Low Fat Milk for Acidity

ഭക്ഷണത്തിൻ്റെ പിഎച്ച് നില കുറയുന്നതിന് അനുസരിച്ച് അതിന്റെ അസിഡിക് സ്വഭാവം കൂടും.

സിഡ് റിഫ്ലക്‌സ് അഥവാ അസിഡിറ്റി ഉണ്ടാകുന്നതിനും അതിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിലും ചിലതരം ഭക്ഷണങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, സമയം, ഭക്ഷണത്തിന്റെ പ്രത്യേകത തുടങ്ങി പല കാര്യങ്ങളും അസിഡിറ്റിയെ സ്വാധീനിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണത്തിൻ്റെ പിഎച്ച് നില കുറയുന്നതിന് അനുസരിച്ച് അതിന്റെ അസിഡിക് സ്വഭാവം കൂടും. പിഎച്ച് നില കൂടുന്നതിന് അനുസരിച്ച് അതിന്റെ ആല്‍ക്കലൈന്‍ സ്വഭാവവും കൂടുന്നു. ഏകദേശം 7.4 ആണ് മനുഷ്യശരീരത്തിന്റെ പിഎച്ച് നില. ഭക്ഷണം കഴിച്ച ശേഷം ആ ഭക്ഷണം ശരീരത്തില്‍ ഉണ്ടാക്കുന്ന ആസിഡിന്റെ അളവാണ് പൊട്ടന്‍ഷ്യന്‍ റീനല്‍ ആസിഡ് ലെവല്‍ (പിആര്‍എഎല്‍).Low Fat Milk for Acidity

ശരീരത്തിന്റെ ജൈവിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനും, രക്തത്തിലെ ഓക്‌സിജന്റെ തോത് ക്രമീകരിക്കുന്നതിനും പിആര്‍എഎല്‍ സാധാരണ നിലയില്‍ നിലനിര്‍ത്തേണ്ടതുണ്ട്.Low Fat Milk for Acidity പ്രോട്ടീന്‍, ഫോസ്ഫറസ്, സോഡിയം എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ പിആര്‍എഎല്‍ അളവു വര്‍ധിപ്പിക്കും. അതായത് അത് കൂടുതലുള്ളവ ആസിഡ് ഉത്പാദനത്തിന് ഇടയാക്കും.Low Fat Milk for Acidity

അസിഡിറ്റി നിയന്ത്രിക്കാന്‍ ഭക്ഷണക്രമീകരണത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍

ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍ ആമാശയത്തില്‍ തങ്ങിനിൽക്കുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും.Low Fat Milk for Acidity എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, പിസ, ചോക്ലേറ്റ്, ചിപ്‌സ്, മസാല കൂടുതല്‍ ചേര്‍ന്ന ഭക്ഷണങ്ങള്‍, ചീസ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍ വരുന്നവയാണ്.

കൂടാതെ കുരുമുളക്, ഗരം മസാലകള്‍ ചേര്‍ത്ത വിഭവങ്ങള്‍, ചാട്ട് വിഭവങ്ങളായ പാനിപൂരി, ബേല്‍പൂരി തുടങ്ങിയവയും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും അസിഡിറ്റി ലക്ഷണങ്ങളെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.Low Fat Milk for Acidity

അസിഡിക് സ്വഭാവം കുറഞ്ഞതും ആല്‍ക്കലൈന്‍ ഗുണം കൂടിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അസിഡിറ്റിയും നെഞ്ചെരിച്ചിലും കുറയ്ക്കാന്‍ സഹായിക്കും.

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ സഹായിക്കും. അതുവഴി അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.Low Fat Milk for Acidity

ഇലക്കറികള്‍, ബീന്‍സ്, അസ്പരാഗസ്, ബ്രൊക്കോളി മറ്റ് പച്ചക്കറികള്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ഓട്‌സ്, തവിടോടു കൂടിയ അരി, മുഴുധാന്യങ്ങള്‍ ഇവയൊക്കെ ഇത്തരത്തില്‍ അസിഡിറ്റി കുറയ്ക്കുന്നതിന് സഹായിക്കുന്നവയാണ്.

കൊഴുപ്പ് കുറഞ്ഞ പാലും യോഗര്‍ട്ടും

Low Fat Milk for Acidity

പാലിൻ്റെ പിഎച്ച് നില കൂടുതലാണ്. അതേസമയം പിആര്‍എഎല്‍ (Potential Renal Acid Load) കുറവുമാണ്. അതിനാല്‍ ഇത് ആല്‍ക്കലൈന്‍ ഗുണം നല്‍കും. കൊഴുപ്പ് കൂടുതലുള്ള പാലിന് ഈ ഗുണം കിട്ടണമെന്നില്ല. അതിനാല്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ തുടര്‍ച്ചയായി ഏതാനും ദിവസം കുടിക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്.Low Fat Milk for Acidity ഇത് ഒരു അന്റാസിഡായി പ്രവര്‍ത്തിക്കുന്നതാണ് കാരണം. പ്രോബയോട്ടിക് ഉപയോഗവും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.

