ഗർഭാവസ്ഥയിൽ മോണിംഗ് സിക്ക്നെസ്സും ഛർദ്ദിയും സാധാരണ പ്രശ്നങ്ങളാണ്. ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളിൽ (ആദ്യ ത്രിമാസം) മിക്ക ഗർഭിണികളിലും ഓക്കാനവും ഛർദ്ദിയും സാധാരണമാണ്. Pregnancy vomiting diet ഇത് പകൽ ഏത് സമയത്തും ഉണ്ടാകാം. സാധാരണയായി 16-20 ആഴ്ചയ്ക്കുള്ളിൽ മാറും. കഠിനമായ ഛർദ്ദിയാണെങ്കിൽ നിർജ്ജലീകരണത്തിന് കാരണമാകും.

ആരോഗ്യകരമായ ഭക്ഷണ മാറ്റങ്ങൾ വരുത്തി മോണിംഗ് സിക്ക്നെസ്സ് കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പോഷകാഹാര വിദഗ്ധ ലോവ്നീത് ബത്ര പറയുന്നു. Pregnancy vomiting diet പോസ്റ്റിൽ, രാവിത്തെ ഓക്കാനം നിയന്ത്രിക്കുന്നതിനുള്ള ഭക്ഷണ നിയന്ത്രണത്തെ കുറിച്ച് ലോവ്നീത് ബത്ര പറയുന്നു.

ചില ഭക്ഷണങ്ങൾ ആദ്യ മാസങ്ങളിൽ ഓക്കാനം, മോണിംഗ് സിക്ക്നസ് എന്നിവയിലേക്ക് നയിക്കുന്നു.ഒരേസമയം കൂടുതൽ ഭക്ഷണം കഴിക്കാതെ, കുറച്ചു വീതം പലതവണയായി കഴിക്കാൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക (നിർജ്ജലീകരണം ഒഴിവാക്കാൻ). എണ്ണമയമുള്ളതും മസാല കൂടിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. Pregnancy vomiting diet എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ ഓക്കാനം ഉണ്ടാക്കുക ചെയ്യും. അതിനാൽ അവ ഒഴിവാക്കുക.

വറുത്തതും, കൊഴുപ്പുള്ളതും, കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങൾ ഫ്രഞ്ച് ഫ്രൈസ് പോലുള്ള കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ ദഹനം മന്ദഗതിയിലാക്കുകയും ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഓക്കാനവും നെഞ്ചെരിച്ചിലും വർദ്ധിപ്പിക്കുന്നു.
കഫീൻ അടങ്ങിയ പാനീയങ്ങൾ റിഫ്ലക്സ് പ്രവർത്തനം വഷളാക്കുകയും, ഓക്കാനം ഉണ്ടാക്കുകയും, അസിഡിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ലോവ്നീത് ബത്ര പറയുന്നു.
ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ഗ്യാസ്ട്രിക് ചലനം മെച്ചപ്പെടുത്തുകയും ഓക്കാനം ലഘൂകരിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. ആപ്പിളിൽ നാരുകൾ കുറവായതിനാൽ ആസിഡ് റിഫ്ലക്സ് ലക്ഷണങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ ഇവ ദഹനത്തെ എളുപ്പമാക്കുന്നു.
