മഴക്കാലത്ത് തൈര് കഴിക്കുന്നതു കൊണ്ട് ആരോഗ്യത്തിന് ദോഷമൊന്നും ഉണ്ടാകില്ല. എന്നാൽ ചില കാര്യങ്ങൾ തൈര് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.
‘തൈര് മഴക്കാലത്ത് ഇത് കഴിക്കാമോ? ‘എന്ന സംശയം സ്വാഭാവികമായും പലർക്കും തോന്നാം. കാരണം തൈര് തണുപ്പാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ആയുർവേദം പ്രകാരം തൈര് വീര്യത്തിൽ ചൂടാണ്.Curd in the rainy season നിറയെ പ്രോബയോട്ടിക് ഗുണങ്ങളുള്ള തൈര് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്.Curd in the rainy season ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.Curd in the rainy season കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന വിഭവമാണ് തൈര്.
മഴക്കാലത്ത് തൈര് കഴിക്കുന്നതു കൊണ്ട് ആരോഗ്യത്തിന് ദോഷമൊന്നും ഉണ്ടാകില്ല. എന്നാൽ ചില കാര്യങ്ങൾ തൈര് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- എല്ലാ ദിവസവും തൈര് കഴിക്കരുത്.
- രാത്രി ഒരു കാരണവശാലും തൈര് കഴിക്കരുത്.Curd in the rainy season ഇത് ചിലരിൽ കഫക്കെട്ട്, തൊണ്ടവേദന, ജലദോഷം എന്നിവ വഷളാക്കും.
- ചൂടുള്ളതിനോട് ചേർത്തോ ചൂടാക്കിയോ തൈര് ഉപയോഗിക്കരുത് ഉപയോഗിക്കരുത്
- മൂക്കടപ്പ്, സൈനസ് പ്രശ്നങ്ങൾ, കഫക്കെട്ട് എന്നിവയുള്ളവർ തൈറിന്റെ അളവ് കുറയ്ക്കുകയോ ഡോക്ടറുടെ നിർദേശം തേടുകയോ ചെയ്യണം.
മഴക്കാലത്ത് ഭക്ഷണങ്ങൾ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പഴകിയ തൈര് ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
കൂടാതെ തൈര് ശരിയായ ചേരുവയ്ക്കൊപ്പം കഴിച്ചില്ലെങ്കിൽ അത് വിപരീതഫലമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് ആയുവേദ
ബിരിയാണിക്കൊപ്പമോ ഇറച്ചിക്കൊപ്പമോ തൈര് കഴിക്കുന്നത് പതിവാക്കായാൽ ആരോഗ്യത്തിന് അത്ര നല്ലതായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.
തൈര് കൂടുതൽ ആരോഗ്യകരമാക്കാം

- തൈരിൽ അല്പം കുരുമുളക് പൊടി ചേർത്ത് കഴിക്കാം.
- ജീരകപ്പൊടി ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
- തൈര് ഉപയോഗിച്ച് മോര് തയ്യാറാക്കി കുടിക്കുന്നത് നല്ലതാണ്.
- പച്ചക്കറികൾ ചേർത്ത് തൈര് കഴിക്കാം
തൈര് രാത്രി കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അത്താഴത്തിന് തൈര് ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. തൈര് നേരിട്ട് കഴിക്കുന്നതിന് പകരം, അധികം പുളിക്കാത്ത തൈര് വെള്ളം നീട്ടി മോരാക്കി കുടിക്കാം. തൈരിൽ ഒരു നുള്ള് കുരുമുളകു പൊടിയോ ഉലുവ പൊടിയോ അല്ലെങ്കിൽ തേനോ ചേർക്കുന്നത് കഫം കൂടുന്നത് തടയാൻ സഹായിക്കും. കൂടാതെ തൈര് കഴിച്ച ശേഷം അൽപം ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തിന് മികച്ചതാണ്.