ഇഞ്ചിച്ചായ കുടിക്കാം

Low Fat Milk for Acidity

ഇഞ്ചിക്ക് ആല്‍ക്കലൈന്‍ സ്വഭാവമാണുള്ളത്. മാത്രമല്ല ഇതിന് ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണം കൂടിയുണ്ട്. അതിനാല്‍ നെഞ്ചെരിച്ചിലുള്ളപ്പോള്‍ ഒരു ഇഞ്ചിച്ചായ കുടിക്കുന്നത് നല്ലതാണ്.

വെള്ളം കുടിക്കണം

Low Fat Milk for Acidity

ധാരാളം വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ദഹനരസത്തിലെ ആസിഡിന്റെ സാന്ദ്രത കുറയ്ക്കാന്‍ സഹായിക്കും. ജലാംശം ധാരാളമടങ്ങിയ വെള്ളരി, തണ്ണിമത്തന്‍, ലെറ്റിയൂസ്, സെലറി, സൂപ്പുകള്‍ തുടങ്ങിവയയൊക്കെ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. പിഎച്ച് 8.8 ഉള്ള ആല്‍ക്കലൈന്‍ സ്വഭാവത്തിലുള്ള വെള്ളം കുടിക്കുന്നതും ആസിഡ് റിഫ്‌ളക്‌സ് സിന്‍ഡ്രോം കുറയ്ക്കും.

നാരങ്ങവെള്ളം നല്ലതാണ്

നാരങ്ങവെള്ളം അസിഡിറ്റി കൂട്ടുമെന്ന് കരുതി പലരും കഴിക്കാറില്ല. എന്നാല്‍ അല്പം നാരങ്ങനീര് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കും. ഇതില്‍ അല്‍പം തേന്‍ കൂടി ചേര്‍ക്കുന്നത് ആല്‍ക്കലൈന്‍ ആക്കാന്‍ സഹായിക്കും.

നട്‌സ്

Low Fat Milk for Acidity

ബദാം തുടങ്ങിയ നട്‌സ്, ഫ്‌ളാക്‌സീഡ്, മത്തന്‍കുരു, സൂര്യകാന്തി വിത്ത്, എള്ള് തുടങ്ങിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • ഭക്ഷണം വേഗത്തില്‍ വിഴുങ്ങാതെ നന്നായി ചവച്ചുകഴിക്കുക.
  • ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുക.
  • മാനസിക സമ്മര്‍ദം നിയന്ത്രിക്കുക.
  • വളരെ തണുത്തതും വളരെ ചൂടുള്ളതുമായ ഭക്ഷണം ഒഴിവാക്കാം.
  • ശരിയായ രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുക.
  • ഭക്ഷണം കഴിച്ച് ഉടനെ കിടക്കരുത്. ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ എങ്കിലും കഴിഞ്ഞ് മാത്രമേ കിടക്കാവൂ.
  • ഒരു ഭക്ഷണം ദഹിച്ച ശേഷം (ആറ് മണിക്കൂർ ഇടവേള) അടുത്ത ഭക്ഷണം കഴിക്കുക.
  • ഗ്ലൈസിമിക് സൂചിക കൂടിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക.
  • മാംസം, ചായ , കാപ്പി (വെറും വയറ്റില്‍) മദ്യം, സോഡ തുടങ്ങിയവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
  • അമിതവണ്ണം കുറയ്ക്കുക.
  • പഞ്ചസാര, മധുര പലഹാരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക
  • ഫാസ്റ്റ്ഫുഡ് ഉപയോഗം ഒഴിവാക്കുക
  • ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്‌സിന്റെ ഉപയോഗം കുറയ്ക്കുക.

അസിഡിക് സ്വഭാവമുള്ള ഭക്ഷണം മൂത്രത്തിലെ പിഎച്ച് നിലയെയും ബാധിക്കും. അസിഡിക് ഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കണമെന്നോ ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കാവൂ എന്നോ ഇല്ല. രണ്ടും ആവശ്യമായ രീതിയില്‍ തിരഞ്ഞെടുക്കാവുന്നതാണ് നല്ലത്. ഭക്ഷണത്തിന് അനുസരിച്ചും വ്യക്തികളുടെ വ്യത്യാസമനുസരിച്ചും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ മാറ്റം വരാം.