രാവിലെ ഏത്തപ്പഴം കഴിച്ചാൽ ബിപിയും കൊളസ്ട്രോളും കുറയും! യാഥാത്ഥ്യമെന്ത്?Banana and cholesterol

Banana and cholesterol

നിങ്ങൾ എപ്പോൾ ഏത്തപ്പഴം കഴിച്ചാലും ശരീരം പോഷകങ്ങളെ അതേ രീതിയിലാണ് പ്രോസസ്സ് ചെയ്തെടുക്കുന്നത്.

ത് കാലാവസ്ഥയിലും സുലഭമായി കിട്ടുന്ന ഒന്നാണ് ഏത്തപ്പഴം അല്ലെങ്കിൽ ഏത്തക്ക. ദിവസവും ഏത്തപ്പഴം കഴിക്കുന്നത് നമ്മുടെ ഹൃദയാരോ​ഗ്യത്തിന് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ഏത്തപ്പഴത്തിലെ പോഷകങ്ങൾ ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനും കൊളസ്ട്രോൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

എന്നാൽ ഏത്തപ്പഴം കഴിക്കാൻ പ്രത്യേക സമയക്രമം ഉണ്ടോ? സോഷ്യൽ മീഡിയയിൽ ദിവസത്തിൽ ഒരു പ്രത്യേക സമയത്ത് ഏത്തപ്പഴം കഴിക്കുന്നത് ഉയർന്ന ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പറയുന്നു, എന്നാൽ ഇതിന് ശാസ്ത്രീയ തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ അഭിപ്രായം.

അനാരോ​ഗ്യകരമായ സ്നാക്കിങ് ഒഴിവാക്കുന്നതിന് രാവിലെയോ ഉച്ചയ്ക്ക് മുൻപായ സമയത്തോ ഏത്തക്ക കഴിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. Banana and cholesterolഎന്നാൽ നിങ്ങൾ എപ്പോൾ ഏത്തപ്പഴം കഴിച്ചാലും ശരീരം പോഷകങ്ങളെ അതേ രീതിയിലാണ് പ്രോസസ്സ് ചെയ്തെടുക്കുന്നത്. മൊത്തത്തിലുള്ള ഭക്ഷണക്രമത്തിലും സ്ഥിരമായി ഏത്തക്കായ കഴിക്കുന്നതിലുമാണ് കാര്യമുള്ളത്.

ഏത്തക്ക എങ്ങനെ ബിപി നിയന്ത്രിക്കുന്നു?

Banana and cholesterol

ഏത്തക്കായിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം (Potassium) രക്തസമ്മർദ നിയന്ത്രണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു പോഷകമാണ്. Banana and cholesterolപൊട്ടാസ്യം ശരീരത്തിലെ അധിക സോഡിയം പുറത്താക്കാൻ സഹായിക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മർദം നിയന്ത്രണത്തിലാക്കാൻ സഹായകമാകാം.

ഒരു ഏത്തപ്പഴം കഴിച്ചാൽ ഒറ്റരാത്രി കൊണ്ട് രക്തസമ്മർദ്ദം കുറയില്ല. ആഴ്ചകളോളം പതിവായി കഴിക്കുന്നത് രക്തസമ്മർദത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള കുറവ് കാണാൻ കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

കോളസ്ട്രോൾ നില എങ്ങനെ മെച്ചപ്പെടുത്തും

ഏത്തപ്പഴത്തിൽ ധാരാളം ലയിക്കുന്ന ഭക്ഷ്യനാരുകൾ (Soluble Fiber) അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാൻ സഹായിക്കാം. കൂടാതെ ഇതിൽ അടങ്ങിയ ആന്റിഓക്സിഡന്റുകളും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതാണ്.

ഏത്തക്ക കഴിക്കാൻ നല്ല സമയം ഉണ്ടോ?

ഏത്തപ്പഴം ദിവസത്തിൽ ഏത് സമയത്തും കഴിക്കാം. എന്നിരുന്നാലും രാവിലെ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഊർജം നൽകാനും കൂടുതൽ സമയം വയറുനിറഞ്ഞ തോന്നൽ ഉണ്ടാക്കാനും സഹായിക്കും.Banana and cholesterol അതുപോലെ വേ​ഗത്തിൽ ഊർജ്ജം ലഭിക്കുന്നതിന് വ്യായാമത്തിന് 30-60 മിനിറ്റ് മുൻപ് പഴം കഴിക്കുന്നത് നല്ലതാണ്. വൈകുന്നേരങ്ങളിൽ ജങ്ക് ഫുഡുകൾക്ക് പകരം ഏത്തക്കായ തിരഞ്ഞെടുക്കുന്നതും ഹൃദയാരോ​ഗ്യത്തിന് ​ഗുണകരമാണ്.

ഏത്തപ്പഴം ഒരു പിടി ബദാമിനൊപ്പം അല്ലെങ്കിൽ ഓട്‌സ് മീലിനൊപ്പം കഴിക്കുക. ഇത് ഏത്തക്കയിലെ പൊട്ടാസ്യവും ഓട്സിലും ബദാമിലും അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇരട്ടിഫലപ്രദമാണ്.Banana and cholesterol കൂടാതെ ഒരുപാട് പഴുത്ത പഴം തിരഞ്ഞെടുക്കാതിരിക്കുക. അതിൽ പഞ്ചസാരയുടെ അളവു കൂടുതലായിരിക്കും. ഇത് സുഗർ സ്പൈക്ക് ഉണ്ടാക്കാം.

വെറും വയറ്റിൽ ഏത്തക്ക കഴിക്കാമോ?

ഏത്തക്ക വെറും വയറ്റിൽ കഴിക്കുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല. എന്നാൽ ചിലരിൽ വയറുവീക്കം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാം.Banana and cholesterol അത്തരം സാഹചര്യങ്ങളിൽ മറ്റ് ഭക്ഷണങ്ങളോടൊപ്പം കഴിക്കുന്നതാണ് നല്ലത്.

പഴം ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാമെങ്കിലും ഉയർന്ന ബിപിയും കൊളസ്‌ട്രോളും നിയന്ത്രിക്കാൻ ഏത്തക്കായ സഹായിക്കുമെന്നതിന് തെളിവുകളില്ല. അതിന് മരുന്നിനൊപ്പം, ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

  • ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
  • പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുക
  • സ്ഥിരമായി വ്യായാമം ചെയ്യുക
  • പുകവലിയും മദ്യപാനവും ഒഴിവാക്കുക
  • ശരീരഭാരം നിയന്ത്രിക്കുക
  • ഡോക്ടർ നിർദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കുക