നിങ്ങൾക്ക് നഖം കടിക്കുന്ന ശീലമുണ്ടോ? ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ശരീരത്തെ കേന്ദ്രീകരിച്ചുള്ള ഒരുതരം ആവർത്തിച്ചുള്ള പെരുമാറ്റമാണിത്. ഒനിക്കോഫാഗിയ എന്നാണ് ഈ ശീലത്തെ വിശേഷിപ്പിക്കുന്നത്. Psychology of nail biting കുട്ടിക്കാലത്ത് ആരംഭിക്കുകയും പ്രായമായാലും തുടരുകയും ചെയ്യുന്ന ശീലമാണിത്.

Psychology of nail biting സമ്മര്‍ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ഘടങ്ങളും നഖം കടിക്കുന്നതിന് കാരണമാകാം. കൂടാതെ, മാനസികവും വൈകാരികവുമായ നിരവധി കാര്യങ്ങളുമായി ഈ ശീലം ബന്ധപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ എന്തെങ്കിലും കാര്യത്തിന് വേണ്ടി കാത്തിരിക്കുമ്പോഴോ, നിരാശരാകുമ്പോഴോ, വിരസത അനുഭവപ്പെടുമ്പോഴോ ഒക്കെയുളള പതിവ് രീതിയായി നഖംകടി മാറിയേക്കാം.
- ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍(ADHD)
- മേജര്‍ ഡിപ്രസീവ് ആക്ടിവിറ്റി ഡിസോര്‍ഡര്‍(MDD)
- ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി,OCD)
- വേര്‍പിരിയല്‍ ഉത്കണ്ഠ
- ടൂറെറ്റ് സിന്‍ഡ്രോം
- പെരുമാറ്റ പ്രശ്‌നങ്ങള്‍, എന്നിവയുമായൊക്കെ ഈ ശീലം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ വൈകല്യമുള്ള എല്ലാവരും നഖം കടിക്കണമെന്നില്ല. അതുപോലെ നഖം കടിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും മാനസിക വൈകല്യം ഉണ്ടാകണമെന്നുമില്ല.
എങ്ങനെയുള്ള ആളുകളിലാണ് ഈ ശീലം കൂടുതല്
- പെർഫക്ഷൻ ആഗ്രഹിക്കുന്നവരിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പരിശ്രമിക്കുന്നവരിലും സമ്മർദം അധികമായിരിക്കാം. ഇത് നഖം കടിക്കുന്നത് ശീലമാകുന്നു.
- നഖം കടിക്കുന്നത് വൈകാരികമോ മാനസികമോ ആയ സമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. ഇത് സാധാരണയായി പരിഭ്രാന്തി, ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം അനുഭവിക്കുന്ന ആളുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ വികാരങ്ങളെ നേരിടാനുള്ള ഒരു മാര്‍ഗമാണിത്.
- നിങ്ങള്‍ക്ക് ബോറടിക്കുമ്പോഴോ, വിശക്കുമ്പോഴോ, അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോഴോ നിങ്ങള്‍ അത് ചെയ്യുന്നതായി തോന്നിയേക്കാം . മിക്ക നഖം കടിയും യാന്ത്രികമാണ്.
- ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടുള്ള ശീലമായി ഇത് മാറുമ്പോള്‍ അത് ഒഴിവാക്കാനുളള വഴികള്‍ തേടേണ്ടതാണ്. പല രീതികള്‍ പരീക്ഷിച്ചിട്ടും ശീലം മാറുന്നില്ല എങ്കില്‍ ഈ ശീലം ഒഴിവാക്കാന്‍ തെറാപ്പി നല്ല ഓപ്ഷനാണോ എന്ന് ഡോക്ടറോട് സംസാരിക്കാവുന്നതാണ്.
