത്തേ തിരിച്ചറിഞ്ഞാൽ പൂർണമായും ഭേദപ്പെടുത്താവുന്ന ഒരു രോഗത്തെ, ചികിത്സ വൈകിപ്പിച്ച് ഗുരുതരമാക്കാതിരിക്കുക.
ലിക്വിഡ് ബയോപ്സി, മോളിക്കുലാർ ഇമേജിംഗ്, ഇമേജിംഗ് ബയോമാർക്കേഴ്സ് എന്നിങ്ങനെ നൂതനമായ പല രോഗനിർണയ മാർഗ്ഗങ്ങളും ഇപ്പോൾ ലഭ്യമാണ്. ഇവ ചികിത്സയെ കൂടുതൽ സൂക്ഷ്മവും ഫലപ്രദവുമാക്കാൻ സഹായിക്കും. ഹോർമോണൽ തെറാപ്പികൾ മാത്രമാണോ നൽകാൻ സാധിക്കുക, കീമോതെറാപ്പി നൽകാമോ എന്നിങ്ങനെയുള്ള തീരുമാനങ്ങളിലേക്കെത്താൻ ഓങ്കോടൈപ്പ് ഡിഎക്സ്, മാമ്മാപ്രിൻ്റ് എന്നിങ്ങനെ ചില ജീൻ പരിശോധനാ പരീക്ഷണങ്ങൾ ഗുണകരമാണ്. അവയവങ്ങൾ കഴിവതും സംരക്ഷിക്കുക എന്ന ആശയം പേറുന്ന കാലഘട്ടത്തിലേക്കാണ് നമ്മൾ നീങ്ങുന്നത്. അതുകൊണ്ടുതന്നെ, ഒരു ഭാഗത്ത് മാത്രം വല്ലാതെ വ്യാപിച്ച അർബുദങ്ങളുടെ കാര്യത്തിൽ മാത്രമേ സ്തനം നീക്കം ചെയ്യുക എന്ന പ്രക്രിയയിലേക്ക് കടക്കുകയുള്ളൂ.
മിക്ക സാഹചര്യങ്ങളിലും സ്തനം നിലനിർത്താനുള്ള മാർഗ്ഗങ്ങളാണ് ഞങ്ങൾ ശുപാർശ ചെയ്യുക. ചികിത്സയ്ക്കു ശേഷവും ആരോഗ്യകരമായ ജീവിതം ജീവിക്കാനുള്ളവരാണ് രോഗബാധിതരായ സ്ത്രീകൾ. സ്തനങ്ങൾ നിലനിർത്തുന്നത് അവരിൽ പോസിറ്റീവ് ആയ ഒരു മാനസിക പ്രഭാവം ഉണ്ടാക്കും. പുതിയ മരുന്നുകളും പുതിയ ചികിത്സാരീതികളും സ്തനാർബുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. ആൻ്റിബോഡി മരുന്നുകളും ഇമ്മ്യൂണോതെറാപ്പിയും വലിയ പങ്കാണ് ഇക്കാര്യത്തിൽ വഹിക്കുന്നത്. വല്ലാതെ വ്യാപിച്ചുപോയ കാൻസറിൽപ്പോലും ഇവ ഫലം കാണുന്നുണ്ട്.
സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ടതാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകമെമ്പാടുമായി പ്രതിവർഷം 2.1 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം ബാധിക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്.
ജീനുകൾ വഴി പാരമ്പര്യമായി സ്തനാർബുദം വരാനുള്ള സാധ്യതയും കൂടുതലാണ്. ബ്രെസ്റ്റ് ക്യാന്‍സര്‍ കുടുംബചരിത്രമുള്ള സ്ത്രീകൾക്ക് ക്യാൻസർ വരാനുള്ള സാധ്യതയും കൂടും. അമിതവണ്ണം ,ആരോഗ്യകരമായ ഭക്ഷണക്രമം ഒഴിവാക്കുന്നത്, തുടങ്ങിയ പ്രശ്നങ്ങളെല്ലാം സ്തനാർബുദം വരാനുള്ള സാധ്യത ഉയർത്തുന്നതാണ്. നേരത്തെ തിരിച്ചറിഞ്ഞാൽ, ബ്രെസ്റ്റ് ക്യാന്‍സര്‍ അതിജീവന നിരക്ക് 99 ശതമാനം വരെ ഉയർന്നതാണ്.
