ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.
കിടക്കുന്നതിന് മുൻപ് കുടിക്കുന്ന വെള്ളം നമ്മുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?Nighttime water intake എന്നാൽ ഇത് വെള്ളത്തിന്റെ അളവിനെയും എപ്പോൾ കുടിക്കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപ് ഒരു ഗ്ലാസ് (150–250 ml) വെള്ളം കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വലിയ രീതിൽ മെച്ചപ്പെടുത്തുമെന്ന് 2021ൽ ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.Nighttime water intake എന്നാൽ അളവു കൂടിയാൽ വിപരീത ഫലമുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് വൃക്ക, ഹൃദയം, ഷുഗർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ.
ഉറങ്ങുന്നതിന് മുൻപുള്ള വെള്ളം കുടി

നോൺ-റാപ്പിഡ് ഐ മൂവ്മെന്റ് (NREM) ഘട്ടം, റാപ്പിഡ് ഐ മൂവ്മെന്റ് (REM) ഘട്ടം എന്നിങ്ങനെ പ്രധാനമായും രണ്ട് ഘട്ടങ്ങളായി മനുഷ്യന്റെ ഉറക്കചക്രത്തെ തിരിച്ചിരിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് ആർഇഎം ഉറക്കത്തിനൊപ്പം ഗാഢനിന്ദ്രയും (എൻആർഇഎം) ആവശ്യമാണ്.Nighttime water intake രാത്രി ഉണരുമ്പോൾ ഇത് തടസപ്പെടുന്നു. പേശികളുടെ അറ്റകുറ്റപണികളും കലകളുടെ വളർച്ചയും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള ശാരീരിക പുനഃസ്ഥാപനത്തിന് എൻആർഇഎം ഉറക്കം നിർണായകമാണ്.
Nighttime water intake രാത്രി അമിതമായി വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കാൻ വേണ്ടി ആവർത്തിച്ചു ഉണരാനും ഉറക്കം തടസ്സപ്പെടാനും കാരണമാകുന്നു. വൈജ്ഞാനിക പ്രവർത്തനം, വൈകാരിക നിയന്ത്രണം, മെമ്മറി ഏകീകരണം എന്നിവയിൽ ആർഇഎം ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ഘട്ടത്തിലാണ് നിങ്ങളുടെ മസ്തിഷ്കം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത്, ഓർമകൾ ഉറപ്പിക്കുന്നത്, മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. ആർഇഎം ഘട്ടം തടസപ്പെടുന്നത് പഠനം, ഓർമശക്തി, വൈകാരിക ക്ഷേമം എന്നിവയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.
അതേസമയം, നിർജ്ജലീകരണം രാത്രിയിൽ പേശിവലിവു ഉണ്ടാക്കാം, ഇതും ഉറക്കത്തെ അസ്വസ്ഥമാക്കും. കാലക്രമേണ അവർക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം മാത്രമല്ല, ശരീരത്തിന്റെ വീണ്ടെടുക്കൽ പ്രക്രിയ തടസ്സപ്പെടുകയും ക്ഷീണത്തിനും തലവേദനയ്ക്കും കാരണമാവുകയും ചെയ്യുന്നു.
കുടിവെള്ളം ശരീര താപനിലയെ ബാധിക്കുമോ?

ഉറക്കവും ശരീരതാപനിലയും നിയന്ത്രിക്കുന്നത് സർക്കാഡിയൻ താളത്തിലൂടെയാണ്. ഉറക്കത്തിന് ഏകദേശം 90 മിനിറ്റ് മുൻപ് ചെറുചൂടു വെള്ളത്തിൽ കുളിക്കുന്നത് ശരീരതാപനില കുറയ്ക്കാനും വേഗത്തിൽ ഉറങ്ങാനും സഹായിക്കും എന്നതു പോലെ ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് ശരീരത്തെ സ്വഭാവികമായി തണുപ്പിക്കാൻ സഹായിക്കുന്നു.
ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
- ശരീരത്തിൽ ജലാംശം നിലനിർത്തും.
- രാത്രിയിലെ ഡീഹൈഡ്രേഷൻ കുറയ്ക്കുന്നു.
- ചിലർക്ക് രാവിലെ തലവേദന കുറയാൻ സഹായിക്കും.
