Easy High-Protein Breakfast

തിരക്കേറിയ ജീവിതശൈലി പിന്തുടരുന്നവർക്ക് ഹൈ-പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് ഒരു മികച്ച ഓപ്ഷനാണ്.

Easy High-Protein Breakfast

രാവിലെ ഓഫീസിലേക്കുള്ള ഓട്ടപ്പായിച്ചിലിനിടെ പലരും വിട്ടുകളയുന്ന ഒന്നാണ് ബ്രേക്ക്ഫാസ്റ്റ്. ചിലർ ചായ അല്ലെങ്കിൽ കാപ്പിയിലോ ബിസ്ക്കറ്റിലോ ബ്രെഡിലോ ഒതുക്കും.Easy High-Protein Breakfast എന്നാൽ ഒരു ദിവസത്തെ മുഴുവൻ എനർജി, മെറ്റബോളിസം, വിശപ്പ് നിയന്ത്രണം, ഏകാ​ഗ്രത എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രഭാതഭക്ഷണത്തിന് വലിയ പങ്കുണ്ട്. തിരക്കേറിയ ജീവിതശൈലി പിന്തുടരുന്നവർക്ക് ഹൈ-പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് ഒരു മികച്ച ഓപ്ഷനാണ്.

പ്രോട്ടീൻ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും അനാവശ്യ സ്നാക്കിങ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഇത് നല്ലതാണ്. രാവിലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹൈ-പ്രോട്ടീൻ പ്രഭാതഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ഈസി ഹൈ-പ്രോട്ടീൻ റെസിപ്പികൾ നോക്കാം

മുട്ട

Easy High-Protein Breakfast

പ്രോട്ടീൻ ഏറ്റവും എളുപ്പത്തിൽ തരുന്ന ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ നിന്ന് ശരാശരി ആറ് ​ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും.

ഈസി മുട്ട വിഭവങ്ങൾ

  • മുട്ട പുഴുങ്ങിയത്
  • വെജിറ്റബിൾ ഓംലറ്റ്
  • എഗ് സാൻഡ്‌വിച്
  • സ്ക്രാംബിൾഡ് എഗ്ഗ്, പച്ചക്കറികളും ചേർത്താൽ കൂടുതൽ പോഷകഗുണം ലഭിക്കും.

ഗ്രീക്ക് യോഗർട്ടും പഴങ്ങളും

Easy High-Protein Breakfast

സാധാരണ തൈരിൽ അടങ്ങിയതിനെക്കാൾ പ്രോട്ടീൻ ​ഗ്രീക്ക് യോ​ഗർട്ടിൽ അടങ്ങിയിട്ടുണ്ട്. ഇതിലേക്ക് നട്സ്, പഴങ്ങൾ, ചിയ വിത്തുകൾ ചേർക്കുന്നത് പോഷകമൂല്യം കൂട്ടും.Easy High-Protein Breakfast ഇത് ദഹനത്തിനും വിശപ്പു നിയന്ത്രിക്കാനും സഹായിക്കും.

ഓവർനൈറ്റ് ഓട്സ്

Easy High-Protein Breakfast

​പാൽ അല്ലെങ്കിൽ ​ഗ്രീക്ക് യോ​ഗർട്ടിൽ തലേന്ന് ഓട്സ്, ചിയ വിത്തുകൾ കുതിർത്ത് വയ്ക്കാം. Easy High-Protein Breakfast രാവിലെ പഴങ്ങളും നട്സും ചേർത്ത് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ഹൈ-പ്രോട്ടീൻ ഓട്സ് ബൗൾ ആണിത്.

പനീർ സാൻഡ്‌വിച്ച്

Easy High-Protein Breakfast

പനീറിൽ നല്ല അളവിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികളും ചേർത്ത് ഹോൾ വീറ്റ് ബ്രെഡിൽ സാൻഡ്‌വിച്ച് തയ്യാറാക്കാവുന്നതാണ്. ഇത് ഓഫീസിലേക്കും കൊണ്ടു പോകാൻ സാധിക്കും.Easy High-Protein Breakfast കൂടുതൽ നേരം ഊർജ്ജം ലഭിക്കാൻ ഇത് സഹായകരമാണ്.

സ്മൂത്തി

Easy High-Protein Breakfast

സമയം വളരെ കുറവാണെങ്കിൽ പ്രോട്ടീൻ സ്മൂത്തി മികച്ച ഓപ്ഷനാണ്.

തയ്യാറാക്കാം

  • പാൽ/യോഗർട്ട്
  • പഴങ്ങൾ
  • നട്ട്സ്
  • ഓട്സ്
  • പീനട്ട് ബട്ടർ
  • ബ്ലെൻഡറിൽ കുറച്ച് മിനിറ്റിൽ തയ്യാറാക്കാം.

സ്പ്രൗട്സ് സലാഡ്

Easy High-Protein Breakfast

മുളപ്പിച്ച പയർവർഗങ്ങളിൽ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്പ്രൗട്സിനൊപ്പം ചെറുതായി അരിഞ്ഞ തക്കാളി, ഉള്ളി, വെള്ളരിക്ക എന്നിവ ചേർക്കാം.Easy High-Protein Breakfast ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർത്താൽ സ്പ്രൗട്സ് സലാഡ് റെഡി.

ബ്രേക്ക്ഫാസ്റ്റിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

  • ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്.
  • അമിതമായ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക.
  • പ്രോസസ്ഡ് ഫുഡ് കുറയ്ക്കുക

മുൻകൂട്ടി മീൽ പ്രെപ് ചെയ്യുന്നത് സഹായകരമായിരിക്കും