ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോൾ തന്നെ, നിങ്ങളുടെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങും
ബദാം ദിവസവും കഴിക്കുന്നവരാണോ നിങ്ങൾ? ആരോഗ്യസംരക്ഷണത്തെ കുറിച്ചുള്ള അവബോധം വർധിച്ചതോടെ മിക്കയാളുകളുടെയും ഹെൽത്തി ഡയറ്റിൻ്റെ ഭാഗമാണ് ബദാം. ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങൾ ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്.Soaked Almonds Benefits
ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോൾ തന്നെ, നിങ്ങളുടെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങും.Soaked Almonds Benefits ദിവസവും അഞ്ച് അല്ലെങ്കിൽ ആറ് ബദാം വെള്ളത്തിൽ കുറഞ്ഞത് എട്ട് മണിക്കൂർ കുതിർത്ത ശേഷം രാവിലെ വെറും വയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുമ്പോൾ അതിൽ അടങ്ങിയ നാരുകൾ വയറിന് കൂടുതൽ സംതൃപ്തി നൽകുകയും.
കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള സ്നാക്കിക് കുറയുകയും ചെയ്യുന്നു. Soaked Almonds Benefits ഇത് ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ചർമത്തിലും മുടിയിലും നല്ല മാറ്റങ്ങളും പ്രതിഫലിച്ചു തുടങ്ങും.
രണ്ടാമത്തെ ആഴ്ചയാകുന്നതോടെ ബദാം എന്നത് നിങ്ങളുടെ ശീലത്തിന്റെ ഭാഗമായി ശരീരം അംഗീകരിച്ചുകഴിഞ്ഞിരിക്കും. കുതിര്‍ത്ത ബദാം ലിപേസ് എന്ന എന്‍സൈം പുറത്തുവിടുന്നുണ്ട്.Soaked Almonds Benefits ഫിറ്റിക് ആസിഡ്, ടാനിസ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഇത് കുടലിന് ഗുണം ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് വയറുവീര്‍ക്കല്‍ ഉള്‍പ്പെടെയുള്ള ദഹനപ്രശ്‌നങ്ങള്‍ ഒന്നും അനുഭവപ്പെടുകയില്ല.
വിറ്റാമിന്‍ ഇ

ബദാമിൽ വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും കോശങ്ങള്‍ നശിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, വിറ്റാമിന്‍ ഇ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും.
ഇത് വീക്കം കുറച്ച്, രക്തക്കുഴലുകള്‍ വികസിക്കാനും രക്തയോട്ടം മികച്ചതാക്കാനും സഹായിക്കും. അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് അവസ്ഥകളിൽ നിന്ന് സംരക്ഷണത്തിന് ഇത് സഹായകരമാണ്.Soaked Almonds Benefits
Soaked Almonds Benefits ബദാം പതിവായി കഴിക്കുന്നത് പൊണ്ണത്തടി, രക്തസമ്മര്‍ദം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുൾപ്പെടെയുള്ള വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പ്
ബദാം മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ അതായത് ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മഗ്നീഷ്യവും ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് പ്രധാനമാണ്. ഹൃദയമിടിപ്പ് സ്ഥിരമായി നിലനിർത്താനും മഗ്നീഷ്യം ശരീരത്തില്‍ ആവശ്യമാണ്.
കുടലിന്റെ ആരോഗ്യം
കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ബദാമിന് കഴിയും. 2022-ല്‍ നടത്തിയ ഒരു പഠനത്തില്‍ ബദാം കഴിക്കുന്ന മുതിര്‍ന്നവരില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ബ്യൂട്ടിറേറ്റ് ഉള്ളതായി കണ്ടെത്തി. കുടലിലെ നല്ല ബക്ടീരിയകള്‍ നന്നായി പ്രവര്‍ത്തിക്കുന്നതിന്‍റെ സൂചനയാണിത്. കൂടാതെ ബദാം തൊലിയോട് കൂടിക്കഴിക്കുന്നത് മികച്ച പ്രീബയോട്ടിക്സാണ്. Soaked Almonds Benefitsഇത് കുടലിലെ നല്ല ബക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ഇത് മികച്ചതാണ്. അവ കൂടുതൽ ബ്യൂട്ടിറേറ്റ് ഉത്പാദിപ്പിക്കുന്നു.
ബദാം കഴിക്കുമ്പോൾ ഈ അബദ്ധം ഒഴിവാക്കാം

- ബദാം ഒരു ദിവസം ആറ് മുതൽ എട്ട് എണ്ണത്തില്‍ കൂടുതല്‍ കഴിക്കരുത്.
- നട്സ് അലർജി, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഉള്ളവർ ബദാം കഴിക്കുന്നത് ഒഴിവാക്കണം.Soaked Almonds Benefits
- റോസ്റ്റ് ചെയ്ത ബദാം, അല്ലെങ്കിൽ ഉപ്പ് ചേർത്ത ബദാമൊക്കെ രുചികരമെന്ന് തോന്നാം. എന്നാൽ, ഇവ ആരോഗ്യകരമല്ല.
- തണുത്തതും വരണ്ടതുമായ സ്ഥലത്ത് വായു കടക്കാത്ത പാത്രത്തിൽ വേണം ബദാം സൂക്ഷിക്കാന്‍.
- പരമാവധി നേട്ടം ലഭിക്കുന്നതിന് ബദാം ദിവസവും പരിമിതമായ അളവിൽ കഴിക്കണം.
