തടി കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും ഇന്ന് ഷുഗർ കട്ടിലാണ്. ചായ വിത്ത് ഔട്ട് ആക്കി, മധുര പലഹാരങ്ങളോട് ബൈ പറഞ്ഞു, cut sugar but no weight loss എന്നിട്ടും തടി കുറയുന്നില്ലേ? ഷുഗര്‍ കട്ട് ഡയറ്റ് എന്നാല്‍ മധുരം ഒഴിവാക്കുക എന്നത് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയര്‍ത്തുന്ന എല്ലാത്തരം ഭക്ഷണങ്ങളും നിയന്ത്രിക്കുക എന്നതാണ്.
നമ്മൾ ദിവസവും കഴിക്കുന്ന മിക്ക ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് കൂടിയതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ ലെവൽ വർധിപ്പിക്കുന്നതാണ്. നിരുപദ്രവകാരികൾ എന്ന് കരുതുന്ന ചില ഭക്ഷണങ്ങളാണ് പഞ്ചസാരയ്ക്കപ്പുറത്തെ വില്ലന്മാർ
അച്ചാർ

നമ്മുടെ ഭക്ഷണക്രമത്തിലെ സ്ഥിരസാന്നിധ്യമാണ് അച്ചാറുകൾഎത്ര കറികളുണ്ടെങ്കിലും സൈഡില്‍ കുറച്ച് അച്ചാറില്ലെങ്കില്‍ ഒരു രസമില്ലെന്ന് കരുതുന്നവരുണ്ട്. cut sugar but no weight loss എന്നാൽ ഈ അച്ചാറുകളിൽ കൂടുതലായി എണ്ണയുടെയും മറ്റ് മാസലയുടെ ഉപയോഗവും നിങ്ങളുടെ ശരീരത്തിന് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.
ചമ്മന്തി
നല്ല തേങ്ങാ ചമ്മന്തിയും ചൂട് ദോശയുമെല്ലാം നമുക്ക് ഒരു വികാരമാണ്. ഈ ചമ്മന്തികൾ പോഷകങ്ങളടങ്ങിയതുമാണ് എന്നാൽ ഇവയിൽ ഷുഗറും അടങ്ങിയിട്ടുണ്ട്.
ജ്യൂസ്

കടകളിൽ നിന്നും വാങ്ങുന്ന ജ്യൂസുകളിൽ മധുരം ചേർത്തിരിക്കാം. cut sugar but no weight loss ഇവയ്ക്ക് പുറമെ പാക്കറ്റുകളിലായി ലഭിക്കുന്ന ജ്യൂസുകളിലും മധുരം അടങ്ങിയിട്ടുണ്ടാകും. ജ്യൂസുകൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും കൃത്യമായി വീട്ടിൽ തയ്യാറാക്കുന്ന ജ്യൂസുകൾ കുടിക്കുന്നതായിരിക്കും ഉചിതം.
പൂരി, പൊറോട്ട, നാൻ

മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട, നാൻ ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ ഷുഗർ കണ്ടന്റ് വർധിക്കാൻ കാരണമാകുന്നതാണ്. രുചിയേറെയുള്ള ഭക്ഷണങ്ങളാണെങ്കിലും ഇവ സ്ഥിരമായി ഭക്ഷിക്കുന്നത് ഷുഗർ ഇൻടേക്കിനെ ബാധിച്ചേക്കും.
വൈറ്റ് റൈസ്

വെള്ള അരി ഗ്ലൈസമിക് സൂചികയിൽ മുന്നിലാണ്. അതായത് വെള്ള അരി അഥവാ ചോറ് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകുമെന്ന് സാരം.cut sugar but no weight loss മട്ട അരിയോ ക്വിനോവയോ തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായ ബദലുകളായിരിക്കും.
