വൃക്ക രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചു വരികയാണ്. വൃക്കകളുടെ പ്രവർത്തനം കുറയാൻ തുടങ്ങുമ്പോൾ പലരും അത് ആദ്യഘട്ടത്തിൽ തിരിച്ചറിയാറില്ല. കാരണം, തുടക്കത്തിൽ ലക്ഷണങ്ങൾ വളരെ ചെറിയതോ മറ്റ് ആരോഗ്യപ്രശ്നങ്ങളോട് സാമ്യമുള്ളതോ ആയിരിക്കും.Kidney Failure Symptoms അതുകൊണ്ട് ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ചൊറിച്ചിലും വരണ്ട ചർമവും

വൃക്കകളുടെ തകരാർ മൂലം രക്തത്തിലെ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനം താളം തെറ്റുകയും വരണ്ട ചർമത്തിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്യും.
കാലുകളിൽ നീര്

Kidney Failure Symptoms വൃക്ക, കരൾ, ഹൃദയം എന്നിവ തകരാറിലാകുന്നതിൻറെ സൂചനയാണ് കാലുകളിലും കാൽവണ്ണയിലുമൊക്കെ നീര് വയ്ക്കുന്നത്. വൃക്കകളുടെ പ്രശ്നം കാരണം ശരീരത്തിൽ ലവണങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് കാലുകളിലെ നീരിന് കാരണമാകുന്നത്
വിശപ്പില്ലായ്മ
ഭക്ഷണം കഴിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും വിശപ്പ് തോന്നുന്നില്ലെങ്കിൽ അത് അവഗണിക്കേണ്ട കാര്യമല്ല. Kidney Failure Symptoms ശരീരത്തിൽ വിഷാംശം അടിഞ്ഞു കൂടുന്നതാണ് വിശപ്പില്ലായ്മയുടെ കാരണം. വൃക്കകൾ തകരാറിലാകുന്നതാണ് ഇതിന് കാരണം.
അടിക്കടി മൂത്രമൊഴിക്കാനുള്ള പ്രവണത

അടിക്കടി മൂത്രമൊഴിക്കാനൻ തോന്നുന്നത് വൃക്കരോഗ ലക്ഷണമാണ്. രാത്രിയിലായിരിക്കും ഈ പ്രവണത കൂടുതൽ അനുഭവപ്പെടുക. വൃക്കകളിലെ അരിപ്പകൾക്കുണ്ടാകുന്ന നാശമാണ് ഇതിന് കാരണം.Kidney Failure Symptoms മൂത്രനാളിയിലെ അണുബാധ, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തുടങ്ങിയ പ്രശ്നങ്ങളും അടിക്കടി മൂത്രമൊഴിക്കാൻ മുട്ടുന്നതിന് കാരണമാകാറുണ്ട്.
കണ്ണുകൾക്ക് ചുറ്റും തടിപ്പ്
വൃക്കകൾ ശരിയായി പ്രവർത്തിക്കാതാകുമ്പോൾ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ശരീരം ആഗീരണം ചെയ്യുന്നതിന് പകരം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയോ കണ്ണുകൾക്ക് ചുറ്റും കെട്ടിക്കിടക്കുകയോ ചെയ്യാം. Kidney Failure Symptoms അതുകൊണ്ടുതന്നെ മൂത്രത്തിൽ പ്രോട്ടീൻ സാന്നിധ്യമുണ്ടാകുന്നതും കണ്ണുകൾക്ക് ചുറ്റുമുള്ള തടിപ്പും വൃക്കരോഗ ലക്ഷണമാണ്.
നടക്കാവിൽ ഹോസ്പിറ്റലിൽ
നെഫ്രോളജി & ഡയാലിസിസ് വിഭാഗം നൽകുന്നു
വൃക്ക ആരോഗ്യത്തിനായി വിശ്വാസയോഗ്യമായ വിദഗ്ധ പരിചരണം
✅ പ്രധാന സേവനങ്ങൾ
💧 വൃക്ക രോഗങ്ങളുടെ പരിശോധനയും ചികിത്സയും
🧬 പ്രമേഹം മൂലമുള്ള വൃക്ക രോഗങ്ങൾ
🚽 മൂത്രത്തിലെ അസാധാരണതകൾ ചികിത്സ
💉 ഡയാലിസിസ് സേവനം (Hemodialysis)
📈 വൃക്ക രോഗികളുടെ തുടർച്ചയായ മോണിറ്ററിംഗ്
🏥 സൗകര്യങ്ങൾ
✔ Modern Dialysis Unit
✔ Trained Dialysis Technicians
✔ ICU & Critical Care Support
✔ വിദഗ്ധ മെഡിക്കൽ ടീമിന്റെ സേവനം
തുടങ്ങിയ സേവനങ്ങളുമായി
നെഫ്രോളജി & ഡയാലിസിസ് വിഭാഗം സജ്ജമാണ്.
📞 ആശുപത്രി സേവനങ്ങൾക്കും ബുക്കിംഗ് ആവശ്യങ്ങൾക്കും വിളിക്കുക
9946147238 | 9946174038
