ആയുർവേദ പ്രകാരം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ദഹനശക്തി ദുർബലമാകുകയും ചെയ്യുന്ന സമയമാണിത്.
കൊല്ലവർഷത്തിലെ അവസാന മാസമാണ് കർക്കടകം. ‘പഞ്ഞമാസം’, ‘രാമായണമാസം’, ‘ആരോഗ്യസംരക്ഷണ മാസം’ എന്നും കർക്കടത്തെ നമ്മൾ വിശേഷിപ്പിക്കാറുണ്ട്. കനത്ത മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും നിറഞ്ഞ കർക്കടക മാസം ആത്മീയവും ശാരീരികവുമായ നവീകരണത്തിനും പ്രധാനപ്പെട്ടതാണ്.Karkidakam Diet
മഴ ശക്തമായി പെയ്യുന്ന ഈ കാലഘട്ടം പ്രകൃതിയിൽ മാത്രമല്ല, മനുഷ്യശരീരത്തിലും നിരവധി മാറ്റങ്ങൾ ഉണ്ടാക്കുന്നു. ആയുർവേദ പ്രകാരം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ദഹനശക്തി ദുർബലമാകുകയും ചെയ്യുന്ന സമയമാണിത്.Karkidakam Diet അതിനാൽ തന്നെ ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ വേണം, പ്രത്യേകിച്ച് ഭക്ഷണക്കാര്യത്തിൽ.
രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാൻ വേണ്ടി നമ്മള്‍ കർക്കടകത്തിൽ സുഖചികിത്സകൾ ചെയ്യാറുണ്ട്. പക്ഷെ കർക്കടകത്തിൽ പ്രധാനം കർക്കടക കഞ്ഞിയാണ്. അതുണ്ടാക്കാൻ കുറച്ച് ശ്രമകരമാണെങ്കിലും ഇന്ന് ഇൻസ്റ്റൻ്റ് കഞ്ഞി കിറ്റുകൾ വിപണിയിൽ ലഭ്യമായതോടെ അത് ഇപ്പോൾ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലാതായി.
കർക്കടത്തിലെ ഭക്ഷണക്രമം

കര്‍ക്കടകമാസത്തില്‍ കൂടുതലായി കഴിക്കേണ്ടത് പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ്. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ചേര്‍ക്കാം.Karkidakam Diet ഇവ ദഹനത്തിന് സഹായിക്കും. ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ കഴിവതും ഒഴിവാക്കണം.
മിതമായി ഭക്ഷണം കഴിക്കുന്നതാണ് എല്ലാകാലത്തും ഉത്തമം. ചവർപ്പ്, കയ്പ്പ്, എരിവ് എന്നീ രസങ്ങൾ കർക്കടത്തിൽ കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ കഴിവതും പുറത്തുനിന്നുള്ള ഒഴിവാക്കാം. കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ട് നേരിടുകയും ആഹാരം ആമാശയത്തില്‍ വെച്ച് പുളിക്കുകയും ദഹനക്കേടും അനുബന്ധപ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്ന സസ്യാഹാരം മാത്രം കര്‍ക്കടകത്തില്‍ കഴിക്കുന്നതാണ് നല്ലത്.Karkidakam Diet
ശുചിത്വത്തിന്റെ പ്രാധാന്യം

കർക്കടക മാസത്തിൽ ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കുക. തണുത്ത വെള്ളമോ അല്ലെങ്കിൽ ഐസ് ഇട്ട വെള്ളമോ ഒഴിവാക്കാം.Karkidakam Diet വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. കൊതുക് പെരുകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. മഴയിൽ നനഞ്ഞ വസ്ത്രങ്ങൾ ദീർഘനേരം ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം.
കർക്കടക മാസത്തിൽ പാലിക്കാവുന്ന ആരോഗ്യശീലങ്ങൾ
- രാവിലെ നേരത്തെ എഴുന്നേൽക്കുക.
- ചെറുവ്യായാമമോ യോഗയോ ചെയ്യുക.
- ചൂടുവെള്ളം കുടിക്കുക.
- പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക.
- അമിതമായ ജങ്ക് ഫുഡ് ഒഴിവാക്കുക.
- ആവശ്യത്തിന് ഉറങ്ങുക.
- വ്യക്തിശുചിത്വം പാലിക്കുക.
- മഴയിൽ നനഞ്ഞാൽ ശരീരം വൃത്തിയാക്കി ഉണക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗമുള്ളവർ മരുന്നുകൾ മുടക്കരുത്.
- ഔഷധസസ്യങ്ങളോ ആയുർവേദ മരുന്നുകളോ സ്വമേധയാ ഉപയോഗിക്കാതെ വിദഗ്ധരുടെ ഉപദേശം തേടുക.
- പനി, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.