സ്തനങ്ങളിലെ അസ്വഭാവികതകള്‍ Breast abnormalities
സ്തനങ്ങളിലെ അസ്വഭാവികതകള്‍ തന്നെയാണ് ഇതിന്റെ ആദ്യലക്ഷണം. സ്തനങ്ങളിലെ മുഴകള്‍, പ്രത്യേകിച്ചും വേദനയില്ലാത്ത മുഴകള്‍ ശ്രദ്ധിയ്ക്കണം. കക്ഷത്തിലെ മുഴകളും കഴലകളും ശ്രദ്ധ വേണം. ഇവയുടെ വലിപ്പം വര്‍ദ്ധിയ്ക്കുന്നതും തെന്നിമാറുന്നതുമെല്ലാം തന്നെ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളാണ്. വേദനയില്ലാത്ത മുഴകളാണ് പലപ്പോഴും സ്തനാര്‍ബുദ സാധ്യതയായി കണക്കാക്കപ്പെടുന്നത്.
ചര്‍മത്തിലുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍
ഇതിനൊപ്പം ചര്‍മത്തിലുണ്ടാകുന്ന നിറവ്യത്യാസങ്ങളും തൊലി വല്ലാതെ അസ്വഭാവികമായി ചുളിയുന്നതും ശ്രദ്ധിയ്ക്കണം. നിപ്പിളുകള്‍ ഉള്ളിലേയ്ക്ക് വലിയുക, സ്തനങ്ങളില്‍ നിന്നും ഏതെങ്കിലും ദ്രാവകം വരിക എന്നിവയും സ്തനാര്‍ബുദ ലക്ഷണങ്ങളാകാം. ഇത് അര്‍ബുദമാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നത് വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് അറിയാന്‍ സാധിയ്ക്കുക.
പൊതുവായ ലക്ഷണങ്ങള്‍
ഇതല്ലാതെ സാധാരണയായി ക്യാന്‍സറുകള്‍ക്കു വരുന്ന പൊതുവായ ലക്ഷണങ്ങള്‍ ഈ അര്‍ബുദത്തിനും ലക്ഷണമായി വരുന്നു. അമിതമായ ക്ഷീണം, പെട്ടൈന്ന് ഭാരം കുറയുക, വിശപ്പില്ലാതാകുക തുടങ്ങിയ പല ലക്ഷണങ്ങളും സ്തനാര്‍ബുദ ലക്ഷണം കൂടിയാണ്. ഇത് എല്ലുകളിലേയ്ക്ക് പടര്‍ന്നാല്‍ എല്ലിന് വേദന, വരണ്ട ചുമ, തലവേദന, കാഴ്ചയ്ക്ക് പ്രശ്നം, ബാലന്‍സ് പ്രശ്നം തുടങ്ങിയ പല പ്രശ്നങ്ങളും അനുഭവപ്പെടാം.
സ്തനാർബുദം തിരിച്ചറിയുന്നതിന്
സ്തനാർബുദം തിരിച്ചറിയുന്നതിന് ആദ്യപടിയാണ് സ്വയം പരിശോധന. സ്തനങ്ങളിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങളെ പോലും കൃത്യമായി നിരീക്ഷിക്കണം. ഒരു കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് ഇരു മാറിടങ്ങളും സൂക്ഷ്മതയോടെ പരിശോധിക്കണം. എന്തെങ്കിലും അസ്വാഭാവികതകൾ കണ്ടുതുടങ്ങിയാൽ പരിശോധനയ്ക്ക് വിധേയമാകാം. സ്തനാര്‍ബുദം കണ്ടെത്താന്‍ മാമോഗ്രാഫി ടെസ്റ്റ് സഹായിക്കുന്നു.എക്സ്-റേ രൂപത്തിലുള്ള സ്തനത്തിന്റെ ടെസ്റ്റാണ് മാമോഗ്രാം. ക്യാൻസറിനെ നേരത്തേ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി ഇത് കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നത് വഴി സ്തനങ്ങളിൽ ഉണ്ടാവുന്ന വ്യതിയാനങ്ങളെ കണ്ടെത്താൻ കഴിയുന്നു. ടെസ്റ്റുകൾ പതിവായി ചെയ്യുകയാണെങ്കിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ സ്തനാർബുദം കണ്ടെത്താൻ സാധിക്കും.